1 GBP = 93.00 INR                       

BREAKING NEWS

നികുതിയില്ലാത്ത നാട്ടില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇന്ത്യയില്‍ നികുതി അടക്കണം; 240 ദിവസം വിദേശത്ത് ജോലി ചെയ്യാത്തവര്‍ പ്രവാസികളല്ല; സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രവാസികളുടെ നെഞ്ചത്തടിച്ച് നിര്‍മ്മല സീതാരാമന്‍

Britishmalayali
kz´wteJI³

കേന്ദ്ര ബജറ്റ് പ്രവാസി ഇന്ത്യാക്കാര്‍ക്ക് നല്‍കുന്നത് തിരിച്ചടി മാത്രം. വലിയ നിരാശ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ഇതിലുള്ളത്. പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരും. അതായത് ആദായ നികുതി കൊണ്ടുക്കേണ്ടത്ത രാജ്യങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരും. ഇതിനൊപ്പം എന്‍ ആര്‍ ഐ ആയി പരിഗണിക്കുന്നതിനുള്ള മാനദണ്ഡവും മാറുകയാണ്.

ഗള്‍ഫില്‍ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളെ ദുരിതത്തിലാക്കുന്നതാണ് പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യക്തിഗത നികുതി അടയ്ക്കേണ്ടതില്ല. ഇതെല്ലാം കൂടി പരിഗണിച്ചാണ് ചെറിയ ജോലിക്ക് പോലും മലയാളികള്‍ ഗള്‍ഫിലേക്ക് പോകുന്നത്. എന്നാല്‍ ഇനി അത് നടക്കില്ല. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഗള്‍ഫിലെ ഇന്ത്യാക്കാരും നാട്ടില്‍ നികുതി അടക്കേണ്ട സാഹചര്യമുണ്ടാകും. വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നുകിത അടക്കണമെന്ന വ്യവസ്ഥ അതുകൊണ്ട് തന്നെ പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. സകല ഗള്‍ഫ് മലയാളികളും ഇനി നാട്ടില്‍ നികുതി അടയ്ക്കേണ്ടി വരുമെന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കില്‍ ഇനി എന്‍ ആര്‍ ഐ പദവി എടുത്ത് കളയുന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവും ഉണ്ട്. അങ്ങനെ നിരാശയിലേക്ക് പ്രവാസികളെ തള്ളി വിടുന്നതാണ് ബജറ്റ്.

വ്യക്തിയെ പ്രവാസി (എന്‍ആര്‍ഐ) ആയി കണക്കാക്കണമെങ്കില്‍ വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാവുന്ന പരമാവധി കാലയളവ് വര്‍ഷത്തില്‍ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ ഇന്ത്യയില്‍ തങ്ങിയാല്‍ എന്‍ആര്‍ഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു. ഇന്ത്യക്കാരായ ചിലര്‍ ഇപ്പോള്‍ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയുന്നു. ഇവര്‍ ഒരു രാജ്യത്തും നികുതിയും കൊടുക്കുന്നില്ല. ഇതു തടയാനാണ് പുതിയ ഭേദഗതി. സാധാരണക്കാരായ പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തില്‍ നിന്ന് പ്രതിവര്‍ഷം 50 അവധികളില്‍ കൂടുതല്‍ കിട്ടില്ല. ഇതെല്ലാം പരിഗണിച്ചാണ് 120 ദിവസമായി ഇന്ത്യയില്‍ താമസിക്കേണ്ട ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നത്.

ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങള്‍ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകള്‍ എടുത്തു കളഞ്ഞെന്നും ബജറ്റ് വിശദീകരിക്കുന്നു. ഇതിന്റെ ഭാഗമായാണ് എന്‍ആര്‍ഐ പദവിയിലുള്ളവര്‍ക്ക് പുതിയ വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്ഷന്‍ 6 ഭേദഗതി ചെയ്യും. 202122 അസസ്മെന്റ് വര്‍ഷം മുതല്‍ നടപ്പാകും. പ്രവാസികളുടെ ആഗോള വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരും. 182 ദിവസം വരെ ഇന്ത്യയില്‍ താമസിച്ചാലും എന്‍ആര്‍ഐ പദവി നിലനിര്‍ത്താനാകുമെന്ന വ്യവസ്ഥ പല പ്രവാസികളും ദുരുപയോഗപ്പെടുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. അതുകൊണ്ടാണ് മാറ്റങ്ങള്‍ എന്നാണ് വിശദീകരണം. എന്നാല്‍ മറ്റൊരു രാജ്യത്തിലെ വരുമാനത്തിന് ഇന്ത്യയില്‍ നികുതി പരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

എന്‍ആര്‍ഐ പദവി നിലനിര്‍ത്താന്‍, നികുതി കണക്കാക്കുന്ന വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ ഉണ്ടാവാമെന്നത് 120 ആയി കുറയ്ക്കുന്നതിനൊപ്പം മറ്റ് രണ്ട് ഭേദഗതികള്‍ കൂടി എന്‍ ആര്‍ ഐ പദവിക്കായി മുമ്പോട്ട് വയ്ക്കുന്നു. വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ നോട്ട് ഓര്‍ഡിനറിലി റസിഡന്റ് എന്ന പദവി ലഭിക്കാന്‍ തൊട്ടു മുന്നിലെ പത്തില്‍ 7 വര്‍ഷവും ഇന്ത്യക്ക് പുറത്തായിരിക്കണം എന്നതാണ് ഇത്. അതായത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി മൂന്ന് കൊല്ലത്തില്‍ അധികം കഴിഞ്ഞാല്‍ ഈ പദവി നഷ്ടമാകും. ഇന്ത്യയില്‍ ഡിവിഡന്റ് മാത്രം ലഭിക്കുന്ന എന്‍ആര്‍ഐക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഇളവ് അനുവദിച്ച് 115 എ വ്യവസ്ഥ ഭേദഗതി വരുത്തി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് റോയല്‍റ്റിയോ സാങ്കേതിക സേവനങ്ങള്‍ക്ക് ഫീസോ ലഭിക്കുന്നതിനും ഈ ഇളവ് അനുവദിച്ചു.

നിലവില്‍ പ്രവാസികള്‍ നികുതി നല്‍കുന്നത് അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രമാണ്. അതായത് വിദേശത്ത് ജോലി ചെയ്യുന്നതിനൊപ്പം ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇന്ത്യയില്‍ ന്ല്‍കുന്ന സേവനങ്ങള്‍ക്ക് പണം വാങ്ങിയാല്‍ അതിന് നികുതി നല്‍കണം. ഇതിനൊപ്പം രാജ്യത്ത് വസ്തുവകകളും മറ്റും വാടകയ്ക്ക് കൊടുക്കുന്നതിലൂടെ കിട്ടുന്ന പണത്തിനും നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് രാജ്യത്തിന് പുറത്ത് നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യത്തിനും അവിടെ നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കണം. ആഗോള നികുതി സംവിധാനത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാണ് ഇതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. നികുതി നല്‍കാതെ തട്ടിപ്പ് നടത്തുന്ന ചിലരെ പിടിക്കാനാണിതെന്നും പറയുന്നു. എന്നാല്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഇന്ത്യാക്കാരുടേയും വരുമാനത്തെ ലക്ഷ്യമിടുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നതും വ്യക്തം.

ഇതിനൊപ്പം എല്ലാ അര്‍ത്ഥത്തിലും പ്രവാസികളെ നിരാശരാക്കുന്നതാണ് കേന്ദ്ര ബജറ്റ്. പ്രവാസികളുടെ വിമാനയാത്രാ നിരക്ക്, പുനരധിവാസം, പുതിയ ക്ഷേമപദ്ധതികള്‍ എന്നിങ്ങനെ ബജറ്റില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടാവുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍, അത്തരം കാര്യങ്ങളില്‍ കാര്യമായ പരിഗണനയൊന്നും ഉണ്ടായില്ലെന്ന് പ്രവാസി സംഘടനാപ്രവര്‍ത്തകരും വിലയിരുത്തുന്നു. അതേസമയം, ബിസിനസ് സമൂഹം ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയിലേക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുതിയ ബജറ്റിലുണ്ടെന്ന നിഗമനത്തിലാണ്. വിദ്യാഭ്യാസ മേഖലയിലുള്ള പുതിയ വിദേശനിക്ഷേപങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികള്‍ക്ക് നികുതി അടയ്ക്കണമെന്നതും പദവി നിലനിര്‍ത്താന്‍ 240 ദിവസം വിദേശത്ത് താമസിക്കണമെന്നുമുള്ളത് വലിയ തിരിച്ചടിയാണ്. ബജറ്റിലെ അതിസൂക്ഷ്മ വിശകലനങ്ങള്‍ പുറത്തു വരുമ്പോള്‍ ഇതെല്ലാം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും.

കേന്ദ്ര ബജറ്റ് സാധാരണക്കാരായ പ്രവാസികളെ പൂര്‍ണമായി മറന്നു. ദൈര്‍ഘമേറിയ പ്രസംഗം നടത്തിയല്ലാതെ കാര്യമായ ഒന്നും ബജറ്റില്‍ ഇല്ല. പ്രവാസികളെ വഞ്ചിച്ചത് പോലെ തന്നെ തൊഴിലില്ലാത്ത യുവജനങ്ങളെയും വഞ്ചിച്ചു. ഇതൊരു വിറ്റഴിക്കല്‍ ബജറ്റായി മാറി. പ്രവാസികാര്യ വകുപ്പ് ഉപേക്ഷിച്ചപ്പോള്‍ കുടുതല്‍ ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ വഞ്ചിച്ചിരിക്കുന്നു. ഇതിനെതിരേ ശക്തമായ പ്രതികരണം ഉയര്‍ന്നുവരണമെന്ന അഭിപ്രായമാണ് ഗള്‍ഫിലെ മലയാളി സമൂഹം ഉയര്‍ത്തുന്നത്. കേന്ദ്ര ബജറ്റ് പ്രവാസികളുടെ ആത്മവിശ്വാസം കവര്‍ന്നതിനാല്‍ നാട്ടിലെ നിക്ഷേപങ്ങളില്‍ നിരുത്സാഹപ്പെടുത്താമെന്ന് ആശിഷ് മേത്ത അസോസിയേറ്റ്‌സ് സ്ഥാപകനും എംഡിയുമായ ആശിഷ് മേത്ത പറഞ്ഞു. പകരം അവര്‍ താമസിക്കുന്ന രാജ്യത്ത് നിക്ഷേപം പരിമിതപ്പെടുത്തും. ഇന്ത്യയുടെ വിദേശ കരുതല്‍ ധനത്തില്‍ ഇത് ഗണ്യമായ ഇടിവു വരുത്തിയേക്കും എന്നും അദ്ദേഹം പറഞ്ഞു.ഈ നീക്കം സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും പുതിയ നിയമം നടപ്പാക്കില്ലെന്നും പ്രതീക്ഷിക്കുന്നു.

ഒരു ഇന്ത്യന്‍ പൗരനോ ഇന്ത്യന്‍ വംശജനോ ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള സമയം 182 ദിവസത്തില്‍നിന്ന് 120 ദിവസമായി കുറക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം അതിരു കടന്നതാണെന്ന് അക്കൗണ്ടിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നവീന്‍ ശര്‍മ്മ പറഞ്ഞു. ഇപ്പോള്‍ ആറുമാസത്തിനുപകരം, ഇന്ത്യന്‍ പൗരന് എല്ലാ വര്‍ഷവും രാജ്യത്തിന് പുറത്ത് എട്ട് മാസം താമസിക്കണം, അപ്പോള്‍ മാത്രമേ അവരെ എന്‍.ആര്‍.ഐ ആയി കണക്കാക്കൂ. ഗള്‍ഫ് ആസ്ഥാനമായുള്ള ധാരാളം ഇന്ത്യക്കാര്‍ അവരുടെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് ബിസിനസ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ പോകുന്നു, അവരുടെ പുതിയ ബിസിനസില്‍ തുടക്കത്തില്‍ ധാരാളം സമയം ചെലവഴിക്കേണ്ടിവരുന്നത് പതിവാണ്. ഇപ്പോള്‍ അവര്‍ക്ക് ഒരു തലവേദന കൂടി ഉണ്ടാകും: കാരണം അവരുടെ എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടുമോ എന്നതാണത്. അവര്‍ക്ക് എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടുകയാണെങ്കില്‍, അവരുടെ ആഗോള വരുമാനം മുഴുവനും നികുതി വിധേയമായിരിക്കുമെന്ന് ശര്‍മ ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category