1 GBP = 93.00 INR                       

BREAKING NEWS

ലണ്ടനില്‍ പോലീസ് വെടിവെച്ചു കൊന്ന ഭീകരന്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ജയിലില്‍നിന്നു വിട്ടയച്ച 20-കാരനായ സുധേഷ് അമ്മന്‍; കത്തിക്കുത്തില്‍ പരിക്കേറ്റത് മൂന്നു പേര്‍ക്ക്; കീഴടക്കാന്‍ ചെന്ന പോലീ സ് ആത്മഹത്യാക്കിറ്റ് കണ്ട് പി ന്നോട്ടുവലിയുന്ന വീഡിയോവൈറല്‍

Britishmalayali
kz´wteJI³

ലണ്ടനിലെ സ്ട്രീതാമില്‍ രണ്ടുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ഭീകരാക്രമണം നടത്തിയ ഭീകരനെ പോലീസ് വെടിവെച്ചുകൊന്നു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ നേരിട്ട് ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ സുധേഷ് അമ്മന്‍ എന്ന 20-കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ പുരുഷന്റെയും സ്ത്രീയുടെയും നില ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു.

സൗത്ത് ലണ്ടനിലാണ് ഭീകരാക്രമണമുണ്ടായത്. 40-കാരനായ പുരുഷന് വയറിലും സൈക്ലിങ് നടത്തുകയായിരുന്ന 50 വയസ്സുള്ള സ്ത്രീക്ക് പുറത്തുമാണ് കുത്തേറ്റത്. ഇതേത്തുടര്‍ന്നാണ് അക്രമിയെ പോലീസ് വെടിവെച്ചുകൊന്നതും. ഹാരോയില്‍നിന്നുളള സുധേഷ് അമ്മനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വെച്ചതിന് 2018 ഡിസംബറില്‍ മൂന്നുവര്‍ഷവും നാലുമാസവും തടവിന് ശിക്ഷിച്ചെങ്കിലും, ശിക്ഷ പാതിയാകും മുമ്പ് ഇയാള്‍ ജയില്‍ മോചിതനായിരുന്നു.

കത്തിയോ ബ്ലേഡോ ആസിഡോ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുന്ന അല്‍ ഖായിദയുടെ പദ്ധതി വെളിപ്പെടുത്തുന്ന രേഖകള്‍ കുടുംബത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ അന്ന് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കത്തിക്കുത്തുപോലുള്ള ആക്രമണങ്ങള്‍ നടത്തുന്നതിന് സുധേഷ് തയ്യാറെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് മൂന്നുവര്‍ഷവും നാലുമാസവും ശിക്ഷ വിധിക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായി പുറത്തിറങ്ങിയത്.

ഭീകരാക്രമണ സ്വഭാവം ഇയാള്‍ ഉപേക്ഷിച്ചിട്ടുണ്ടാവുന്ന പ്രതീക്ഷയിലാണ് ശിക്ഷാ കാലയളവ് കഴിയുംമുന്നെ ഇയാളെ പുറത്തുവിട്ടത്. കനത്ത പോലീസ് നിരീക്ഷണവും കര്‍ശനമായ ഉപാധികളോടെയുമാണ് ഇയാളെ ജയില്‍ മോചിതനാക്കിയത്. എന്നാല്‍, അധികൃതരില്‍ ചിലര്‍ ആശങ്കപ്പെട്ടിരുന്നതുപോലെ സുധേഷ് വീണ്ടും ആക്രമണത്തിനിറങ്ങുകയായിരുന്നു. ചാവേറുകള്‍ ധരിക്കുന്നതുപോലുള്ള ആത്മഹത്യാക്കിറ്റ് ധരിച്ചാണ് ഇയാള്‍ ആക്രമണം നടത്താനിരങ്ങിയത്.

ഒരു കടയില്‍നിന്ന് 3.99 പൗണ്ട് വിലവരുന്ന കത്തി മോഷ്ടിച്ചാണ് ഇയാള്‍ ആക്രമണത്തിനിറങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേര്‍ ഇയാളുടെ ആക്രമണത്തിനിരയായപ്പോഴേക്കും സായുധ പോലീസ് രംഗത്തെത്തുകയായിരുന്നു. ഭീകരാക്രമണം നടത്തുകയാണ് സുധേഷിന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് പരാജയേെപ്പെട്ടതോടെ വെടിവെക്കുകയുമായിരുന്നു. ഒരു മരുന്നുകടയുടെ മുന്നില്‍വെച്ചാണ് സുധേഷിന് വെടിയേറ്റത്.
അതിനിടെ, സുധേഷ് ധരിച്ചിരുന്ന ആത്മഹത്യാ കിറ്റ് കണ്ട് ഇയാള്‍ ചാവേറാണെന്നു കരുതി പോലീസ് പിന്‍മാറുന്ന വീഡിയോയും വൈറലായിട്ടുണ്ട്. രണ്ടു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചതോടെ ഇയാളെ കീഴ്‌പ്പെടുത്താനായി സായുധ പോലീസ് എത്തി. പോലീസ് എസ്.യു.വി ഇയാള്‍ക്കുനേരെ പാഞ്ഞടുക്കുന്നതും പെട്ടെന്ന് നടുറോഡില്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്. ചാവേറാക്രമണം ഭയന്നാണ് പോലീസ് ഇപ്രകാരം ചെയ്തതെന്നാണ് കരുതുന്നത്. വാഹനത്തില്‍നിന്നിറങ്ങിയ പോലീസ് ഇയാള്‍ക്കുനേരെ അടുത്തെങ്കിലും പെട്ടെന്ന് പിന്മാറുന്നതായും ദൃശ്യത്തില്‍ കാണാം.

ഭീകരതയുമായി ബ്ന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്ന് ഈ സംഭവത്തിനുശേഷം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയാകുന്നതുവരെ സുധേഷിനെ ജയിലില്‍ സൂക്ഷിക്കുന്നതിനുള്ള നിയപരമായ തടസ്സങ്ങളുള്ളതിനാലാണ് ഇയാളെ ജയിലില്‍നിന്ന് നേരത്തെ പുറത്തുവിട്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് അധികൃതര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

മൂന്നുമാസംമുമ്പും സമാനമായ സംഭവം ലണ്ടനെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ജയിലില്‍നിന്ന് മോചിതനായ ഉസ്മാന്‍ ഖാന്‍ എന്നയാളാണ് ലണ്ടന്‍ ബ്രിഡ്ജില്‍ അന്ന് ആക്രമണം നടത്തിയത്. രണ്ടുപേരെ കുത്തിക്കൊല്ലുകയും മൂന്നുപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ഉസ്മാന്‍ ഖാനെയും പോലീസ് അന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category