1 GBP = 97.70 INR                       

BREAKING NEWS

ഒടുവില്‍ പിണറായി വിജയനുപോലും കാര്യം പിടികിട്ടി; പൗരത്വത്തിന്റെ പേരില്‍ ഭീതിയുടെ മുള്‍മുന സൃഷ്ടിച്ച് മുന്നേറുമ്പോള്‍ ലാഭം കൊയ്യുന്നത് സുഡാപ്പികളാണെന്ന് തിരിച്ചറിഞ്ഞ് സത്യം തുറന്നു പറയാന്‍ പിണറായി ധൈര്യം കാട്ടിയിരിക്കുന്നു; എന്നിട്ടും സിപിഎമ്മിനെ ഹൈജാക്ക് ചെയ്തിരിക്കുന്ന സുഡാപ്പികളെ ഭയന്ന് സോഷ്യല്‍ മീഡിയയിലെ സഖാക്കള്‍ക്ക് ഭയം തുടരുകയാണ്: എത്രകാലം നമുക്ക് ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാനാവും?

Britishmalayali
kz´wteJI³

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ വെച്ച് അതിശക്തമായ ഭാഷയില്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിമര്‍ശിച്ചിരിക്കുന്നു. കേരളത്തില്‍ മതവിദ്വേഷം വളര്‍ത്തുന്നതിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ നുഴഞ്ഞു കയറി കലാപം സൃഷ്ടിക്കുന്നതിനും എസ്ഡിപിഐ ശ്രമിക്കുന്നു എന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഈ പരാമര്‍ശം ഉണ്ടായപ്പോള്‍ പ്രതിപക്ഷം ബഹളം വെച്ചപ്പോള്‍ എസ്ഡിപിഐയെ കുറ്റം പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന് ചോദിച്ച് ഒന്നാന്തരം ഒരു രാഷ്ട്രീയ ഗോളും പിണറായി വിജയന്‍ നേടിയെടുത്തു. അതിന് മറുപടിയുമായി കോണ്‍ഗ്രസ് വരുന്നുണ്ടെങ്കിലും രാഷ്ട്രീയമായി ഒരു തിരിച്ചറിവിന്റെ പ്രഖ്യാപനമായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തും.

പിണറായി വിജയന്‍ എന്ന സിപിഎമ്മിന്റെ നേതാവ് ഈ യാഥാര്‍ത്ഥ്യം ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് കേരളത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ സന്ദേശമാണ്. കാരണം കേരള രാഷ്ട്രീയത്തെ അത്രമേല്‍ ഒരു രോഗമായി മുസ്ലിം മതമൗലിക വാദം കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗിനെ പോലെയുള്ള മതേതരത്വത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അപ്രസക്തമാക്കിക്കൊണ്ട് എസ്ഡിപിഐയെ പോലുള്ള ഇസ്ലാമിക മൗലികവാദ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കള്‍ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുമ്പോള്‍ ഈ നാട്ടിലെ മതേതരത്വവും ഭരണഘടനയും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ ആശങ്കപ്പെടുന്നതില്‍ അത്ഭുതമൊന്നുമില്ല.

സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് പേര് കൊടുത്തതുകൊണ്ടൊന്നും എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും രാഷ്ട്രീയ-മത അജണ്ട ഇല്ലാതാകുകയില്ല. ഈ നാട്ടിലെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയെക്കാളും കരുത്തും ശക്തിയും അവര്‍ക്കുണ്ട് എന്ന് വല്ലപ്പോഴുമെങ്കിലും അവര്‍ നടത്തുന്ന ജാഥകള്‍ തെളിയിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവില്‍ എസ്ഡിപിഐ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിലൂടെ വ്യക്തമായത് സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും സാധിക്കുന്നതിലധികം അണികളെ അണിനിരത്തുന്നതിനുള്ള കരുത്ത് അവര്‍ക്കുണ്ട് എന്നതാണ്. ഈ കരുത്ത് ഉപയോഗിച്ച് അവര്‍ സിപിഎം എന്ന കേരളത്തിലെ ഏറ്റവും വലിയ പുരോഗമന പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന യാഥാര്‍ഥ്യം ബോധപൂര്‍വം സിപിഎമ്മുകാര്‍ വിസ്മരിക്കുകയായിരുന്നു. അവര്‍ക്ക് വര്‍ഗീയതയും ഭരണഘടനയുടെ തകര്‍ച്ചയുമൊക്കെ സംഘപരിവാര്‍ എന്ന ഒറ്റവാക്കില്‍ ഒതുക്കാനായിരുന്നു ഇതുവരെ താല്പര്യം.

സിപിഎമ്മിനെ എസ്ഡിപിഐക്കാര്‍ ഹൈജാക്ക് ചെയ്തത് പോലെ തന്നെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെയും അവര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ പോലുള്ള അനേകര്‍ വിളിച്ച് പറഞ്ഞിട്ടും അത് മനസ്സിലാക്കുന്നതിനുള്ള വിവേകം ഈ പാര്‍ട്ടിക്കുണ്ടായില്ല. ഒടുവില്‍ പിണറായി വിജയന്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു. അത് ഉറക്കെ, നിയമസഭയില്‍ വെച്ചുതന്നെ വിളിച്ച് പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍ അറിയിക്കാതിരിക്കാന്‍ ഒരു നിവൃത്തിയുമില്ല. പിണറായി ഇത് തിരിച്ചറിയുമ്പോഴെങ്കിലും സോഷ്യല്‍മീഡിയായിലെ സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ അത് തിരിച്ചറിയാന്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category