1 GBP = 102.00 INR                       

BREAKING NEWS

വായനക്കാര്‍ നല്കിയ പഠനസഹായം ഏറ്റു വാങ്ങാനായി ആശ്വാസത്തിന്റെ പുഞ്ചിരിയുമായി വിദ്യാര്‍ത്ഥികള്‍; കാരുണ്യ സ്പര്‍ശം ഏറ്റുവാങ്ങിയത് 205 കുടുംബങ്ങള്‍; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സഹായനിധി വിതരണം ആവേശമായത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍(പഴയ വിജെടി ഹാളില്‍) നിറഞ്ഞ കവിഞ്ഞ് ഇരിക്കുന്ന ആളുകളുടെ മുഖത്ത് ഓരേ ഭാവമാണ്. ദുരിത ജിവതത്തിനിടയില്‍ ആശ്വാസത്തിന്റെ കണ്ണീര്‍ തുടക്കുകയാണ് ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരും..ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌കൈ ഡൈവിംഗിലൂടെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ശേഖരിച്ച തുകയും ഒപ്പം ക്രിസ്മസ് ന്യൂഇയര്‍ അപ്പീലിന്റെ ഭാഗമായി ശേഖരിച്ച തുകയും ഏറ്റുവാങ്ങാനായി വിവിധ സ്ഥലങ്ങളില്‍ നിന്നും കുടുംബമായി സുഹൃത്തുക്കളുമായും ചേര്‍ന്ന് നിരവധി പേരാണ് ചടങ്ങിലെക്ക് എത്തിയത്.മൂന്നു പേര്‍ക്ക് 50,000 രൂപയും 197 പേര്‍ക്ക് 220 പൗണ്ട് (20000 രൂപ) വീതവുമാണ് ഇന്ന് വീതിച്ച് നല്കുന്നത്. ഒപ്പം ക്രിസ്മസ് ന്യൂഇയര്‍ അപ്പീലിന്റെ ഭാഗമായി ശേഖരിച്ച 5500 പൗണ്ട് അഞ്ചു പേര്‍ക്ക് വിതരണംചെയ്തു.
 
ഏഴു തിരിയിട്ട നിലവിളക്കിലെ തിരികള്‍ക്ക് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ അഗ്നി പകര്‍ന്നതോടെ കാരുണ്യത്തിന്റെ കര്‍മ്മവഴികളില്‍ പുതിയ ഒരധ്യായം ജ്വലിപ്പിച്ചുകൊണ്ട് മറുനാടന്‍ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസിനു ഔപചാരികമായി തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒ.രാജഗോപാല്‍ എംഎല്‍എയും മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയും ബ്രിട്ടീഷ് മലയാളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജി ലൂക്കോസും, ടോമിച്ചനും നിലവിളക്കിലെ മറ്റു തിരികള്‍ക്ക് അഗ്നി പകര്‍ന്നു. തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.

കാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം തുളുമ്പി നില്‍ക്കുന്ന വിജെടി ഹാളിലെ ഈ ചടങ്ങ് തന്റെ ഉള്ളില്‍ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ അലയിളക്കം സൃഷ്ടിക്കുന്നതായി അഞ്ചു രോഗികള്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റബിള്‍ ഫണ്ട് നല്‍കുന്ന ചികിത്സാ സഹായം വിതരണം ചെയ്തുകൊണ്ട് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

200 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ചടങ്ങില്‍ 40 ലക്ഷം രൂപ ഈ ചടങ്ങില്‍ എത്തിക്കുന്നത് കൂടുതല്‍ സന്തോഷം പകരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന പുനലൂര്‍ സോമരാജനെ ഈവേദിയില്‍ ആദരിക്കുന്നു. ദൈവ ശുശ്രൂഷ എന്നത് തീര്‍ത്തും ദൈവീകമായ കാര്യമാണ്. ഈ ദൈവീകമായ കാര്യമാണ് പത്തനാപുരം ഗാന്ധിഭവന്‍ നടത്തുന്ന പുനലൂര്‍ സോമരാജന്‍ നടത്തുന്നത്. മനുഷ്യത്വം വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ചടങ്ങിലാണ് ഞാന്‍ പങ്കെടുക്കുന്നത്. വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി എന്റെ മണ്ഡലത്തില്‍ ഞാന്‍ കെട്ടിടം കെട്ടി ഇവരുടെ ക്ഷേമകാര്യങ്ങള്‍ നോക്കുന്നുണ്ട്. മാതാ അമൃതാനന്ദമയിയാണ് ആദ്യ നില പണിത് നല്‍കിയത്. ഒരു കോടി രൂപ നല്‍കി വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലി ശക്തമായ പിന്തുണ തന്നെ എനിക്ക് നല്‍കി. ഈ കുട്ടികളെ കാണുമ്പോള്‍ എനിക്ക് എവിടെയും ലഭിക്കാത്ത സന്തോഷം ലഭിക്കുന്നുണ്ട്. ഇതേ സന്തോഷം തന്നെയാണ് ഷാജന്‍ സ്‌കറിയയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് തന്നെ കൊണ്ട് പോകേണ്ടതുണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

ഗാന്ധി ഭവന്റെ പുനലൂര്‍ സോമരാജനെ ഈ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദരിച്ചു. ചെന്നിത്തല നല്‍കിയ ആദരവും ഫലകവും എന്റെ ജീവിതപങ്കാളിയായ പ്രസന്നയ്ക്ക് നല്‍കണം എന്നുണ്ട്. ഒ.രാജഗോപാല്‍ എംഎല്‍എ ഇവിടെയുണ്ട്. അദ്ദേഹം ഇത് എന്റെ ഭാര്യ പ്രസന്നയ്ക്ക് നല്‍കണം എന്നാണ് എന്റെ ആഗ്രഹം. ഇതു പറഞ്ഞതോടെ ഒ.രാജഗോപാല്‍ പ്രതിപക്ഷ നേതാവ് നല്‍കിയ ഫലകം സോമരാജന്റെ ഭാര്യയ്ക്ക് കൈമാറി.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകളോടെയാണ് ചടങ്ങുകള്‍ ആരംഭി
ച്ചത്. നിയമത്തെ അനുകൂലിച്ചു ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷും സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരും സംസാരിക്കുമ്പോള്‍ എതിര്‍ത്തു സംസാരിക്കുന്നത് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയും കെപിപിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയുമാണ്.

ബ്രിട്ടനിലെ വിവിധ ഇടങ്ങളില്‍ അഞ്ചു ഘട്ടങ്ങളിലായി 36 പേര്‍ ചേര്‍ന്നു നടത്തിയ സ്‌കൈ ഡൈവിംഗിലൂടെ വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം 44,594 പൗണ്ടാണ് സമാഹരിച്ചത്. ഇതില്‍ 500 പൗണ്ട് ലോക്കല്‍ ചാരിറ്റിയ്ക്ക് സംഭാവന നല്‍കുകയും ചെയ്തു. 6856 പൗണ്ടാണ് സ്‌കൈ ഡൈവിംഗിനു ഫീസായി നല്‍കേണ്ടി വന്നത്. അങ്ങനെ 7356 പൗണ്ട് ചെലവായി. ബാക്കി 38343 പൗണ്ടാണ് 200 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുവാന്‍ ബാക്കിയുണ്ടായിരുന്നത്. പാവപ്പെട്ട നവ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുവാനായി ആവാസിലൂടെ നടത്തിയ അപ്പീലില്‍ 3.30 ലക്ഷം രൂപയാണ് ശേഖരിക്കാന്‍ സാധിച്ചത്.ഇങ്ങനെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്‍ മലയാളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആവാസും ചേര്‍ന്നു ശേഖരിച്ച 46 ലക്ഷം രൂപയാണ് ഇന്നു വിതരണം ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category