1 GBP = 97.40 INR                       

BREAKING NEWS

പ്രവാസികളുടെ വരുമാനത്തിന് നികുതി ഈടാക്കി ഖജനാവിന്റെ ദാരിദ്ര്യം മാറ്റാന്‍ ഇറങ്ങിയ നിര്‍മ്മല സീതാരാമന്‍ മറ്റൊരു മണ്ടത്തരമെന്ന് തിരിച്ചറിയുമ്പോഴേക്കും നോട്ടു നിരോധനവും ജിഎസ്ടിയും പോലെ വൈകിയെന്നു വരും; പ്രവാസി സ്റ്റാറ്റസ് ഉപയോഗിച്ച് നികുതി വെട്ടിക്കുന്നവരെ പിടികൂടാനുള്ള ഈ അല്‍പ്പബുദ്ധി പ്രവാസി പണത്തിന്റെ നട്ടെല്ലൊടിക്കുമ്പോള്‍ പശ്ചാത്തപിക്കാന്‍ പോലും നേരം കിട്ടിയേക്കില്ല...

Britishmalayali
kz´wteJI³

കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ പുറത്തുവിട്ട ബജറ്റിലെ പ്രവാസികളെ വേദനിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ചില പ്രഖ്യാപനങ്ങളുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്ത് വരുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ കരിദിനങ്ങളാണ് കാത്തിരിക്കുന്നത് എന്ന് തീര്‍ച്ച. അതില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്നത് വിദേശത്ത് നികുതി അടക്കാത്ത പ്രവാസികള്‍ ഇന്ത്യയില്‍ നികുതി അടക്കണം എന്ന നിയമമാണ്. ഇത്, വാച്യാര്‍ത്ഥത്തില്‍, വിദേശരാജ്യങ്ങളില്‍ അവര്‍ക്ക് നികുതി അടക്കേണ്ട ബാധ്യത ഇല്ലെങ്കില്‍ ഇന്ത്യയില്‍ നികുതി അടക്കണം എന്നാണോ എന്ന് അറിയണമെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്.

നികുതിയുമായി ബന്ധപ്പെട്ട, അല്ലെങ്കില്‍ അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട പദാവലികള്‍ പലതും വാച്യാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ അര്‍ത്ഥമാക്കണം എന്നില്ല എന്നതുകൊണ്ട് നികുതിയുടെ ലയബിലിറ്റി ഇല്ലാത്തവര്‍ എന്ന പദത്തിന്റെ അര്‍ത്ഥം വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടട്ടെ എന്ന് ആശംസിക്കുകയാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് ഒരു രാജ്യത്ത് ഒരു പ്രവാസിക്ക് നികുതി അടക്കേണ്ടതില്ലെങ്കില്‍ അയാളുടെ സമ്പാദ്യത്തിന് അയാള്‍ നാട്ടില്‍ നികുതി അടക്കണം എന്ന് തന്നെയാണ്. അതായത്, പാശ്ചാത്യ നാടുകളില്‍ ജോലി ചെയ്യുന്നവര്‍ ഏത്തരം ജോലി ചെയ്താലും അതാത് രാജ്യങ്ങളിലെ നികുതി നിയമം അനുസരിച്ച് നികുതി അടച്ചേ മതിയാകൂ. ഇംഗ്ലണ്ടിലും അമേരിക്കയിലും ഓസ്ട്രേലിയയിലും അയര്‍ലന്റിലും ജര്‍മ്മനിയിലുമൊക്കെ ജോലി ചെയ്യുന്ന മലയാളികള്‍ അടങ്ങുന്ന ഇന്ത്യാക്കാര്‍, അവര്‍ ഇന്ത്യന്‍ പൗരത്വമുള്ളവരോ ഇന്ത്യന്‍ വംശജരോ ആയിക്കോട്ടെ, അതാത് രാജ്യങ്ങളിലെ നിയമമനുസരിച്ച് മുഴുവന്‍ നികുതിയും അടച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതി അങ്ങനെയല്ല. ഈ രാജ്യങ്ങളിലൊന്നും ആദായ നികുതി എന്ന സമ്പ്രദായമില്ല. അവരൊക്കെ ജോലി ചെയ്ത് നേടുന്ന മുഴുവന്‍ തുകയും അവര്‍ക്ക് എങ്ങോട്ട വേണമെങ്കിലും കൊണ്ടുപോകാം. സ്വാഭാവികമായും ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍, അവര്‍ അവരുടെ ചെലവിനുള്ള തുക എടുത്ത ശേഷം ബാക്കി തുക മുഴുവന്‍ നാട്ടിലേക്ക എത്തിക്കുകയാണ്. ഇപ്പോഴത്തെ പ്രഖ്യാപനം വാച്യാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ പ്രവാസികളൊക്കെയും ഇന്ത്യയില്‍ നികുതി അടക്കേണ്ടി വരും. എന്നാല്‍, ഇവര്‍ ഉദ്ദേശിച്ചിരിക്കുന്ന ഈ പദത്തിന്റെ അര്‍ത്ഥം മറ്റെന്തെങ്കിലുമാണോ, അതായത്, നിയമപരമായി നികുതി ബാധ്യത ഇല്ലാത്ത ഏതെങ്കിലും ഒരു വിഭാഗക്കാര്‍ വേറെ ഉണ്ടാകുമോ എന്ന് അറിയണമെങ്കില്‍ സര്‍ക്കാര്‍ തന്നെ അതിന് വിശദീകരണം നല്‍കേണ്ടിവരും.

ഒരു കാര്യം തീര്‍ച്ചയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലുമുറിയെ പണിയെടുക്കുന്ന പ്രവാസികള്‍ അവര്‍ നേടുന്നതിന്റെ നികുതി ഇന്ത്യയില്‍ അടക്കണം എന്ന നിയമം കൊണ്ടുവന്നാല്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തങ്ങളില്‍ ഒന്നായി മാറും. നോട്ടുനിരോധനവും ജിഎസ്ടിയും നമ്മുടെ രാജ്യത്തെ അടിസ്ഥാനപരമായ പരിഷ്‌കാരവും മാറ്റവും ഉണ്ടാക്കും എന്ന് കരുതിയിരുന്നെങ്കിലും അത് നല്‍കിയത് തിരിച്ചടിയും സാമ്പത്തിക പ്രതിസന്ധിയും ആണ് എന്ന് ചരിത്രം തെളിയിച്ചു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category