1 GBP = 97.50 INR                       

BREAKING NEWS

ഡര്‍ബി മലയാളി അസോസിയേഷന് നവ സാരഥികള്‍; ഷിബു രാമകൃഷ്ണന്‍ പ്രസിഡന്റ്; ഷൈജു ദേവസി സെക്രട്ടറി

Britishmalayali
kz´wteJI³

ഡെര്‍ബി മലയാളി അസോസിയേഷന് 2020 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിബു രാമകൃഷ്ണന്‍ പ്രസിഡന്റ്റായും ഷൈജു ദേവസി സെക്രട്ടറിയായും പുതിയ കമ്മിറ്റിയാണ് കഴിഞ്ഞദിവസം നിലവില്‍ വന്നത്.വൈസ് പ്രസിഡന്റായി ജിനേഷ് തോമസും, ജോയിന്റ് സെക്രട്ടറിയായി അനില്‍ ജോര്‍ജ്ജും, ജോയ് എബ്രഹാം ട്രഷറാറായും, ജോമോന്‍ എബ്രഹാം, ഷിനു ജോര്‍ജജ് എന്നിവര്‍ ജോയിന്റ് ട്രെഷററായും ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി ലിന്‍ഡോ ആന്റണി, റിജു സാനി, ജോമി ഡൊമിനിക്കോസ്, ജിബു മാവറ, ജിന്‍സണ്‍ തോമസ്, ബിജോ ജേക്കബ്, കരോള്‍ ജേക്കബ്, ഷിബു മാത്യു എന്നിവരെയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ഡോ ടോം മാത്യുവിനെയും തെരഞ്ഞെടുത്തു. അസോസിയേഷന്റെ വനിതാ ഫോറം അംഗങ്ങളായി ഷിബി സിബി, ശ്രിദേവി രാജന്‍, ഡിംപിള്‍ സെബിന്‍, ഷൈനി സ്റ്റീവി എന്നിവരെയും തെരഞ്ഞെടുത്തു.യൂത്ത് വിങ് മെമ്പര്‍മാരായി അമോള്‍ഡ് സാബു, ഡൊമനിക് മാത്യു, നോയല്‍ ബിജു എന്നിവരെയും ഓഡിറ്ററായി പ്രശാന്ത് രവിയെയും തെരഞ്ഞെടുത്തു.

കൂടാതെ അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രധാന പരിപാടികളും തീയതികളും തീരുമാനിച്ചു. ഏപ്രില്‍ 25ന് ഈസ്റ്റര്‍ വിഷു ആഘോഷവും, സെപ്റ്റംബര്‍ 13 ന് സ്‌പോര്‍ട്‌സ് ഡേയും സെപ്റ്റംബര്‍ 19 ന് ഓണാഘോഷവും 2021 ജനുവരി 3 ന് ക്രിസ്തുമസ് ന്യൂഇയര്‍ പരിപാടിയും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. Venue for all events: INDIAN COMMUNITY CENTRE - DE23 6QR

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category