1 GBP = 102.00 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇതുവരെ വിതരണം ചെയ്തത് 750,000 പൗണ്ട്; ആവാസിലൂടെ മറുനാടനും നന്മയുടെ തിരി കൊളുത്തുമ്പോള്‍

Britishmalayali
kz´wteJI³

ലോകമെമ്പാടുമുള്ള മലയാളികള്‍ സത്യസന്ധമായ വാര്‍ത്ത അറിയാന്‍ ആശ്രയിക്കുന്ന മറുനാടന്‍ മലയാളിയുടെ തുടക്കം ബ്രിട്ടീഷ് മലയാളി എന്ന യുകെയിലെ ഓണ്‍ലൈന്‍ പത്രത്തിലൂടെയാണ്. ബ്രിട്ടീഷ് മലയാളി ആരംഭിച്ച സ്വതന്ത്ര ചാരിറ്റി സംഘടനായയ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഏഴു വര്‍ഷം കൊണ്ട് 750,000 പൗണ്ട് ശേഖരിച്ച് റെക്കോര്‍ഡ് ഇടുമ്പോള്‍ കൂടുതല്‍ പേര്‍ക്കു നന്മ സമ്മാനിക്കുവാന്‍ ആവാസ് എന്ന പേരില്‍ മറ്റൊരു സംരഭത്തിനു കൂടി തുടക്കമിട്ടിരിക്കുകയാണ്. അതിന്റെ ഉദ്ഘാടനമാണ് ഇന്നലെ തിരുവനന്തപുരത്തെ വിജെടി ഹാളില്‍ വച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചത്.

ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി സംഘടനയായി 2012ലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. യുകെ മലയാളികളുടെ നിസ്വാര്‍ത്ഥമായ പിന്തുണയോടെ പത്തു മുതല്‍ 15 വരെ ട്രസ്റ്റിമാരെ ഉള്‍പ്പെടുത്തി ക്കൊണ്ടാണ് ബിഎംസിഎഫ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 750,000 പൗണ്ടാണ് ഇതിനോടകം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്വരൂപിച്ച് വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 2018ല്‍ കേരളം നേരിട്ട വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കാണ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. 88700 പൗണ്ടിന്റെ (ഒരു കോടി രൂപ) ചെക്കാണ് സിഎംഡിആര്‍എഫ് അക്കൗണ്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്.

ഇതില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച അപ്പീലാണ് 200 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 4,000 പൗണ്ട് സഹായം നല്‍കിയ പരിപാടി. മൂന്നാമതായി 2018ല്‍ 101 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സാമ്പത്തിക സഹായമാണ്. അന്ന് 35850 പൗണ്ടാണ് സമാഹരിച്ചത്. മാത്രമല്ല, ഇക്കൂട്ടത്തില്‍ ഏറ്റവും അര്‍ഹരായ പത്തു വിദ്യാര്‍ത്ഥികള്‍ക്ക് 350 പൗണ്ട് വീതം 3015 പൗണ്ട് വീണ്ടും നല്‍കുകയും ചെയ്തിരുന്നു.

ഇതു കൂടാതെ, കേരളത്തില്‍ രോഗം മൂലം അവശരായ അഞ്ഞൂറിലധികം പേര്‍ക്ക് നേരിട്ടും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ബ്രിട്ടനിലും ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്കും പ്രകൃതി ദുരന്തം പോലെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ സാമ്പത്തിക സഹായവും നല്‍കി വരുന്നു. നേരിട്ടും അല്ലാതെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ യുകെ മലയാളികളുടെ സാന്ത്വന സ്പര്‍ശനം അനുഭവിച്ചറിഞ്ഞവര്‍ ലോകത്തിന്റെ എല്ലാ കോണിലുമുണ്ടെന്ന് ചുരുക്കം.
കേരളത്തില്‍, കോട്ടയത്തെ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, കൊല്ലം പറവൂര്‍ വെടിക്കെട്ട് അപകടം, പത്തനാപുരം ഗാന്ധിഭവന്‍, നന്നിയോട് പാലിയേറ്റീവ് കെയര്‍ പ്രൊജക്ട്, ട്രൈബര്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വയനാട്, അട്ടപ്പാടി, ഇടമലക്കുടി ഇടുക്കി എന്നിവിടങ്ങളിലേക്കെല്ലാം സഹായം എത്തിക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.
യുകെയില്‍, യോര്‍ക്ക് എയര്‍ ആംബുലന്‍സ്, ഡയബറ്റ്‌സ് യുകെ, ആന്റണി നോളന്‍ ട്രസ്റ്റ്, ഡിഇസി, കാന്‍സര്‍ റിസേര്‍ച്ച് യുകെ, ലാന്‍ബെറീസ് മൗണ്ടെയിന്‍ റെസ്‌ക്യൂ, സതാംപ്ടണ്‍ സണ്‍ഡേ മീല്‍സ് പ്രൊജക്ട്, മേരീസ് മീല്‍, സ്‌കോട്‌ലന്റ് ആന്റ് സ്വിന്‍ഡന്‍ വില്‍ഷെയര്‍ ഡെഫ് ചില്‍ഡ്രന്‍ സൊസൈറ്റി എന്നിവര്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍, നേപ്പാള്‍ ഭൂമികുലുക്കം, ആഫ്രിക്കന്‍ എബോള, ഉത്തരാഖണ്ഡ് വെള്ളപ്പൊക്കം എന്നിവിടങ്ങളിലേക്കാണ് സഹായം എത്തിച്ചിട്ടുള്ളത്. 
മാത്രമല്ല, യുകെയില്‍ മറ്റനേകം ചാരിറ്റികളും നടത്തിയിട്ടുള്ളത്. യുകെയില്‍ വച്ച് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുന്നവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനും കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുവാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഒപ്പമുണ്ട്. അപൂര്‍വ്വമായ രോഗം ബാധിച്ച് ചികിത്സിക്കേണ്ടി വന്ന ജോമി എന്ന യുവാവിന് വേണ്ടി 37664 പൗണ്ടാണ് സമാഹരിച്ചത്. 300 അവയവ ദാന പത്രങ്ങളും 2013 മെയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെയും സ്‌കോട്‌ലന്റിലേയും 36 പേര്‍ ചേര്‍ന്ന് 47,000 പൗണ്ടോളം ശേഖരിച്ച സ്‌കൈ ഡൈവിംഗ് ഇവന്റും 2017ല്‍ 33 പേര്‍ ചേര്‍ന്നു 42305 പൗണ്ട് ശേഖരിച്ച സ്‌കൈ ഡൈവിംഗ് ഇവന്റും എല്ലാം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംഭവങ്ങളാണ്. മാത്രമല്ല, 2018ല്‍ ത്രീ പീക്ക് ചലഞ്ചിലൂടെ 26 പേര്‍ ചേര്‍ന്ന് 20988 പൗണ്ടും ശേഖരിച്ചിരുന്നു. ഇതു കൂടാതെ,കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ഓണം, ക്രിസ്മസ് - ന്യൂ ഇയര്‍, വിഷു - ഈസ്റ്റര്‍ അപ്പീലുകളും നടത്തിവരുന്നു.

ഈ പാതയിലേക്കാണ് ആവാസും ചേരുന്നത്. ചാരിറ്റി രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് ആവാസ്, വ്യക്തതയും സുതാര്യതയുമാണ് ആവാസിന്റെ അടിസ്ഥാനം. അതുകൊണ്ട് തന്നെയാണ് ചാരിറ്റി രംഗത്ത് സവിശേഷ സാന്നിധ്യമാകാന്‍ ആവാസിനു കഴിയുമെന്ന് രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ വിലയിരുത്തുകയും ചെയ്യുന്നു. രണ്ടു വര്‍ഷം മുമ്പ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് അസോസിയേഷന്‍ ഓഫ് വെല്‍ഫെയര്‍ ആക്ടിവിറ്റീസ് ആന്‍ഡ് സോഷ്യന്‍ ഇനീഷ്യേറ്റീവ് (AWAS).

തിരുവല്ലയില്‍ നടുറോഡില്‍ വച്ചു തീയിട്ടു കൊന്ന പെണ്‍കുട്ടിക്ക് അഞ്ചു ലക്ഷം രൂപ ശേഖരിച്ചു നല്‍കിയാണ് തുടക്കം കുറിച്ചു. നഴ്സിങ് സഹായ നിധിക്കു വേണ്ടി മൂന്നര ലക്ഷം രൂപയും ശേഖരിച്ചു നല്‍കി. നാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനും, സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ സാധാരണക്കാരില്‍ എത്തിക്കാനും പരിസ്ഥിതി - ദളിത് - ആദിവാസി മേഖലകളില്‍ ഇടപെടാനും പാവങ്ങള്‍ക്ക് നിയമ - വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കാനുമാണ് ഈ ചാരിറ്റി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് ഇപ്പോള്‍ നടക്കുന്നത്. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ആണ് ചെയര്‍മാന്‍. ജെയിംസ് വടക്കന്‍ ജനറല്‍ സെക്രട്ടറിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category