1 GBP = 97.50 INR                       

BREAKING NEWS

ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ എല്ലാവരും നിരീക്ഷണത്തില്‍; ആശുപത്രിയിലുള്ളത് 15 പേര്‍; വൈറസ് സ്ഥിരീകരിച്ച പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; രോഗ ബാധിത ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് സൂചന; മണിക്കൂറുകള്‍ക്കുള്ളില്‍ ഐസുലേഷന്‍ വാര്‍ഡും പ്രതിരോധ സംവിധാനവും ഒരുക്കി വീണ്ടും ആരോഗ്യ കേരളത്തിന്റെ അതിവേഗ ഇടപെടല്‍; എല്ലാ ജില്ലകളിലും കനത്ത ജാഗ്രത; ആലുപ്പുഴയിലെ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ടും സജീവമാക്കും

Britishmalayali
kz´wteJI³

തൃശ്ശൂര്‍: തൃശൂരില്‍ കൊറോണ ബാധിച്ച് ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം. കൊറോണ സ്ഥിരീകരിച്ചതായുള്ള വിവരം കിട്ടിയതോടെ തൃശ്ശൂരില്‍ കണ്ടത് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ ജില്ലാ ജനറല്‍ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. അഞ്ചുമണിക്കൂറിനുള്ളില്‍ ഐസൊലേഷന്‍ വാര്‍ഡൊരുക്കി വിദ്യാര്‍ത്ഥിനിയെ ഇവിടേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയാക്കി. തൃശൂരിലെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ മറ്റൊരു വിദ്യാര്‍ത്ഥി നിരീക്ഷണത്തിലുണ്ട്. അഞ്ചുദിവസമായി ഇവിടെ അഞ്ചുവിദ്യാര്‍ത്ഥികളാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

തൃശ്ശൂരിലെ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും മുഖാവരണം (മാസ്‌ക്) നിര്‍ബന്ധമാക്കി. മാസ്‌ക് അണിയുന്നതടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സംബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ നിശ്ചിത ഇടവേളകളില്‍ ഉച്ചഭാഷിണിയിലൂടെ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ പേവാര്‍ഡ് ബ്ലോക്ക് ഐസൊലേഷന്‍ വാര്‍ഡായൊരുക്കി. ഇവിടെ 17 മുറികളാണ് തയ്യാറാക്കിയത്. 24 പേരെ ഒരേസമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം ശൗചാലയങ്ങളും തയ്യാര്‍. നിലവില്‍ കൊറോണ വൈറസിന് ചികിത്സ ലഭ്യമല്ല. അതിനാല്‍ത്തന്നെ ആയുര്‍വേദ, ഹോമിയോമരുന്നുകള്‍ ഫലപ്രദമെന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ചൈനയില്‍നിന്ന് ഒരുമിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയവരാണിവര്‍. ഇവരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി പനി ലക്ഷണങ്ങളോടെയാണെത്തിയത്. അതോടെ െഎസൊലേഷന്‍ വാര്‍ഡിലാക്കി. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയും കൊറോണ സാധ്യത മുന്‍നിര്‍ത്തി ആശുപത്രിയിലെത്തിച്ച് െഎസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. ഇവരില്‍ മൂന്നുപേരുടെ രക്തപരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ വിട്ടയച്ചു. ഒരാളുെട ഫലം എത്താത്തതിനാല്‍ െഎസോലേഷന്‍ വാര്‍ഡില്‍ തുടരുന്നു. ആണ്‍കുട്ടിയാണ് ജനറല്‍ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ചൈനയിലെ രോഗബാധിത പ്രദേശങ്ങളില്‍നിന്ന് ഇതുവരെ 1053 പേര്‍ സംസ്ഥാനത്ത് മടങ്ങിയെത്തി. പുതുതായി 247 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വിവിധ ജില്ലകളിലായി 1038 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. കൊല്ലത്ത് രണ്ടും ആലപ്പുഴ, തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തരേയുമാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനയില്‍ രോഗം ആദ്യമായി സ്ഥിരീകരിക്കുകയും മരണമുണ്ടാവുകയും ചെയ്ത വുഹാനിലെ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.

വൈറസ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രോഗിയുമായി അടുത്തിടപഴകിയവര്‍ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ചൈനയില്‍നിന്ന് മടങ്ങിയെത്തിയവര്‍ ഏതെങ്കിലും ആരോഗ്യകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ചിലര്‍ ഇനിയും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് കരുതുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തും. സ്വകാര്യ ആശുപത്രികളോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു രോഗിയെയും തിരിച്ചയക്കാന്‍ പാടില്ല. രോഗിയെ നടപടിക്രമങ്ങള്‍ പാലിച്ച് പരിശോധിക്കുകയും സാമ്പിളെടുത്ത് വൈറോളജി ലാബില്‍ അയക്കുകയും വേണം. വിദഗ്ധരുടെ ഉപദേശത്തോടെ ചികിത്സ തുടങ്ങണം.

സംസ്ഥാനത്തുനിന്ന് പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകളില്‍ 15 ലും രോഗബാധയില്ല. ബാക്കിയുള്ള ഫലം വരാനുണ്ട്. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യപരിശോധനയായ ആര്‍ടിപിസിആറിന്റെ ഫലമാണ് വന്നത്. ആദ്യഫലം വന്ന ഉടന്‍ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം തലസ്ഥാനത്ത് ചേര്‍ന്നു. മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. വൈറസ് പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റാപിഡ് റെസ്‌പോണ്‍സ് ടീം യോഗം കാര്യങ്ങള്‍ ആസൂത്രണം ചെയ്തു. ആരോഗ്യമന്ത്രി, മന്ത്രി എ സി മൊയ്തീന്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രതിരോധനടപടികള്‍ക്ക് നേതൃത്വം നല്‍കി.

കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം നേരിടാനും പടരുന്നതു തടയാനുമുള്ള നടപടികളുമായി സംസ്ഥാനകേന്ദ്ര ആരോഗ്യവകുപ്പുകള്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംഘവും രാത്രി തൃശൂരിലെത്തി മെഡിക്കല്‍ സംഘവുമായി സംസാരിച്ചു. പുണെയില്‍ നിന്നുള്ള വൈറോളജി സംഘവും എത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ടി.എന്‍.പ്രതാപന്‍ എംപി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ യോഗം വിളിച്ചിട്ടുമുണ്ട്. കൊറോണ പരിശോധനയ്ക്ക് കേരളത്തില്‍ ആലപ്പുഴ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ആലപ്പുഴയില്‍ പരിശോധകരും പരിശോധനാ സാമഗ്രികളും പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നായിരിക്കും.

എല്ലാ ജില്ലയിലും ജാഗ്രത
എല്ലാ ജില്ലയിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കി. സ്ഥിരീകരിച്ച കേസില്‍ സമ്പര്‍ക്കമുള്ളവരെ നിരന്തരം നിരീക്ഷിക്കും. വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്നും ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. രോഗിയുമായി അടുത്തിടപഴകിയവര്‍ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ഓരോ ജില്ലയിലെ നോഡല്‍ ഓഫീസര്‍മാര്‍

തിരുവനന്തപുരം
ജിഎച്ച് തിരുവനന്തപുരം, ഡോ. പി.ബി. മീനാകുമാരി, 9446705590
എംസിഎച്ച്, തിരുവനന്തപുരം, ഡോ. ആര്‍. അരവിന്ദ്, 9447834808

കൊല്ലം
ഡിഎച്ച് കൊല്ലം, ഡോ. അനുരൂപ്, 7358645451
ജിഎംസി പാരിപ്പള്ളി, ഡോ. സിനിയ, 7907862136

ആലപ്പുഴ
ജിഎച്ച് ആലപ്പുഴ, ഡോ. ശ്രീനാഥ്, 9747117055
എംസിഎച്ച് ആലപ്പുഴ, ഡോ. ജുബി ജോണ്‍, 9846671588

പത്തനംതിട്ട
ഡിഎച്ച് കോഴഞ്ചേരി, ഡോ. ജിനേഷ്, 9496651625
ജിഎച്ച് പത്തനംതിട്ട, ഡോ. ആഷിഷ് മോഹന്‍, 9947370079

കോട്ടയം
ജിഎച്ച് കോട്ടയം, ഡോ. സിന്ധു ജി. നായര്‍, 9447347282
എംസിഎച്ച് കോട്ടയം, ഡോ. സജിത്ത്കുമാര്‍, 9447239277

ഇടുക്കി
ഡിഎച്ച് തൊടുപുഴ, ഡോ. ജോസ്മോന്‍, 9496357226
അല്‍ അസര്‍ എംസിഎച്ച് തൊടുപുഴ, ഡോ. വിവേക്, 9746686957

ഡിഎച്ച് ഇടുക്കി, ഡോ. ദീപേഷ്, 9447169947

എറണാകുളം
ഡിഎച്ച് ആലുവ, ഡോ. പ്രസന്ന, 9744841155
എംസിഎച്ച് എറണാകുളം, ഡോ. ഫത്താഹുദ്ദീന്‍, 9847278924

തൃശൂര്‍
ഡിഎച്ച് തൃശൂര്‍, ഡോ. സുമേഷ്, 9895558784
എംസിഎച്ച് തൃശൂര്‍, ഡോ. രാജേഷ്, 9995420412

പാലക്കാട്
ഡിഎച്ച് പാലക്കാട്, ഡോ. സോന, 9446074423
താലൂക്ക് ആശുപത്രി ഒറ്റപ്പാലം, ഡോ. മനോജ്, 9495657880

മലപ്പുറം
ഡിഎച്ച് തിരൂര്‍, ഡോ. കൃഷ്ണദാസ്, 9947424562
എംസിഎച്ച് മഞ്ചേരി, ഡോ. ഷിനാസ് ബാബു, 9645289308

കോഴിക്കോട്
ബീച്ച് ആശുപത്രി കോഴിക്കോട്, ഡോ. മൈക്കിള്‍, 9847476700
എംസിഎച്ച് കോഴിക്കോട്, ഡോ. ഷീല മാത്യു, 9447760932

വയനാട്
ഡിഎച്ച് മാനന്തവാടി, ഡോ. റഹീം, 9496344562
ജിഎച്ച് കല്‍പറ്റ, ഡോ. എം.എ. അരുണ്‍, 8075377084, 9446016129

കണ്ണൂര്‍
ഡിഎച്ച് കണ്ണൂര്‍, ഡോ. എന്‍. അഭിലാഷ്, 9961730233
എംസിഎച്ച് കണ്ണൂര്‍, ഡോ. ജയശ്രീ, 9446420557
ജിഎച്ച് തലശ്ശേരി, ഡോ. അനീഷ്, 9447804603

കാസര്‍കോട്
ഡിഎച്ച് കാഞ്ഞങ്ങാട്, ഡോ. ആരതി രഞ്ജിത്ത്, 9400315857
ജിഎച്ച് കാസര്‍കോട്, ഡോ. ആരതി രഞ്ജിത്ത്, 9400315857
കെയര്‍വെല്‍ ഹോസ്പിറ്റല്‍ കാസര്‍കോട്, ഡോ. ജയദേവ കാംഗില, 9447010565
(ജിഎച്ച്: ജനറല്‍ ആശുപത്രി, എംസിഎച്ച്: മെഡിക്കല്‍ കോളജ് ആശുപത്രി, ഡിഎച്ച്: ജില്ലാ ആശുപത്രി)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category