1 GBP = 94.40 INR                       

BREAKING NEWS

ജോലി എന്ന് പറഞ്ഞ് പോയാല്‍ വല്ലപ്പോഴും വരുന്ന അച്ഛന്‍; അമ്മയുമായി അവിഹിതമുണ്ടാക്കിയത് ഓട്ടോ ഡ്രൈവര്‍മാര്‍; പുറത്ത് കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ കൂടെ കൂട്ടും; അമ്മ ഇളയകുട്ടിയെ ശ്രദ്ധിക്കാന്‍ പോകുന്ന അവസരം മുതലെടുത്ത് മൂത്തകുട്ടിക്കെതിരെ പീഡനം; സ്‌കൂള്‍ കൗണ്‍സിലില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ചന്ദ്രനും അനുവും കിളിമാനൂരിലെ വില്ലന്മാരാകുമ്പോള്‍

Britishmalayali
kz´wteJI³

കിളിമാനൂര്‍: പതിമൂന്നുകാരിയെ കിളിമാനൂരിലെ ഓട്ടോഡ്രൈവര്‍മാര്‍ പീഡിപ്പിച്ചത് വീട്ടിലെ ദാരിദ്ര്യം മുതലെടുത്ത്. ജീവിത ചെലവ്ക്ക് പണം കണ്ടെത്താന്‍ അമ്മ ക്ലേശിക്കുന്നത് കണ്ടപ്പോള്‍ ഈ സാഹചര്യം മുതലെടുത്താണ് ഓട്ടോ ഡ്രൈവര്‍മാര്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന പൊതിച്ചോര്‍ വാങ്ങിയാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്.

കുട്ടിയുടെ അച്ഛന് കൂലിപ്പണിയാണ്. ജോലി എന്ന് പറഞ്ഞു ഇയാള്‍ പോയാല്‍ വല്ലപ്പോഴുമാണ് വീട്ടില്‍ എത്തുക. അപ്പോള്‍ എന്തെങ്കിലും നല്കിയാലായി. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കുട്ടിയും അമ്മയും. ദിവസവും നിത്യദാരിദ്ര്യവും. പെണ്‍കുട്ടിയുടെ അമ്മയുടെ അവസ്ഥ മുതലാക്കിയാണ് ഓട്ടോ ഡ്രൈവര്‍മാരായ ചന്ദ്രനും (54) അനുവും (31) വ്യത്യസ്ത സമയങ്ങളില്‍ കുട്ടിയെ പീഡിപ്പിച്ചത്. നിത്യദാരിദ്യ്രത്തില്‍ വലഞ്ഞു എല്ലും തോലുമായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്.

കുട്ടിയുടെ അമ്മയുമായി ഇവര്‍ക്കുണ്ടായിരുന്ന അവിഹിതമാണ് ലൈംഗിക ചൂഷണത്തിന് കുട്ടി ഇരയാകുന്ന അവസ്ഥ വന്നത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഇരുവരുടെയും അവിഹിത കഥകളും പീഡനങ്ങളും വെളിയില്‍ വരുന്നത്. കുട്ടി തനിക്ക് അടുപ്പമുള്ള ചേച്ചിയുടെ അടുക്കലാണ് വിവരം പറഞ്ഞത്. ഇവര്‍ കുട്ടിയുടെ സ്‌കൂള്‍ ടീച്ചറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരും പൊലീസും രംഗത്ത് വരുകയായിരുന്നു. കുട്ടിയുടെ മൊഴി പ്രകാരമാണ് കുട്ടിയുടെ അമ്മയുമായി ബന്ധമുണ്ടായിരുന്ന ചന്ദ്രനും അനുവും കുടുങ്ങിയത്. പ്രതികള്‍ പോക്സോ കേസിലാണ് അകത്തായത്.

ഓട്ടോ ഡ്രൈവറായ ചന്ദ്രന്‍ ഇടയ്ക്ക് കുട്ടിയുടെ അമ്മയെ കാണാനെത്തും. എന്തെങ്കിലും പണം നല്‍കും. ഈ ഘട്ടത്തില്‍ അമ്മയുമായി ബന്ധം പുലര്‍ത്തുകയും ചെയ്യും. ഇങ്ങിനെ കുട്ടിയുടെ അമ്മയെയും കൂട്ടി പോകുന്ന വേളയിലാണ് കുട്ടിയെ കൂടി പീഡിപ്പിക്കാന്‍ ചന്ദ്രന്‍ അവസരം കണ്ടെത്തിയത്. അമ്മയുടെ കണ്ണ് വെട്ടിച്ചാണ് ചന്ദ്രന്‍ കുട്ടിയെ ദുരുപയോഗപ്പെടുത്തിയത്. കുട്ടി പീഡനത്തിനു ഇരയാകുന്ന വിവരം അറിഞ്ഞില്ലെന്നാണ് പൊലീസിന് അമ്മ മൊഴി നല്‍കിയത്.

തന്റെ ശ്രദ്ധ തെറ്റുന്ന സമയത്താണ് ഇത് സംഭവിച്ചത് എന്നാണ് കുട്ടി മൊഴി നല്‍കിയപ്പോള്‍ അമ്മ നല്‍കിയ വിശദീകരണം. ചന്ദ്രന്റെ രീതിയില്‍ തന്നെയാണ് ഓട്ടോ ഡ്രൈവര്‍ തന്നെയായ അനുവും കുട്ടിയെ ദുരുപയോഗിച്ച്ത്. കുട്ടിയുടെ അമ്മയെ കൂട്ടി അനു ബീച്ചിലും മറ്റും കറങ്ങാന്‍ പോകും. ഈ ഘട്ടത്തില്‍ അമ്മയുമായി അനു ബന്ധം പുലര്‍ത്തും. അമ്മയുടെ കണ്ണ് വെട്ടിച്ചാണ് അനുവും കുട്ടിക്ക് നേരെ പീഡനം നടത്തിയത്. പല തവണ ചന്ദ്രനും അനുവും കുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.

പുറത്ത് കറങ്ങാന്‍ പോകാം എന്ന് പറഞ്ഞാണ് വ്യത്യസ്ത സമയങ്ങളില്‍ ഇവര്‍ കുട്ടിയുടെ അമ്മയെ കാണാന്‍ എത്തുന്നത്. പുറത്ത് പോകുമ്പോള്‍ അമ്മ ഈ പെണ്‍കുട്ടിയെയെയും ഇളയ കുട്ടിയെയും ഒപ്പം കൂട്ടും. അമ്മ ഇളയകുട്ടിയെ ശ്രദ്ധിക്കാന്‍ പോകുന്ന അവസരം മുതലെടുത്ത് ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കും. ഇതാണ് നടന്നത്. നിരന്തരമായ ലൈംഗിക പീഡനത്തിനു ഇരയായപ്പോഴാണ് കുട്ടി അടുപ്പമുള്ള ചേച്ചിയുടെ അടുക്കല്‍ വിവരം പറയുന്നത്. ഇതോടെയാണ് ലൈംഗിക പീഡന വിവരം സ്‌കൂള്‍ അധികൃതര്‍ വഴി പൊലീസിലേക്ക് എത്തുന്നത്.

പെണ്‍കുട്ടിയെയെയും അമ്മയെയും വീട്ടില്‍ നിര്‍ത്താന്‍ കഴിയുന്ന സാഹചര്യമില്ലെന്നു മനസിലാക്കി പൊലീസ് അമ്മയെയും കുട്ടികളെയും അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കിളിമാനൂര്‍ സിഐ കെ.ബി.മനോജ് കുമാര്‍, എസ്ഐമാരായ എസ്.അഷ്‌റഫ്, ഷാജി, എഎസ്ഐ ഷജീം, വനിതാ പൊലീസുകാരായ പ്രിയ, അനുമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് വിവിധ കേസുകളിലായി ഇവരെ അറസ്റ്റ് ചെയ്തത്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category