1 GBP = 102.00 INR                       

BREAKING NEWS

ഞാന്‍ കിടന്ന ജയിലില്‍ ആണ് റിപ്പര്‍ ചന്ദ്രനും അതിന് മുമ്പ് ബാലകൃഷ്ണനും കിടന്നിരുന്നത്; ആ കയര്‍ 13 വര്‍ഷം മുമ്പ് മറ്റൊരാളെ തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ചതായിരുന്നു; കയറിനെക്കാള്‍ ഭാരം ആണ് അത് കഴുത്തില്‍ ഇടുമ്പോള്‍; ആ സമയത്ത് അടുത്തുള്ള വലിയ മരത്തില്‍ നിന്ന് ആയിരക്കണക്കിന് കാക്കകളാണ് പറക്കുന്നത്; വല്ലാത്തൊരു തേങ്ങലായിരുന്നു അത്: ടിപി ബാലഗോപാല്‍ എംഎ മുതല്‍ തന്മാത്ര വരെ: മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: സദയത്തില്‍ തൂക്കിലേറ്റുന്ന രംഗത്തില്‍ ഉപയോഗിച്ചത് പതിമൂന്ന് വര്‍ഷം മുന്‍പ് ഒരു പ്രതിയെ തൂക്കക്കൊല്ലാന്‍ ഉപയോഗിച്ച കയറായിരുന്നു. ആ സീന്‍ ചെയ്യാനായി കയര്‍ കഴുത്തിലേക്ക് ഇടുമ്പോള്‍ അവിടെയുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു. തൂക്കിലേറ്റാന്‍ ലിവര്‍ വലിക്കുമ്പോള്‍ വലിയൊരു ഇരുമ്പ് ഷീറ്റ് ഭിത്തിയിലടിക്കും. ആ സമയത്ത് അടുത്തുള്ള വലിയ മരത്തില്‍ നിന്ന് ആയിരക്കണക്കിന് കാക്കകളാണ് പറക്കുന്നത്. വല്ലാത്തൊരു തേങ്ങലായിരുന്നു ആ കഥാപാത്രം ചെയ്യുമ്പോഴുണ്ടായിരുന്നത്- ഇത് പറയുന്നത് മോഹന്‍ലാലാണ്.

മാതൃഭൂമി അന്താരാഷ്്ട്ര അക്ഷരോത്സവത്തില്‍ ദശാവതരം സെഷനില്‍ സദയം എന്ന ചിത്രത്തിലെ സത്യനാഥന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ ഓര്‍ത്തെടുത്തത് നൊമ്പരത്തോടെയാണ്. തന്റെ കരിയറില്‍ തനിക്കിഷ്ടപ്പെട്ട പത്ത് സിനിമകളെ കുറിച്ചാണ് മാതൃഭൂമി വേദിയില്‍ മോഹന്‍ലാല്‍ സംസാരിച്ചത്. കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ പറന്നിറങ്ങി പരിപാടിക്ക് ശേഷം ചെന്നൈയില്‍ ബിഗ് ബോസ് വേദിയിലേക്കായിരുന്നു മടക്കം. മോഹന്‍ലാലിന്റെ 'പുഴകടന്ന് പൂക്കളുടെ ഇടയിലേക്ക' എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. സത്യന്‍ അന്തിക്കാട് അര്‍ബുദരോഗ വിദഗ്ധന്‍ എന്‍.വിപിള്ളക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

മോഹന്‍ലാല്‍ സദയത്തെക്കുറിച്ച് പറഞ്ഞത് നൊമ്പരത്തോടെയാണ് സദസ് കേട്ടത്. സദയം റിലീസ് ആയ ശേഷം ഒരു പാട് പേര്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്, മോഹന്‍ലാല്‍ ഇത് പോലത്തെ സിനിമയില്‍ അഭിനയിക്കരുതെന്ന്. അത് താങ്ങാന്‍ പറ്റുന്നില്ലെന്ന് പലരും പറഞ്ഞു. ആ സിനിമയിലെ ഒരു പാട് സീനുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ദൈര്‍ഘ്യം കാരണം. ആ സീനുകള്‍ ഉണ്ടെങ്കില്‍ ആ സിനിമ ഇനിയും പവര്‍ ഫുള്‍ ആയിരുന്നു. കണ്ണൂര്‍ ജയിലില്‍ ആണ് സദയം ഷൂട്ട് ചെയ്തത്. കഥാപാത്രങ്ങളായിട്ട് കേരളത്തിലെ പല ജയിലിലും കിടന്നിട്ടുണ്ട് എന്ന് ഞാന്‍ ഈയടുത്ത് പറഞ്ഞിട്ടുണ്ട്.

സദയത്തില്‍ ഞാന്‍ കിടന്ന ജയിലില്‍ ആണ് റിപ്പര്‍ ചന്ദ്രനും അതിന് മുമ്പ് ബാലകൃഷ്ണനും കിടന്നിരുന്നത്. അന്ന് അവിടെയുള്ള ജയില്‍ അധികൃതര്‍ എന്നോട് തൂക്കിക്കൊല്ലുന്ന സമയത്തെ അവരുടെ മാനസികാവസ്ഥ വിവരിച്ചിട്ടുണ്ട്. എന്നെ സിനിമയില്‍ തൂക്കിക്കൊല്ലുന്നത് ചിത്രീകരിക്കാന്‍ ഉപയോഗിച്ച കയര്‍ 13 വര്‍ഷം മുമ്പ് മറ്റൊരാളെ, ആളുടെ പേര് പറയുന്നില്ല. തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച കയര്‍ ആയിരുന്നു. കയറിനെക്കാള്‍ ഭാരം ആണ് അത് കഴുത്തില്‍ ഇടുമ്പോള്‍. അന്നത്തെ ജയിലര്‍ ആ ഷോട്ട് എടുക്കുമ്പോള്‍ കരയുന്നുണ്ടായിരുന്നു. ഷോട്ട് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു, മോഹന്‍ലാല്‍ കുറ്റം ചെയ്തില്ലല്ലോ പിന്നെന്തിനാ ഇങ്ങനെ എന്ന് പറഞ്ഞു.

'ഇരുവര്‍ക്ക് ശേഷം എംജിആറുമായി അടുത്ത് ഇടപെഴകുന്ന പലരും പറഞ്ഞിരുന്നു എം ജി ആറുമായി ഒരുപാട് സമാനതകള്‍ ഉണ്ടെന്ന്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍ ആണ്. പക്ഷേ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹം സിനിമ നടന്‍ അല്ലാത്ത എം ജി ആറിനെയാണ് ചിത്രത്തില്‍ പറയുന്നത്. ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയി ഷൂട്ട് ചെയ്ത സിനിമയായിരുന്നു ഇരുവര്‍. രാജ്യത്തെ മികച്ച നൂറ് സിനിമകളില്‍ ഒന്നാണ്. പക്ഷേ പിന്നീട് സെന്‍സറിംഗുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ടായി. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് സാധ്യതകളുള്ള കഥാപാത്രമായിരുന്നു ഇരുവരിലേത്.

ഒളപ്പമണ്ണ മനയിലാണ് വാനപ്രസ്ഥം ഷൂട്ട് ചെയ്തത്. അവിടേക്ക് പിന്നീട് ഒരു സിനിമയുടെ ചിത്രീകരണവുമായി പോയി. അവിടെ കഥകളിയുടെ സ്ഥലമാണ്. ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് പോയത്. പ്രായമായ കുറച്ച് സ്ത്രീകള്‍ അടുത്തേക്ക് ഓടിവന്നു. ഞങ്ങളുടെ കൃഷ്ണന്‍ നായരാണെന്ന് പറഞ്ഞ് അതില്‍ ഒരു സ്ത്രീ ഓടിവന്ന് കെട്ടിപ്പിടിച്ച് പറഞ്ഞു. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന വലിയ കലാകാരനെ ഉപമിച്ചായിരുന്നു അന്ന് അവര്‍ പറഞ്ഞത്. എനിക്ക് രണ്ട് നാഷണല്‍ അവാര്‍ഡ് കിട്ടിയ ചിത്രമായിരുന്നു. സത്രീവേഷം, കത്തി, പച്ച വേഷമൊക്ക ചെയ്തു. ഒരു അഭിനേതാവിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ചിത്രമായിരുന്നു വാനപ്രസ്ഥം.

ഏത് സിനിമയാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാല്‍ ഇനി വരാനിരിക്കുന്ന സിനിമയാണെന്നായിരിക്കും താന്‍ പറയുക. ബ്ലെസിയുടെ എല്ലാ ചിത്രങ്ങളും മോഹന്‍ലാല്‍ എന്ന നടന് അഭിനയിക്കാന്‍ ഏറ്റവും നല്ല സന്ദര്‍ഭങ്ങളൊരുക്കിയ ചിത്രങ്ങളായിരുന്നു. തന്മാത്ര, ഭ്രമണം, പ്രണയവുമെല്ലാം അക്കൂട്ടത്തില്‍പ്പെടുന്നവയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ ടി.പി.ബാലഗോപാലന്‍ എംഎ എന്ന ചിത്രം കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. കരിയറിലെ മികച്ച ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍, സംവിധായകര്‍ എന്നിവരെക്കുറിച്ചുള്ള ഓര്‍മകളെല്ലാം ദശാവതാരം സെഷന്റെ ഭാഗമായി.

അക്ഷരോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ യുവാക്കളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകിച്ച യൂത്ത് മാഗസിന്‍ 'ഇടം' മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ക്ലബ് എഫ് എം പ്രോഗ്രാം ഹെഡ് മയൂര ശ്രേയാംസ് കുമാര്‍ മോഹന്‍ലാലിന് ആദ്യ പ്രതി നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category