1 GBP = 102.00 INR                       

BREAKING NEWS

വിജയിയുമായുള്ള വിവാഹശേഷം അമല അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു; അയാള്‍ അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിരന്തരം നിര്‍ബന്ധിച്ചു; വാക്ക് പാലിക്കാത്തതിനാല്‍ നിരവധി തവണ ഞാന്‍ അമലയെ കുറ്റപ്പെടുത്തിയിട്ടുണ്ട്; അമല പോളിന്റേയും വിജയിയുടേയും വിവാഹ മോചനത്തിന് പിന്നില്‍ നടന്‍ ധനുഷെന്ന് വെളിപ്പെടുത്തി വിജയ്യുടെ പിതാവ് അളകപ്പന്‍; തമിഴിനെ പിടിച്ചു കുലുക്കി വീണ്ടും വിവാദം

Britishmalayali
kz´wteJI³

ചെന്നൈ: നടി അമലാ പോളും സംവിധായകന്‍ എ.എല്‍.വിജയ്യും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണക്കാരന്‍ നടന്‍ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ് യുടെ പിതാവ് അഴകപ്പന്‍. ഒരു തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മ്മാതാവ് കൂടിയായ അളകപ്പന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിജയ്യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു.

എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്.

ഇതിനു മുമ്പും വിജയ്യും അമലയും വേര്‍പിരിഞ്ഞതിന്റെ കാരണങ്ങള്‍ നിരത്തി പിതാവ് രംഗത്തു വന്നിട്ടുണ്ട്. അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതില്‍ നിരവധി തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അളകപ്പന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ എല്‍ വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാല്‍ തന്നെയറിയാം താന്‍ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തില്‍ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല.

കഴിവിന്റെ പരമാവധി പിന്തുണച്ചിട്ടേയുള്ളൂ. അമല അഭിനയിക്കാനും തുടങ്ങി. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാന്‍ വിടുന്നില്ലെന്ന വാര്‍ത്ത തീര്‍ത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു. അമല പോളുമായുള്ള വിവാഹമോചനശേഷം വിജയ് ഡോ ആര്‍ ഐശ്വര്യയെ വിവാഹം ചെയ്തു. ഇവരുടെ വിവാഹത്തില്‍ വിജയ്യ്ക്ക് ആശംസകള്‍ നേര്‍ന്ന് അമല രംഗത്തെത്തിയതും ഏറെ വാര്‍ത്തയായിരുന്നു.

ചെന്നൈ: നടി അമലാപോളിനും തമിഴ് സംവിധായകന്‍ വിജയിനും ചെന്നൈ കുടുംബകോടതി വിവാഹമോചനം നല്‍കി. വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.2014ലാണ് ഇരുവരും വിവാഹിതരായത്.

പക്ഷെ പരസ്പരവിശ്വാസം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്ന കാരണത്താല്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. 2017ലാണ് ഇതുസംബന്ധിച്ച് കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിലാണ് ഇപ്പോള്‍ തീരുമാനമായത്.
വിവാഹമോചനത്തിന് ശേഷം ആകെ തകര്‍ന്നെന്നും അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും അമല പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു- അമല വിവാഹ മോചനത്തേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.

വേലയില്ലാ പട്ടധാരിയില്‍ ധനുിന്റ നായികയായി അമലയാണ് എത്തിയത്. തമിഴിലെ അമലയുടെ നമല്ല സുഹൃത്താണ് ധനുഷെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ രാക്ഷന്‍ സിനിമ നായകന്‍ വിഷ്ണു വിശാലിനെ ചുറ്റിപ്പറ്റിയും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category