1 GBP = 94.40 INR                       

BREAKING NEWS

ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തി പൊലീസാണെന്ന് പരിചയപ്പെടുത്തിയത് കെ എ പി അഞ്ചാം ബറ്റാലിയനിലെ ഹവില്‍ദാര്‍; വാതിലിലെ മുട്ടല്‍ കേട്ട് കതക് തുറന്ന സ്ത്രീക്ക് നേരെയുണ്ടായത് ബലാത്സംഗ ശ്രമം; ജയകുമാറിനെ അറസ്റ്റ് ചെയ്തത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്; പുത്തൂര്‍ പൊലീസ് പിടികൂടിയത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച പൊലീസുകാരനെ

Britishmalayali
kz´wteJI³

കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന നാല്‍പ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്ന് പുറത്താക്കും.

ഇവരെ പലതവണ പീഡിപ്പിച്ചു എന്ന കേസിലാണ് മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. പത്തനംതിട്ട മണിയാര്‍ കെ എപി അഞ്ചാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ജയകുമാറാ(43)ണ് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍. എസ് എന്‍ പുരം ഇടയാടി വിളവീട്ടില്‍ സുന്ദരന്‍ (50) ആണ് അറസ്റ്റിലായ മറ്റൊരാള്‍. പൊലീസാണ് പ്രതിയെങ്കിലും ജയകുമാറിനെതിരെ നടപടി എടുക്കേണ്ടത് ബറ്റാലിയനാണ്. എഫ് ഐ ആറും റിപ്പോര്‍ട്ടും ബറ്റാലിയന്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ 20-ാം തീയതി രാത്രിയാണ് ജയകുമാര്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ വീട്ടില്‍ എത്തി പൊലീസ് ആണെന്ന് പറഞ്ഞ് ജയകുമാര്‍ വാതിലില്‍ മുട്ടി. വാതില്‍ തുറന്നതോടെ ജയകുമാര്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം കാട്ടി. ഉടന്‍ സ്ത്രീ കുതറി ഓടി. ജയകുമാര്‍ സ്ത്രീയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രദേശ വാസികളെ സ്ത്രീ വിവരം അറിയിക്കുകയും അവര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു.

ഈ വിവരം രഹസ്യാന്വേഷണ വിഭാഗം റൂറല്‍ എസ്പിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വനിതാ സെല്‍ സിഐയുടെ നേതൃത്വത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മജിസ്ട്രേട്ടിനു മുന്നിലും പരാതിക്കാരി മൊഴി നല്‍കി. തുടര്‍ന്നു പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ജയകുമാറിനെ എസ്പി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍പ് പലതവണ തന്നോട് ലൈംഗിക അതിക്രമം കാട്ടിയിട്ടുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയിലാണ് സുന്ദരനെ അറസ്റ്റ് ചെയ്തത്.

ജയകുമാര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ മുമ്പ് കേസുള്ളതായി പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതെല്ലാം വിശദമായി അന്വേഷിക്കാനാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category