1 GBP = 97.40 INR                       

BREAKING NEWS

യുകെയിലെ ചാലക്കുടിക്കാര്‍ ഇത്തവണ വാള്‍സാലില്‍ ഒത്തുകൂടും; ചാലക്കുടി ചെങ്ങാത്തം ജൂണ്‍ 27ന്

Britishmalayali
kz´wteJI³

ചാലക്കുടി മേഖലയില്‍ നിന്നും, യുകെയില്‍ കുടിയേറിയ എല്ലാവരും 2020ജൂണ്‍ 27ന് ശനിയാഴ്ച ബിര്‍മിങ്ഹാം അടുത്തുള്ള വള്‍സാലില്‍ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാര്‍ദ്ദം പുതുക്കാനും ഈ കൂട്ടായ്മ ഹേതുവാകുന്നു എന്നുള്ളത് അഭിമാനാര്‍ഹമാണ്.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണു കലാസാസ്‌കാരിക സമ്മേളനത്തിന് ഒരുക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ നാടന്‍ സദ്യ ഒരുക്കുന്നുണ്ട്. ഈ കലാവിരുന്നിലേക്കു എല്ലാവരെയും ഒരിക്കല്‍കൂടി ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.കഴിഞ്ഞ ഡിസംബര്‍ 28ന് കൂടിയ ക്രിസ്മസ് &ന്യൂ ഇയര്‍ കൂട്ടായ്മയില്‍ വച്ച് 2020 ജൂണ്‍ 27 ശനിയാഴ്ചയിലെ എട്ടാമതു വാര്‍ഷിക സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടേണമെന്ന് താല്‍പ്പര്യപ്പെടുന്നു. പ്രസിഡന്റ് സൈബിന്‍ പാലാട്ടി വാള്‍സാല്‍ - 07411615189, സെക്രട്ടറി ബിജു അമ്പൂക്കന്‍ വാള്‍സാല്‍ - 07903959086, ട്രഷറര്‍ ഷൈജി ജോയ് - 07846792989

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category