1 GBP = 93.00 INR                       

BREAKING NEWS

ഇപി ജയരാജന്‍, സുനില്‍ കുമാര്‍, ചെന്നിത്തല, രാജഗോപാല്‍, മേയര്‍ ശ്രീകുമാര്‍ അതിഥികളാവും: നഴ്‌സിംഗ് സഹായനിധി വിതരണം നാളെ

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌കൈ ഡൈവിംഗിലൂടെ ശേഖരിച്ച തുക 200 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നാളെ വിതരണം ചെയ്യും. മൂന്നു പേര്‍ക്ക് 50,000 രൂപയും 197 പേര്‍ക്ക് 220 പൗണ്ട് (20000 രൂപ) വീതവുമാണ് നല്‍കുന്നത്. ഒപ്പം ക്രിസ്മസ് ന്യൂഇയര്‍ അപ്പീലിന്റെ ഭാഗമായി ശേഖരിച്ച 5500 പൗണ്ട് അഞ്ചു പേര്‍ക്ക് വിതരണം ചെയ്യും.

നാളെ തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ (പഴയ വിജെടി ഹാളില്‍) രാവിലെ പത്തു മണിയോടെ നടക്കുന്ന ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് വ്യവസായ മന്ത്രി ഇ പി ജയരാജനാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. മറുനാടന്‍ മലയാളിയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന സന്നദ്ധ സംഘടനയായ ആവാസിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. അഞ്ചു പേര്‍ക്കുള്ള ചികിത്സാ ധനസഹായ വിതരണം നേമം എംഎല്‍എ ഒ രാജഗോപാല്‍ നിര്‍വ്വഹിക്കും. നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം കൃഷി മന്ത്രി വി എസ് സുനില്‍കുമാറും നിര്‍വ്വഹിക്കും.

ബ്രിട്ടനിലെ വിവിധ ഇടങ്ങളില്‍ അഞ്ചു ഘട്ടങ്ങളിലായി 36 പേര്‍ ചേര്‍ന്നു നടത്തിയ സ്‌കൈ ഡൈവിംഗിലൂടെ വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം 44,594 പൗണ്ടാണ് സമാഹരിച്ചത്. ഇതില്‍ 500 പൗണ്ട് ലോക്കല്‍ ചാരിറ്റിയ്ക്ക് സംഭാവന നല്‍കുകയും ചെയ്തു. 6856 പൗണ്ടാണ് സ്‌കൈ ഡൈവിംഗിനു ഫീസായി നല്‍കേണ്ടി വന്നത്. അങ്ങനെ 7356 പൗണ്ട് ചെലവായി. ബാക്കി 38343 പൗണ്ടാണ് 200 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുവാന്‍ ബാക്കിയുണ്ടായിരുന്നത്. പാവപ്പെട്ട നവ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുവാനായി ആവാസിലൂടെ നടത്തിയ അപ്പീലില്‍ 3.30 ലക്ഷം രൂപയാണ് ശേഖരിക്കാന്‍ സാധിച്ചത്.

ഇങ്ങനെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്‍ മലയാളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആവാസും ചേര്‍ന്നു ശേഖരിച്ച 45 ലക്ഷത്തില്‍ അധികം തുകയാണ് വിതരണം ചെയ്യുന്നത്. മൂന്നു നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതവും 197 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപ വീതവും നല്‍കുന്നതിനൊപ്പം മറ്റൊരു നിവൃത്തിയുമില്ലാത്ത അഞ്ച് പാവപ്പെട്ട രോഗികള്‍ക്ക് (ക്രിസ്മസ് ന്യൂഇയര്‍ അപ്പീല്‍) ഓരോ ലക്ഷം വീതമാണ് നല്‍കുന്നത്.

ഈ ചടങ്ങുകള്‍ക്കൊപ്പം ആവാസ് എന്ന മറുനാടന്റെ ഔദ്യോഗിക ചാരിറ്റി സംഘടനയുടെ ഉദ്ഘാടനവും നടക്കും. കൂടാതെ പത്തനാപുരം ഗാന്ധി ഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഈ ചടങ്ങുകള്‍ക്കെല്ലാം മുമ്പ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്.

പരിപാടി സംഘടിപ്പിക്കുന്നതിനായി സുമനസ്സുകള്‍ നല്‍കിയതില്‍ നിന്നും ഒരു പൈസ പേലും ചെലവാക്കുന്നില്ല എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. സംഘാടകരാണ് ചടങ്ങുകള്‍ക്ക് ആവശ്യമായി വരുന്ന പണം മുടക്കുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനില്‍ ലഭിച്ച പണത്തിന്റെ കണക്ക് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പണം തന്ന് സഹായിച്ച എല്ലാവരെയും മറുനാടന്‍ നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഒപ്പമുണ്ടാകണം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. നഴ്സിങ് സ്‌കോളര്‍ഷിപ്പിനായി ഏതാണ്ട് 2000 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതു ആഴ്ചകളോളം നടത്തിയ പരിശോധനയില്‍ സോര്‍ട്ട് ചെയ്തപ്പോള്‍ കുറഞ്ഞത് 1000 പേര്‍ക്കെങ്കിലും അടിയന്തിര സഹായം വേണമെന്ന അവസ്ഥയായി. പക്ഷെ അതിനു പണം തികയില്ല. 200 പേരായി അതു നിജപ്പെടുത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category