1 GBP = 97.50 INR                       

BREAKING NEWS

അയര്‍ലന്റിലെ കോട്ടയം റെയില്‍ വേ സ്റ്റേഷന്‍ കണ്ടവര്‍ക്കെല്ലാം അത്ഭുതം; സംഗീത വിരുന്നടക്കം പ്രൗഢ ഗംഭീര ഉദ്ഘാടനവുമായി കോട്ടയംക്ലബ് അയര്‍ലന്റിന് തുടക്കം

Britishmalayali
kz´wteJI³

ര്‍ഷങ്ങളായി അയര്‍ലണ്ടില്‍ കുടിയേറിയ കോട്ടയം ജില്ലക്കാരായ പ്രവാസികളുടെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരം. ബ്ലാഞ്ചഡ്സ്റ്റ്ടൗണ്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ജോസ് സിറിയക് അധ്യക്ഷത വഹിച്ചു. അയര്‍ലന്റ് മലയാളികള്‍ക്ക് വളരെ സുപരിചിതനായ കോട്ടയംകാരനായ ശാസ്ത്രജ്ഞന്‍ ഡോ. സുരേഷ്. സി പിള്ള കോട്ടയം ക്ലബിന്റെ ഉദ്ഘാടനം ആവേശപൂര്‍വം എത്തിച്ചേര്‍ന്ന ജന സമൂഹത്തെ സാക്ഷി നിര്‍ത്തി നിര്‍വഹിച്ചു.

ഇതേ തുടര്‍ന്ന് ക്ലബ് സെക്രട്ടറി അലക്സ് ജേക്കബ് ക്ലബിന്റെ ഉല്‍പത്തി മുതല്‍ ഇന്നേ ദിവസം വരെ ഉള്ള എല്ലാ പ്രവര്‍ത്തങ്ങള്‍, തുടര്‍ന്നുള്ള ഉദ്ദേശ ലക്ഷ്യങ്ങള്‍, ഭരണ സമിതി, ഭരണ സംഹിത എന്നിവയെ പറ്റി വിശദമായി സംസാരിച്ചു. തുടര്‍ന്ന് കോട്ടയം ക്ലബ് ലോഗോ പ്രകാശനം ക്ലബ് പ്രസിഡന്റ് നിര്‍വഹിച്ചു. ആദ്യ മെമ്പര്‍ഷിപ്പ് ക്ലബ് ട്രഷറര്‍ ടോണി ജോസഫ് മുഖ്യ അതിഥിക്ക് നല്‍കി. ക്ലബിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബിനോയ് ഫിലിപ്പ് ആശംസാ പ്രസംഗവും, വൈസ് പ്രസിഡന്റ് ദിബു മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.

കോട്ടയം റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോം പ്രതീതി ഉളവാക്കുന്ന സ്വീകരണ മുറി മുതല്‍ കോട്ടയം എന്ന ഗൃഹാതുരത്വം വിളിച്ചോതുന്ന രീതിയില്‍ ഉള്ള ഒരുക്കങ്ങള്‍ കൊണ്ട് കോട്ടയം ക്ലബ് അയര്‍ലന്റ് ഉദ്ഘാടനം വളരെ ശ്രദ്ധേയമായി. അയര്‍ലന്റിലെ പ്രമുഖ സംഗീതജ്ഞര്‍ ആയ സാബു, ജോഷി, പ്രിന്‍സ്, ഷൈജു മുതലായ കോട്ടയംകാരു കൂടി സോള്‍ ബീറ്റ്സ് ഒരുക്കിയ സംഗീത വിരുന്നിനോട് കൈകോര്‍ത്തപ്പോള്‍ ഉണ്ടായ അനുഭവം ഈ സുദിനത്തിന് മാറ്റു കൂട്ടി.
നാടിന്റെ തനിമ ഒട്ടും കളയാതെ തയാറാക്കിയ കോട്ടയംകാരുടെ തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണങ്ങള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും വേറിട്ട അനുഭവമായി. കോട്ടയംകാരുടെ സ്വന്തം ഉഖ ആന്‍ഡ്രൂ ജോജോ ഒരുക്കിയ കലാശ കൊട്ടോടു കൂടി ഉദ്ഘാടന ദിന ആഘോഷങ്ങള്‍ സമംഗളം പര്യവസാനിച്ചു.
ഇനിയും അംഗത്വം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇമെയില്‍ അഡ്രസില്‍ ബന്ധപ്പെടാവുന്നത് ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category