1 GBP = 93.50 INR                       

BREAKING NEWS

ബ്രിട്ടന്‍ പൂര്‍ണമായും ഒറ്റപ്പെടാന്‍ സാധ്യത വിരളം; ഇന്ത്യ പാക് വിഭജനം പോലെ വെട്ടി മുറിക്കപ്പെടില്ല: ഇന്നു മുതല്‍ ബ്രിട്ടീഷുകാരുടെ ഐഡന്റിന്റി മാറുമ്പോള്‍ സംഭവിക്കുന്നത്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: നാലു വര്‍ഷമായി കാത്തിരുന്ന ആ വിട വാങ്ങല്‍ സംഭവിച്ചു കഴിഞ്ഞു. ഇന്നലെ രാത്രി പത്തു മണിക്ക് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആ വാക്കുകളില്‍ നിറഞ്ഞ് നിന്നതു ആത്മ വിശ്വാസം മാത്രം. ജനങ്ങളോടും പോസിറ്റീവായി കാര്യങ്ങള്‍ കാണണം എന്ന് പറഞ്ഞ ബോറിസ് യൂറോപ്പിന് വെളിയിലേക്ക് ബ്രിട്ടനെ കൈപിടിച്ച് നടത്താന്‍ താന്‍ സജ്ജനാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഏവരും പ്രതീക്ഷിച്ച സ്‌കോട്ടിഷ് സമ്മര്‍ദം ഒന്നും തന്നെ അലട്ടുന്നില്ല എന്നാണ് ബോറിസിന്റെ വാക്കുകളില്‍ നിറയുന്നത്. ബ്രിട്ടന്‍ അകത്തേക്കോ പുറത്തേക്കോ എന്ന സന്ദേഹത്തില്‍ വഴി മുട്ടി നിന്ന ചര്‍ച്ചകള്‍ ഇന്ന് മുതല്‍ കൂടുതല്‍ സജീവമാകും.

ഇനിയുള്ള ചര്‍ച്ചകളില്‍ പുറത്തേക്കു പോകുന്ന ബ്രിട്ടനെ പറ്റി മാത്രം ചിന്തിച്ചാല്‍ മതി എന്നുള്ളതിനാല്‍ കൂടുതല്‍ യാഥാര്‍ഥ്യ ബോധ്യം ഉള്ള വിധത്തിലാകും ചര്‍ച്ചകള്‍ മുന്നേറുക. ഈ വര്‍ഷം ഡിസംബര്‍ 31 നകം തീരുമാനം ആകേണ്ട ഒട്ടേറെ കാര്യങ്ങളാണ് ബ്രിട്ടനും യൂറോപ്പും തമ്മില്‍ ഉള്ളത്. ഇതില്‍ കടുകട്ടിയായ വ്യാപാര നയങ്ങള്‍ മുതല്‍ വിട്ടുവീഴ്ച മനോഭാവത്തോടെ കൈകാര്യം ചെയ്യേണ്ട സഞ്ചാര സ്വാതന്ത്രം വരെ ഉള്‍പ്പെടുന്നു. ടൂറിസം യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗം കൂടിയായതിനാല്‍ ഇരു പക്ഷവും വിട്ടുവീഴ്ചയോടെ തന്നെയാകും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്ന പ്രതീക്ഷയാണ് ഏവരും പങ്കിടുന്നതും.

സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ആശങ്ക പെടുത്തുന്ന വിമാന യാത്രയും ഇരു കരകള്‍ക്കും ഇടയില്‍ ഉള്ള ഡ്രൈവിങ്ങും അടക്കമുള്ള  രണ്ടു കാര്യങ്ങളിലും ഏറെക്കുറെ നിലവിലെ സാഹചര്യം തുടരും എന്നുറപ്പ്. ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉപയോഗിച്ചു നിലവിലെ രീതിയില്‍ ഏതു യൂറോപ്യന്‍ രാജ്യത്തും എത്താന്‍ പറ്റും. യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈയ്യില്‍ ഉള്ളവര്‍ക്ക് ഫാസ്റ്റ് ട്രാക് ലൈനുകള്‍ ഉപയോഗിക്കാനും കഴിയും. ചുരുങ്ങിയത് ഈ വര്‍ഷം ഒടുവില്‍ വരെ ഡ്രൈവിങ് രീതികളും പഴയതു പോലെ തുടരും. ബിസിനസ് രംഗത്തും 2020 യില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഈ വര്ഷം കഴിഞ്ഞുള്ള കാര്യങ്ങള്‍ ഇരു പക്ഷവും തമ്മില്‍ ഉള്ള ചര്‍ച്ചകളെ അടിസ്ഥാനപ്പെടുത്തിയാകും നിര്‍ണ്ണയിക്കപ്പെടുക.

ഇരു ഭാഗത്തും ഉള്ളവര്‍ പൗരത്വം സംബന്ധിച്ച കാര്യങ്ങള്‍ക്കു ഏറ്റവും വേഗത്തില്‍ തീരുമാനം എടുക്കണമെന്ന നിര്‍ദ്ദേശവും പുറത്തു വന്നിട്ടുണ്ട്. ബ്രിട്ടീഷുകാരെ ഇന്ന് മുതല്‍ യൂറോപ്യന്‍ അവകാശം ഉള്ള പൗരന്മാര്‍ ആയി കരുതാന്‍ സാധ്യതയില്ല എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. യൂറോപ്പില്‍ ജീവിക്കുന്ന ബ്രിട്ടീഷുകാര്‍ക്കും ബ്രിട്ടനിലെ യൂറോപ്യര്‍ക്കും ഈ വര്‍ഷം അവസാനം വരെ സ്വന്തം പൗരത്വം ഏതാണെന്നു തീരുമാനയ്ക്കാന്‍ അവസരം ഉണ്ടാകും, എന്നാല്‍ അതിനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാകുന്നതാണ് ഉചിതം എന്ന് ഇരു ഭാഗത്തെയും നയവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പുമായി പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുക എന്നതിനാണ് ഇനി ബ്രിട്ടന്‍ ശ്രദ്ധ നല്‍കുക. തിങ്കളാഴ്ച മുതല്‍ പുതിയ ചരിത്ര നിര്‍മ്മിതിയാണ് സംഭവിക്കുകയെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. തര്‍ക്കങ്ങള്‍ ഉപേക്ഷിച്ചു കൂടിയാലോചനകളിലൂടെ സമവായം കണ്ടെത്തുന്ന രീതി പരീക്ഷിക്കാന്‍ ഇരു പക്ഷവും തയാറകേണ്ടി വരും. സാഹചര്യങ്ങളുടെ സമ്മര്‍ദം അത്ര ശക്തവുമാണ്. യൂറോപ്പില്‍ നിന്ന് വിട്ടുപോകുന്നു എന്നതിന്റെ പേരില്‍ ബ്രിട്ടന്‍ പൂര്‍ണമായും ഒറ്റപ്പെടും എന്നാരും കരുതുന്നില്ല.

ബ്രക്സിറ്റിന്റെ പേരില്‍ ജനങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം ഇല്ലാതാകില്ല എന്ന് തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന സൂചനയും. യൂറോപ്പിലെ 27 രാജ്യങ്ങളും 24 ഭാഷ സംസാരിക്കുന്നവരുമായ ജനങ്ങള്‍ ഒരു ചരടില്‍ എന്നവിധം ബന്ധിപ്പിക്കപ്പെട്ടവരാണ്. അവരെ അറുത്തു മാറ്റുക എന്നത് പ്രായോഗികം അല്ലെന്ന തിരിച്ചറിവിന്റെ ഭാഷയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതു തന്നെയാണ് കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വണ്ടര്‍ ലെയ്ന്‍ പറഞ്ഞു വച്ചതും.

ഒരു പക്ഷെ കാലം കാത്തുവച്ച ഒരു നിമിഷമാണ് ഇന്നലെ രാത്രി പിറന്നതെന്നു ഇന്ത്യന്‍ സ്നേഹികള്‍ക്ക് പറഞ്ഞു വയ്ക്കാം. ഏഴു പതിറ്റാണ്ട് മുന്‍പ് സ്വാതന്ത്ര്യം വേണമെന്ന് വാദിച്ച ജനതയോട്, വാശിയോടെന്ന പോലെ, ഭൂപടം എടുത്തു പെന്‍സില്‍ കൊണ്ട് നെടുകെ വരഞ്ഞു ബ്രിട്ടീഷ് വൈസ്രോയി പ്രഭു മൗന്റ് ബാറ്റണ്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനതയെ എന്നന്നേക്കുമായി രണ്ടായി പകുത്തത് പോലെ ഒരു വിഭജനം യൂറോപ്പും ബ്രിട്ടനും തമ്മില്‍ സംഭവിക്കില്ല എന്നുറപ്പ്. ഇന്ത്യ വിഭജനം കഴിഞ്ഞു തിരിച്ചു യുകെയില്‍ എത്തിയ മൗന്റ് ബട്ടനോട് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല എന്നാണ് കഥകള്‍ പറയുന്നത്. ഇരുവരും തമ്മില്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നിട്ടും വിഭജനം നടത്തിയ രീതിയോട് ബ്രിട്ടന് ഒരിക്കലും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

യൂറോപ്യന്‍ പാര്‍ലിമെന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കും ഇരു പക്ഷവും തമ്മില്‍ തുടരേണ്ട സൗഹൃദമാണ് തന്റെ ട്വിറ്റര് വാക്കുകളില്‍ ഒടുവിലായി കുറിച്ചിരിക്കുന്നത്. ആരെങ്കിലും പിരിഞ്ഞു പോകുന്നത് അത്ര സന്തോഷം ഉണ്ടാക്കുന്ന കാര്യമല്ല, എന്നാല്‍ പുതിയ ഒരു അധ്യായം തുറക്കാന്‍ ഒരു തടസവും മുന്നില്‍ ഇല്ലെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍ പറയുന്നത്. അതേസമയം ഇന്നലെയും ലണ്ടനിലെ യൂറോപ്പ് ഹൗസിനു മുന്നില്‍ റിമൈന്‍ പക്ഷക്കാരായ ആളുകള്‍ കൂട്ടം കൂടി എത്തിയത് വികാര നിര്ഭര രംഗങ്ങള്‍ക്ക് വഴി ഒരുക്കി. യൂറോപ് ഹൗസ് പതിവ് പോലെ ഇന്നും തുറന്നു പ്രവര്‍ത്തിക്കും. ഇവിടെ നിന്നും മുന്‍പ് ചെയ്തിരുന്ന ജോലികള്‍ക്കും മാറ്റം ഉണ്ടാകില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category