1 GBP = 92.00 INR                       

BREAKING NEWS

ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട യുവതി മാധ്യമപ്രവര്‍ത്തകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം ദൃശ്യങ്ങള്‍ ഫോട്ടോയും പകര്‍ത്തി; പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ട് ബ്ലാക്മെയില്‍ ചെയ്തു; ആവശ്യപ്പെട്ടത് മൂന്നര കോടിയോളം രൂപ; മാധ്യമപ്രവര്‍ത്തകന്‍ പരാതിപ്പെട്ടതോടെ മോറോക്കന്‍ സ്വദേശിയായ യുവതിക്ക് ദുബായില്‍ ശിക്ഷ

Britishmalayali
kz´wteJI³

ദുബായ്: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ചു ബ്ലാക്മെയില്‍ ചെയ്ത യുവതിക്ക് ദുബായില്‍ ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. ബഹ്റൈനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസിലാണ് യുവതിയെയാണ് ശിക്ഷിച്ചത്. 22 വയസുകാരിയായ മൊറോക്കയിലെ യുവതിയാണ് ബ്ലാക്മെയില്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഇതിനുവേണ്ടി ഇവര്‍ രഹസ്യമായി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത് രണ്ട് ലക്ഷം ബഹ്റൈന്‍ ദിനാര്‍ (3.7 കോടിയിലധികം ഇന്ത്യന്‍ രൂപ) ആവശ്യപ്പെടുകയാണ് യുവതി ചെയ്തത്.

തൊഴില്‍ രഹിതയായ മൊറോക്കന്‍ യുവതിയാണ് അറസ്റ്റിലായത്. ബഹ്റൈനില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 39 വയസുകാരനെയാണ് യുവതി ബ്ലാക് മെയില്‍ ചെയ്തത്. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ച് ഫോണിലൂടെയായിരുന്നു ഭീഷണി. ഒക്ടോബര്‍ 11ന് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനും രണ്ടാഴ്ച മുന്‍പാണ് ഒരു ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റ് വഴി താന്‍ യുവതിയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

താന്‍ യുഎഇയിലാണ് താമസിക്കുന്നതെന്നും ഒക്ടോബര്‍ ആറിന് ബഹ്റൈനില്‍ വരുമെന്നും യുവതി പറഞ്ഞു. പിന്നീട് ബഹ്റൈനിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് താന്‍ താമസിക്കുന്നതെന്ന് അറിയിച്ചു. ചില വീഡിയോ ദൃശ്യങ്ങള്‍ വാട്സ്ആപില്‍ അയച്ചുനല്‍കിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് പരാതിക്കാരന്‍ യവതിയുടെ അപ്പാര്‍ട്ട്മെന്റിലെത്തുകയും അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.

അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ രഹസ്യമായി പകര്‍ത്തിയ ഒരു നഗ്നചിത്രം ഒക്ടോബര്‍ 11ന് യുവതി ഇയാളുടെ വാട്സ്ആപ് നമ്പറിലേക്ക് അയച്ചുകൊടുത്തു. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് മുഴുവന്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. രണ്ട് ലക്ഷം ബഹ്റൈന്‍ ദിനാര്‍ നല്‍കിയില്ലെങ്കില്‍ ഇവ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

പരാതിക്കാരന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നതിനാല്‍ അത് മുതലെടുത്തായിരുന്നു യുവതിയുടെ ഭീഷണി. ഇയാള്‍ ബഹ്റൈന്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍ പരാതി നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ 24ന് യുവതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ യുവതി മുറിയില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇരുവരും തമ്മില്‍ ഉഭയസമ്മത പ്രകാരത്തോടെയുണ്ടായ ബന്ധം മനപ്പൂര്‍വം ചിത്രീകരിച്ചു എന്നായിരുന്നു വാദം.

ബ്ലാക് മെയിലിംഗിനും സന്ദേശങ്ങള്‍ അയച്ചുള്ള മാനസിക പീഡനത്തിനുമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ യുവതി നിഷേധിച്ചുവെങ്കിലും ഇവര്‍ കുറ്റക്കാരി തന്നെയാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചത്. 15 ദിവസത്തിനകം യുവതിക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category