1 GBP = 93.00 INR                       

BREAKING NEWS

കലാ ഹാംപ്‌ഷെയറിന്റെ പത്താം വാര്‍ഷികവും ഓള്‍ഡ് ഈസ് ഗോള്‍ഡും മേയ് ഒന്‍പതിന് സതാംപ്ടണില്‍; ഇക്കുറി പാടാന്‍ എത്തുന്നത് ഒന്നിലേറെ പിന്നണി ഗായകര്‍

Britishmalayali
ജോര്‍ജ്ജ് എടത്വാ

ലാ ഹാംപ്‌ഷെയര്‍ പത്താം വാര്‍ഷികവും ഓള്‍ഡ് ഈസ് ഗോള്‍ഡ് 'അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം' സംഗീത സായാഹ്നവും മേയ് ഒന്‍പതിനു ശനിയാഴ്ച സൗത്താംപടണില്‍ നടക്കും. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാസ്വാദകര്‍ക്കും ഒരു പൊതുവേദിയായി രൂപീകരിച്ച കേരളാ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ എന്ന കലാ ഹാംപ്‌ഷെയര്‍ മഹത്തായ പത്തുവര്‍ഷം പിന്നിടുകയാണ്. യുകെയിലെ നിരവധി അതുല്യ പ്രതിഭകളെ ഒരുമിച്ച് ഒരു വേദിയില്‍ അവതരിപ്പിക്കുവാന്‍ കലാ ഹാംഷെയറിന് ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പേരുകളില്‍ ഇന്ന് നടക്കുന്ന സംഗീത പരിപാടികള്‍ക്ക് പ്രചോദനം കലയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പ്രോഗ്രാം ആണ്. മലയാള സിനിമയിലെ സംഗീതമേഖലകളിലെ കുലപതികള്‍ക്ക് ആദരവേകുവാന്‍ കല ഹാംപ്‌ഷെയര്‍ തുടങ്ങിവച്ച ഓള്‍ഡ് ഈസ് ഗോള്‍ഡ് 'അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം' എന്ന രാഗ താള ലയ സംഗമത്തിലൂടെ മലയാള സിനിമയിയിലെ മഹാരഥന്മാര്‍ക്കു സ്മരണാഞ്ജലി അര്‍പ്പിക്കുവാനും വെള്ളിവെളിച്ചത്തില്‍ നിന്നും അകന്ന് അശരണരായി വാര്‍ദ്ധക്യപീഡകളാലും മറ്റും കഴിയുന്ന മലയാളത്തിന്റെ പ്രിയ കലാകാരന്മാര്‍ക്ക് സ്വാന്തനമാകുക എന്ന ദൗത്യം കൂടി ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത സായാഹ്നം വഴി കലക്ക് സാധിച്ചിട്ടുണ്ട്.

യുകെ മലയാളികളുടെ പ്രിയ ചാരിറ്റി പ്രസ്ഥാനങ്ങളായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടഷന്‍, മദേഴ്‌സ് ചാരിറ്റി തുടങ്ങിയ വഴി നിരവധി ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കുവാനും കലയുടെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ മലയാള സിനിമയിലെ പ്രമുഖ ഗായകരെ ഉള്‍ക്കൊള്ളിച്ചു ഓള്‍ഡ് ഈസ് ഗോള്‍ഡ് 2020 സംഗീത സന്ധ്യ അണിയറയില്‍ ഒരുങ്ങുകയാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവിനെ ഉപയോഗിക്കുന്ന ഒരുപറ്റം കലാകാരന്മാരാണ് കല എന്ന സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ അതിവേഗ ജീവിത സാഹചര്യങ്ങളില്‍ കര്‍ണ്ണകടോല്‍ക്കരങ്ങളായി അണയുന്ന സംഗീതാഭാസങ്ങള്‍ക്കിടയില്‍ ജീവാമൃതം പോലെ എത്തുന്ന നനുത്ത സംഗീതത്തിന്റെ തേന്മഴ പൊഴിയുന്ന ഈ സംഗീത അര്‍ച്ചനയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. പഴയ ഗാനങ്ങളുടെ ആസ്വാദകര്‍ക്ക് ഒരു വിഭവ സമൃദ്ധമായ ഒരു വിരുന്നായിട്ടാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് അണിയിച്ചൊരുക്കുന്നത്. യുകെയിലെ കലാസാംസ്‌കാരി രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തും. കൂടാതെ നമ്മുടെ പുതിയ തലമുറക്ക് നമ്മുടെ മഹാരഥന്മാരെ പരിചയപ്പെടുത്തുക എന്ന ദൗത്യവും കൂടെയുണ്ട് എന്ന് കലയുടെ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കലയുടെ പ്രസിഡന്റ് സിബി മേപ്രത്ത് - 07790854050, സെക്രട്ടറി ജെയ്സണ്‍ ബത്തേരി - 07872938694, ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ - 07411775410റെജി കോശി - 07859 996762

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category