1 GBP = 97.40 INR                       

BREAKING NEWS

ടോണ്ടന്‍ ഗാനോത്സവം യൂസഫലി കേച്ചേരിനഗറില്‍ മാര്‍ച്ച് 28 ന്; സലില്‍ ചൗധരി, ബോംബെ രവി, നൗഷാദ് അലി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സന്ധ്യക്ക് ഒരുക്കങ്ങള്‍ തുടങ്ങി

Britishmalayali
സുധാകരന്‍ പാലാ

ടോണ്ടന്‍: മലയാള ഗാനങ്ങള്‍ക്ക് ഊടും പാവും നല്‍കി അനശ്വരമാക്കിയ സംഗീത സംവിധായകരെ ഗുരു പൂജ നല്‍കി ആദിക്കുന്ന ടോണ്ടന്‍ ഗാനോത്സവം മാര്‍ച്ച് 28 ന്. നാലാമത് ടോണ്ടന്‍ ഗാനോത്സവത്തില്‍ ഇത്തവണ സലില്‍ ചൗധരി. ബോംബെരവി, നൗഷാദ് അലി എന്നിവര്‍ ഈണം നല്‍കിയ ഗാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് സംഘാടകരായ മലയാളം മെലഡീസ് ടോണ്ടന്‍ (എംഎംടി) ഭാരവാഹികള്‍ പറഞ്ഞു. എഴുപതില്‍ പരം കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തും. 

ടോണ്ടന്‍ ഗാനോത്സവം ഇനി മുതല്‍ ചാരിറ്റി ഇവന്റ് ആയിരിക്കും. മാര്‍ച്ച് 28 ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 10. 30 വരെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. നൃത്തവും സംഗീതവും പെരുമഴ തീര്‍ക്കുന്ന ഇത്തവണത്തെ ഗാനോത്സവം പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരിയുടെ പേരാണ് നഗറിന് നല്‍കിയിട്ടുള്ളത്. സെലിബ്രിറ്റികളില്ലാത്ത പ്രശസ്തരും പ്രഗല്‍ഭരും ആയ ഗായകര്‍ക്കൊപ്പം സാധാരണക്കാരും മാറ്റുരയ്ക്കുന്ന ഭേദചിന്തയില്ലാത്ത ഗാന സന്ധ്യയൃ അതാണ് ടോണ്ടന്‍ ഗാനോത്സവത്തിന്റെ പ്രത്യേകത.

മാര്‍ച്ച് 28 ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ടോണ്ടന്‍ ട്രള്‍ വില്ലേജ് ഹാളില്‍ (യൂസഫലി കേച്ചേരി നഗര്‍) യുക്മ പ്രസിഡന്റ് മനോജ് പിള്ളയും യേശുദാസിന്റെ മുന്‍ പേഴ്സണല്‍ സെക്രട്ടറിയും ഗായകനുമായ രാജഗോപാല്‍ കോങ്ങാടും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഗാനോത്സവം ഉദ്ഘാടനം ചെയ്യും. മലയാളം മെലഡീസ് ഡയറക്ടര്‍ ബൈജു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത തബലിസ്റ്റും ഗായകനുമായ മനോജ് ശിവ സലില്‍ ചൗധരി അനുസ്മരണവും മലയാളം സാംസ്‌കാരിക സമിതി സെക്രട്ടറി ജോമോന്‍ ജോസ് ബോംബെരവി അനുസ്മരണവും അഥേനിയം അക്ഷര ഗ്രന്ഥാലയ ഡയറക്ടര്‍ അജിത് പാലിത്ത് നൗഷാദ് അലി അനുസ്മരണവും നടത്തും. 
ജെതീഷ് പണിക്കര്‍ യൂസഫലി കേച്ചേരി അനുസ്മരണവും നടത്തും. 

ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ഡെന്നീസ് വി ജോസ്, സംഗീതിക യുകെ പ്രസിഡന്റ് അഖിലേഷ് മാധവന്‍ ടോണ്ടന്‍ ക്രിക്കറ്റ് (മലയാളി ക്ലബ് സെക്രട്ടറി സുജിത് സോമരാജന്‍ നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.യുകെയിലെ മലയാളി സമൂഹത്തിന് ആകെ മാതൃകയായ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും.

മലയാളം മെലഡീസ് കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ സ്വാഗതവും സെക്രട്ടറി ദ്വിദീഷ് ടി പിള്ള കൃതജ്ഞതയും പറയും. സുമി സിറിയക്, ഹന്നാ സെബാസ്റ്റ്യന്‍ എന്നിവര്‍ അവതാരകരാകും. ഗാനോത്സവത്തോടനുബന്ധിച്ച് മലയാളം ചാരിറ്റി ക്ലബ് (എംസിസി) ഒരുക്കുന്ന വിഭവ സമൃദ്ധമായ കേരള ഭക്ഷണ ശാലയില്‍ രുചികരമായ കേരള ഫുഡ് കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന തുക കേരളത്തില്‍ ഒരു വൃദ്ധ സദനത്തിനും ഒരു കുടുംബത്തിനും കൊത്താങ്ങാകുമെന്ന് എംസിസി ഭാവാഹികള്‍ പറഞ്ഞു.ടോണ്ടന്‍ ഗാനോത്സവത്തിന്റെ ഒരുക്കങ്ങള്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04414608807 എന്ന നമ്പരില്‍ ബന്ധപ്പെടുക
വിലാസം; 21 Churchrd Trull Taunton TA 37 JZ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category