1 GBP = 95.60 INR                       

BREAKING NEWS

മൊബൈല്‍ രംഗത്തെ അത്യാധുനിക വിപ്ലവത്തിനൊരുങ്ങി സാസങ്; ഈ മാസം 11-ന് പുറത്തിറങ്ങുന്ന എസ്20 അത്ഭുതങ്ങളുടെ മായികകക്കാഴ്ചയില്‍ ആറാടുമെന്നുറപ്പ്; 108 എംപി ക്യാമറയും സകല ജോലികളും കൈവെള്ളയിലാക്കുന്ന സാങ്കേതിക വിദ്യയുമായി ഇറങ്ങുന്നത് മൂന്ന് മോഡലുകള്‍; ഏഴുപതിനായിരത്തിനും 1,10,000-നും ഇടയില്‍ വിലയുള്ള എസ്20-യെ പരിചയപ്പെടാം

Britishmalayali
kz´wteJI³

മൊബൈല്‍ ഫോണ്‍ രംഗത്ത് ഐഫോണിന് ശക്തമായ വെല്ലുവിളി തീര്‍ക്കുന്ന സാംസങ് പുതിയ മാന്ത്രിക ഫോണുമായി രംഗത്തുവരികയാണ്. ഫെബ്രുവരി 11-ന് പുറത്തിറങ്ങുന്ന എസ് 20 മോഡലാണ് ലോകം കാത്തിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗാലക്‌സി അണ്‍പാക്ക്ഡ് 2020 എന്ന ചടങ്ങിലാണ് പുതിയ മൊബൈല്‍ പുറത്തിറക്കുക. അടുത്ത തലമുറ ഫോണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മടക്കാവുന്ന തരത്തിലുള്ള ഗാലക്‌സി സെഡ് ഫ്‌ലിപ്പ് എന്ന മോഡലും അന്ന് പുറത്തിറക്കിയേക്കും.

എസ്20 ഫോണുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സാംസങ് ഇപ്പോള്‍ത്തന്നെ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരം ഇന്ത്യന്‍ വിപണികളില്‍ ഫോണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ഫോണ്‍ അവതരിപ്പിച്ചാല്‍ മൂന്നാഴ്ചയ്ക്കുള്ളിലാണ് ഫോണുകള്‍ സാധാരണയായി ഇന്ത്യന്‍ വിപണിയിലെത്തുക. മൂന്ന് മോഡലുകളിലായാണ് എസ്20 വിപണിയിലെത്തുക. 71,000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ്20, 87,250 രൂപ വിലയുള്ള എസ്20 പ്ലസ്, 1,07,000 രൂപ വിലയുള്ള എസ്20 അള്‍ട്ര എന്നീ മോഡലുകളില്‍. ഈ വില 4ജി ഫോണുകള്‍ക്കാണോ 5ജി ഫോണുകള്‍ക്കാണോ എന്ന് നിലവില്‍ വ്യക്തമായിട്ടില്ല.

രൂപകല്‍പനയില്‍ കാര്യമായ വ്യത്യാസത്തോടെയാണ് ഈ മോഡലുകള്‍ ഇറങ്ങുന്നത്. ക്യാമറ മൊഡ്യൂളിന് ചതുരാകൃതി വരുന്നുവെന്നതാണ് ഡിസൈനിലെ പ്രധാന വ്യത്യാസം. കോസ്മിക് ഗ്രേ, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും ഫോണുകള്‍ ലഭിക്കുക. ഗാലക്‌സി എസ്20 ഇറങ്ങുന്നത് 6.2 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനോടുകൂടിയാ്ണ്. എസ്20 പ്ലസ്സിന് 6.7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനും അള്‍ട്രയ്ക്ക് 6.9 വലുപ്പമുള്ള സ്‌ക്രീനുമാണുള്ളതെന്നും വിലയിരുത്തപ്പെടുന്നു. ക്യുഎച്ച്ഡി റെസല്യൂഷനുള്ള ഫോണുകള്‍ കാഴ്ചയുടെ വിസ്മയ ലോകം തീര്‍ക്കും.

മൊബൈല്‍ ക്യാമറകളുടെ ചരിത്രത്തില്‍ വലിയ വിപ്ലവത്തിനാകും എസ്20 ഫോണുകള്‍ തുടക്കമിടുക. 108 മെഗാപിക്‌സല്‍ ക്യാമറയാകും എസ്20 ഫോണിലുണ്ടാവുക. അള്‍ട്ര മോഡലുകളില്‍ 108 മെഗപിക്‌സല്‍, 64 മെഗാപിക്‌സല്‍, 12 മെഗാപിക്‌സല്‍ എന്നീ സെന്‍സറുകളാകും പിന്നിലുണ്ടാവുക. മു്ന്നിലാകട്ടെ, 40 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ടാകൂം. ഉയര്‍ന്ന ബാറ്ററി ലൈഫും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. എസ്20 മോഡലിന് 4000 എംഎഎച്ച് ബാറ്ററിയാണുള്ള്ത്. പ്ലസ്സിന് 4500 എംഎഎച്ചും അള്‍ട്രയ്ക്ക് 5000 എംഎഎച്ചുമാണ് ബാറ്ററി ശേഷി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category