1 GBP = 97.40 INR                       

BREAKING NEWS

സ്വദേശി സ്‌പോണ്‍സറില്ലാതെ ഇനി വ്യവസായങ്ങള്‍ തുടങ്ങാം; ഒമാനിലെ പുതിയ നിയമം അനുവദിക്കുന്നത് 100 ശതമാനം വിദേശ നിക്ഷേപം; ഏറ്റവും ഗുണം ചെയ്യുക ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക് തന്നെ; 60 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ വിസ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് നിക്ഷേപ വിസയും; ഒമാനിലെ പുതിയ സുല്‍ത്താന്റെ യാത്ര പരിഷ്‌കരണ വഴിയില്‍; ലക്ഷ്യമിടുന്നത് സ്വദേശികളുടെ തൊഴില്‍ ലഭ്യത കൂട്ടാന്‍

Britishmalayali
kz´wteJI³

മസ്‌കത്ത്: ഒമാനില്‍ ഇനി ആര്‍ക്കും വ്യവസായങ്ങള്‍ തുടങ്ങാം. ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തി വരുമ്പോള്‍ കമ്പനികളില്‍ 100% വിദേശ നിക്ഷേപം അനുവദിക്കും. അതായത് ഒമാനിലെ പൗരനെ സ്പോണ്‍സറാക്കാതെ തന്നെ ആര്‍ക്കും ഇനി തന്ത്രപ്രധാന മേഖലകളില്‍ വ്യവസായങ്ങള്‍ തുടങ്ങാനാവും. മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ദീര്‍ഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ചേര്‍ന്നു നിന്ന സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണു രാഷ്ട്രം. ഇതിന് പുതിയ തലം നല്‍കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍.

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി. റസ്റ്ററന്റ്, ഹോട്ടല്‍, കഫ്റ്റീരിയകള്‍, വീട്ടുപകരണ വില്‍പന ശാലകള്‍, പ്രതിരോധം, എണ്ണ- വാതകം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്വദേശി സ്‌പോണ്‍സര്‍ ആവശ്യമില്ല. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ ഗുണകരമാണ് തീരുമാനം.

ഒമാനിലെ ഹോട്ടല്‍ മേഖലയിലെ മലയാളികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനി തുടങ്ങാന്‍ 1.5 ലക്ഷം റിയാല്‍ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. എന്നാല്‍ വാണിജ്യ മന്ത്രാലയത്തില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 3,000 റിയാലാക്കി വര്‍ധിപ്പിച്ചു. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച സുപ്രധാന നിയമമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത് പുതിയ സുല്‍ത്താനും പിന്തുടരുന്നു.

60 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ വീസ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് നിക്ഷേപ വീസയിലേക്കു മാറാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രധാന നേട്ടം. നിക്ഷേപ വീസയായതിനാല്‍ ഇവരുടെ പ്രായപൂര്‍ത്തിയായ മക്കള്‍ക്കും വീസ കിട്ടും. അതേസമയം, 37 തരം വാണിജ്യ സ്ഥാപനങ്ങളില്‍ 100% വിദേശ നിക്ഷേപം അനുവദിക്കില്ല. ടെയ് ലറിങ്, ലോണ്‍ഡ്രി, വാഹന റിപ്പയറിങ്, ഗതാഗതം, ഫോട്ടോകോപ്പി, കുടിവെള്ള വില്‍പന, മാന്‍പവര്‍- റിക്രൂട്ട്‌മെന്റ്, ഹെയര്‍ഡ്രസിങ് സലൂണ്‍, ടാക്‌സി, മത്സ്യബന്ധനം, വയോധികരുടെയും ഭിന്നശേഷിക്കാരുടെയും അനാഥരുടെയും പുനരധിവാസ േകന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളാണിത്.

പുതിയ നിയമപ്രകാരം 37 മേഖലകളിലെ വ്യാപാരങ്ങള്‍ ഒഴിച്ചുള്ള മേഖലകളില്‍ എല്ലാം നൂറ് ശതമാനം വിദേശ ഉടമസ്ഥതാവകാശം അനുവദിക്കും. കമ്പനികളുടെ രജിസ്ട്രേഷന്‍ ഫീസ് മന്ത്രാലയം കുത്തനെ ഉയര്‍ത്തിയത് ഖജനാവിന് കരുത്ത് പകരാനാണ്. ഒമാനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും രജിസ്ട്രേഷന്‍ പുതുക്കുേമ്പാള്‍ ഈ തുക ഫീസായി നല്‍കണം. പുതിയ കമ്പനികളുടെ പ്രൊജക്ടിന് ഒപ്പം ഫീസും അടച്ചാല്‍ വൈകാതെ അനുമതി ലഭിക്കുന്ന വിധത്തിലാണ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുള്ളത്.

വിദേശികള്‍ക്ക് നിര്‍ബാധം ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങാനാകുന്നതോടെ സ്വദേശികളുടെ തൊഴില്‍ ലഭ്യതയും ഉയരും. ഇതോടൊപ്പം ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്ക് ഫീസ് അടച്ച് നിയമപ്രകാരമായ രീതിയിലേക്ക് മാറാനുള്ള അവസരം കൂടിയാണ് പുതിയ നിയമം നല്‍കുന്നത്. സാംസ്‌കാരിക, പൈതൃക മന്ത്രിയായി സേവനം ചെയ്തുവരികയായിരുന്ന ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് സുല്‍ത്താനായതോടെ തന്നെ മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതാണ് നടപ്പാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category