1 GBP = 94.40 INR                       

BREAKING NEWS

വയനാട്ടിലെ റിസോര്‍ട്ടില്‍ 'ഗേള്‍സിനെ' എത്തിക്കുന്നത് ഫര്‍ഹാനയിലൂടെ കുട്ടികളെ വശീകരിച്ച്; ഇടവേളകളില്‍ മനുഷ്യക്കടത്തും ബലാത്സംഗവും; ബത്തേരി മടക്കിമലക്കാരന്‍ ഇല്ല്യാസ് വാണിഭക്കാര്‍ക്കിടയില്‍ ബിച്ചു; വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ചും വീടുകള്‍ മാറി താമസിച്ചും കണ്ണുവെട്ടിച്ച് നടന്ന വാണിഭ വീരന്‍ ഒടുവില്‍ പിടിയില്‍; ഫര്‍സാനയുടെ മൊഴിയില്‍ കുടുങ്ങിയത് വമ്പന്‍ ബ്രോക്കര്‍; റിസോര്‍ട്ട് സെക്‌സ് മാഫിയയെ തകര്‍ക്കാന്‍ ഉറച്ച് അന്വേഷണം

Britishmalayali
kz´wteJI³

കൊയിലാണ്ടി: അന്തര്‍ സംസ്ഥാനപെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു (34) നെയാണ് കോഴിക്കോട് റുറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ചിക്കമഗളൂരില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സുള്ള പെണ്‍കുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന പെണ്‍വാണിഭ റാക്കറ്റില്‍പ്പെട്ട കര്‍ണാടക സ്വദേശിനി ഫര്‍സാന (35) നേരത്തെ അറസ്റ്റിലായിരുന്നു. സെക്‌സ് റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണിയാണ് റിച്ചു.

ഫര്‍സാനയും ഇയാളുടെ കൂട്ടാളിയാണ്. വയനാട്ടിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത് ഇയാളാണ്. വളരെ തന്ത്രപരമായാണ് റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നത്. പിടികൂടാതിരിക്കാന്‍ വാഹനങ്ങള്‍ മാറി മാറി ഉപയോഗിക്കുകയും വീടുകള്‍ മാറി താമസിക്കുകയുമാണ് ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ വരെ ഇയാളുടെ കൈവശമുണ്ട്. മനുഷ്യക്കടത്ത്, ബലാല്‍സംഘം, കേസുകളും ഇയാളുടെ പേരിലുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ എസ്‌ഐ ശ്രീനിവാസന്‍ , പി .മോഹനകൃഷ്ണന്‍, എംപി.ശ്യാം തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസിന്റെ അന്വേഷണ പാടവമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

2019ല്‍ തിരുവമ്പാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ റിസോര്‍ട്ടുടമയടക്കം മൂന്നുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണക്കോട്ട് പറമ്പില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു (37), റിസോര്‍ട്ടുടമ മലപ്പുറം ചീക്കോട് വാവൂര്‍ തെക്കുംകോളില്‍ മുഹമ്മദ്ബഷീര്‍ (49) എന്നിവരാണ് പിടിയിലായത്. കൂടരഞ്ഞി കക്കാടംപൊയില്‍ കരിമ്പിലെ ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12-നാണ് പെണ്‍കുട്ടിയെ എത്തിച്ചത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ബാലത്സംഗം ചെയ്ത സംഭവത്തിലാണ് കേസ്.

ഫര്‍സാന കുട്ടിയെ ഇവിടെ താമസിപ്പിച്ച് മറ്റ് നിരവധിപ്പേര്‍ക്ക് കാഴ്ചവെച്ചതായും പറയുന്നു. പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് നേരത്തേ മൂന്നുപേര്‍ പിടിയിലായത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറിയത്. പിന്നീട് ബലാത്സംഗത്തിന്റെ ഇര എന്ന നിലയില്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. കോഴിക്കോട് റീജനല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ ഭ്രൂണ പരിശോധനയില്‍ പിടിയിലായ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയെന്ന് കണ്ടെത്തുകയും ചെയ്തു. റിസോര്‍ട്ട് പൊലീസ് വളഞ്ഞപ്പോള്‍ ഓടുന്നതിനിടയില്‍ കല്ലുവെട്ട് കുഴിയില്‍ വീണപ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

പെണ്‍കുട്ടിയുടെ ചിക്മംഗളൂരിലെ വീടിനടുത്തുള്ള ഫര്‍സാനയുടെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് കക്കാടംപൊയിലില്‍ എത്തിയത്. ഫര്‍സാന ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ വലയിലാക്കിയതായാണ് പൊലീസിന് ലഭിച്ച വിവരം. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ഇവരെ ദ്വിഭാഷിയുടെ സഹായത്താല്‍ പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് റിച്ചുവിന്റെ പങ്ക് തെളിഞ്ഞത്. കര്‍ണ്ണാടക സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടിലെ ദാരിദ്രം മുതലെടുത്ത് പണംനല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഫര്‍സാന കേരളത്തിലെത്തിച്ചത്. പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫര്‍സാന കേരളത്തിലെത്തച്ചത്. ആദ്യം വയനാട്ടിലെ വിവിധയിടങ്ങളിലും പെണ്‍കുട്ടിയെ പണത്തിനായി പലര്‍ക്കും കാഴ്ച്ചവെച്ചു. തുടര്‍ന്നാണ് കോഴിക്കോട് കക്കാടംപൊയ്ലില്‍ റിസോര്‍ട്ടിലെത്തിച്ചത്. ഇവിടെവെച്ച് മലപ്പുറം തുറക്കല്‍ സ്വദേശി നിസാര്‍ബാബുവാണ്പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category