1 GBP = 97.40 INR                       

BREAKING NEWS

പ്രസിഡന്റായി ജെസ്സിന്‍ ജോണ്‍; സെക്രട്ടറിയായി സജീഷ് ദാമോദരന്‍; ട്രഷററായി ബിജു ജോണ്‍; ബര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ ഭരണസമിതി

Britishmalayali
kz´wteJI³

യുകെയിലെ ഏറ്റവും വലതും ശക്തവുമായ അസോസിയേഷനുകളിലൊന്നായ ബര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ ഭരണസമിതി. യുക്മയിലെ ചാമ്പ്യന്‍ അസോസിയേഷനായ ബിസിഎംസിയെ 2020 - 2021 കാലയളവില്‍ നയിക്കുവാനുള്ള ഭരണ സമിതിയെ ജനുവരി 11ന് ചേര്‍ന്ന വാര്‍ഷിക പൊതു യോഗത്തില്‍ വച്ചാണ് തെരഞ്ഞെടുത്തത്.

പ്രസിഡന്റായി ജെസ്സിന്‍ ജോണ്‍ കൊഴുവന്താനം സെക്രട്ടറിയായി സജീഷ് ദാമോദരനും ട്രഷററായി ബിജു ജോണ്‍ ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റായി ജെമി ബിജു, ജോയിന്റ് സെക്രട്ടറയായി മനോജ് ആഞ്ചലോ, കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്ററായി ബീന ബെന്നി സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്ററായി ജിതേഷ് നായര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഷൈനി നോബിള്‍, ഷീന സാജു എന്നിവരാണ് ലേഡീസ് റെപ്രസെന്റേറ്റീവ്സ്, യൂത്ത് കോ ഓര്‍ഡിനേറ്റേഴ്സായി അലന്‍ ജോയി, റ്റാനി ബിജു എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ബര്‍മിങ്ഹാമിലും പരിസരത്തുമായി അധിവസിക്കുന്ന 160 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയാണ് ബിസിഎംസി കലാകായിക രംഗത്ത് എപ്പോഴും വിജയശ്രീലാളിതരായി നില്‍ക്കുന്ന അസോസിയേഷനാണ് ബിസിഎംസി. യുകെയിലും വിദേശത്തും ധാരാളം ആരാധകരെ നേടിയെടുത്തവരാണ് ബിസിഎംസിയുടെ വടവലി ടീം. കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിരുചിക്കനുസരിച്ച് വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതോടൊപ്പം ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്ന അസോസിയേഷനാണ് ബിസിഎംസി.

ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് ഭാരവാഹികളായ സാന്റോ, ജേക്കബ്, ജെയിംസ്, റെജി, രാജീവ്, റാണി, ബീന, ജോളി, ജില്‍സ്, ജോയല്‍, ആര്യ എന്നിവര്‍ നേതൃത്വം കൊടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category