1 GBP = 97.40 INR                       

BREAKING NEWS

കേന്ദ്രസര്‍ക്കാര്‍ വിശദീകരണം വഴി ഒഴിഞ്ഞതു സാധാരണ പ്രവാസികളുടെ ആശങ്ക; പ്രവാസി ഇന്ത്യയില്‍ ഉണ്ടാക്കുന്ന വരുമാനത്തിന് മുമ്പും ഇവിടെ നികുതി ബാധകമാകവെ പിന്നെന്തിന് ഇങ്ങനൊരു പ്രഖ്യാപനം എന്ന സംശയം ഇപ്പോഴും ബാക്കി; 245 ദിവസം വിദേശത്തുള്ളവര്‍ പ്രവാസികള്‍ അല്ലെന്ന പ്രഖ്യാപനം പ്രവാസി ബിസിനസുകാര്‍ക്ക് തിരിച്ചടി; പ്രവാസികള്‍ക്ക് നികുതി ഈടാക്കി ഖജനാവു പുഷ്ടിപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചത് വന്‍ വിമര്‍ശനം ഉയര്‍ന്നതു കൊണ്ടു തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതായി കണക്കാക്കി കൊണ്ടുള്ള പ്രഖ്യാപനം വന്നത് ലക്ഷക്കണക്കിന് വരുന്ന പ്രവാസി തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കി. ഇന്ത്യയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കുന്ന പ്രവാസികള്‍ക്കുള്ള ഇരുട്ടടി ആയാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തെ പ്രവാസി സമൂഹം കണ്ടത്. പ്രവാസികളായ വമ്പന്മാരെ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ പ്രഖ്യാപനമെന്ന വിലയിരുത്തലെങ്കിലും ഗള്‍ഫില്‍ അടക്കം തൊഴിലെടുക്കുന്നവര്‍ക്ക് കടുത്ത ആശങ്കയുണ്ടായി. വിമര്‍ശനം കടുത്തതോടെയാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

ഇന്ത്യന്‍ ബിസിനസില്‍നിന്നോ ജോലിയില്‍നിന്നോ വിദേശത്തു നേടുന്ന വരുമാനത്തിനു മാത്രമേ പ്രവാസികള്‍ ഇവിടെ നികുതി നല്‍കേണ്ടതുള്ളൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. അല്ലാതെ വിദേശത്തെ ജോലിയില്‍നിന്നോ ബിസിനസില്‍നിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലെന്നും ധനകാര്യമന്ത്രാലയും വിശദീകരിച്ചു. പ്രവാസിയായി കണക്കാക്കാന്‍ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിര്‍ദ്ദേശം മാധ്യമങ്ങളില്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കിയ പശ്ചാത്തലത്തില്‍ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള യഥാര്‍ഥ തൊഴിലാളികളെ നികുതിപരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതല്ല ബജറ്റുനിര്‍ദ്ദേശം.

ഗള്‍ഫിലും മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ അവിടെനിന്ന് ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കണമെന്ന തെറ്റായ വ്യാഖ്യാനമാണുവന്നത്. യഥാര്‍ഥ തൊഴിലാളികള്‍ അവിടെ സമ്പാദിക്കുന്നതിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരുമെന്ന തരത്തിലുള്ള വ്യാഖ്യാനം ശരിയല്ലെന്ന് പ്രസ്താവന വിശദീകരിച്ചു. 'നിര്‍ദിഷ്ട നിര്‍വചനമനുസരിച്ച്, ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ പൗരന്‍, ഇന്ത്യന്‍ ബിസിനസിലൂടെയോ ജോലിയിലൂടെയോ അല്ലാതെ ഇന്ത്യക്കു പുറത്തുണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തില്ല' എന്നാണ് വിശദീകരണം. ഇക്കാര്യം നിര്‍ദിഷ്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.

നിലവില്‍ എന്‍.ആര്‍.ഐ. ആയി കണക്കാക്കുന്നതിന് 182 ദിവസം വിദേശത്തു താമസിച്ചാല്‍ മതി. 182 ദിവസത്തെ താമസം നാട്ടിലാണെങ്കില്‍ സ്ഥിരവാസിയായി കണക്കാക്കും. എന്നാല്‍, ബജറ്റുനിര്‍ദ്ദേശമനുസരിച്ച് 240 ദിവസം വിദേശത്തു താമസിച്ചാലേ എന്‍.ആര്‍.ഐ. ആനുകൂല്യം ലഭിക്കൂ. പലമേഖലകളിലും ജോലിചെയ്യുന്ന പ്രവാസികളെ ഈ നിര്‍ദ്ദേശം ബാധിക്കും. ബജറ്റുനിര്‍ദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.

ആശങ്കയില്‍ ഗള്‍ഫ് മേഖല
പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഗള്‍ഫ് മേഖലയില്‍ കടുത്ത ആശങ്കയ്ക്കാണ് ഇടയാക്കിയത്. യു.എ.ഇ.യില്‍ വീടുസ്വന്തമാക്കി അവിടെത്തന്നെ ജോലിയോ ബിസിനസോ ചെയ്യുന്ന ഇന്ത്യക്കാരന്‍ വര്‍ഷത്തില്‍ ഭൂരിഭാഗവും അവിടത്തന്നെ കഴിയുന്നയാളാണെങ്കില്‍ പുതിയ നികുതിനിര്‍ദ്ദേശം ബാധകമാവില്ല. മാത്രമല്ല, അയാളെ യു.എ.ഇ. വാസിയായി കണക്കാക്കുകയും ചെയ്യുമെന്നാണ് പുതിയ വിശദീകരണം.

പ്രവാസിയുടെ സ്ഥിരംവീട് എവിടെയാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. യു.എ.ഇ.യില്‍ മാത്രമാണു സ്ഥിരവസതിയുള്ളതെങ്കില്‍ അയാളെ അവിടത്തെ താസക്കാരനായി കണക്കാക്കും. അയാള്‍ക്ക് ഇന്ത്യയിലും യു.എ.ഇ.യിലും സ്ഥിരവസതിയുണ്ടെങ്കില്‍, അതിലേതുമായി ബന്ധപ്പെട്ടാണ് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളെന്നു പരിശോധിക്കും. യു.എ.ഇ.യില്‍ മാത്രമാണ് അയാള്‍ ജോലി ചെയ്യുന്നതെങ്കില്‍, അവിടെമാത്രമാണ് ബിസിനസും വരുമാനവുമുള്ളതെങ്കില്‍ സാമ്പത്തികബന്ധം അവിടെമാത്രമെന്നു വിലയിരുത്തും. അതോടെ ഇയാളെ യു.എ.ഇ. വാസിയായി പരിഗണിക്കും. ഇന്ത്യയിലും യു.എ.ഇ.യിലും ജോലിയോ ബിസിനസോ ഉണ്ടെങ്കില്‍, ഇയാള്‍ സ്ഥിരമായി എവിടെയാണു താമസിക്കുന്നതെന്നു നോക്കും. യു.എ.ഇ.യില്‍ താസമിച്ച്, ഇടയ്ക്കുമാത്രം ഇന്ത്യയിലെത്തുകയാണെങ്കില്‍ ഇയാളെ പ്രവാസിയായി കണക്കാക്കും.

ഇന്ത്യന്‍ പൗരന് ഇന്ത്യയില്‍ മാത്രം സ്ഥിരവസതിയുണ്ടാവുകയും ഇവിടെ നികുതിയടയ്ക്കുന്നത് ഒഴിവാക്കാന്‍ യു.എ.ഇ.യില്‍ താമസമാക്കുകയും ചെയ്തു എന്നുവിചാരിക്കുക. ഈ സാഹചര്യത്തില്‍, അയാളെ ഇന്ത്യക്കാരനായി കണക്കാക്കും. അയാളുണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതിയടയ്ക്കേണ്ടിയും വരുമെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. ഇന്ത്യന്‍ പൗരന് ഇന്ത്യയില്‍ സ്ഥിരവസതിയുണ്ടെന്നും വരുമാനമാര്‍ഗങ്ങള്‍ ഇവിടെ മാത്രമാണുള്ളതെന്നും കരുതുക. അയാള്‍ യു.എ.ഇ.യിലും വീടുവാങ്ങുകയും ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ നിലനിര്‍ത്തുകയും ചെയ്താല്‍, ഇന്ത്യയിലെ താമസക്കാരനായി കരുതും. അയാളുടെ മൊത്തം വരുമാനത്തിനും ഇവിടെ നികുതിയൊടുക്കേണ്ടിയുംവരും.

ഇന്ത്യന്‍ പൗരന് യു.എ.ഇ.യില്‍ മാത്രമാണ് സ്ഥിര വസതിയുള്ളതെങ്കില്‍, അയാളെ അവിടത്തെ താമസക്കാരനായി കണക്കാക്കും. അവിടെയുണ്ടാക്കുന്ന വരുമാനത്തിന് ഇവിടെ നികുതിയടയ്ക്കേണ്ട. ഇന്ത്യയിലും യു.എ.ഇ.യിലും സ്ഥിരവസതിയുണ്ടെന്നു കരുതുക. യു.എ.ഇ.യില്‍ മാത്രമാണ് സാമ്പത്തിക സ്രോതസ്സുള്ളതെങ്കില്‍, അയാളെ അവിടത്തുകാരനായി കണക്കാക്കും. അവിടത്തെ വരുമാനത്തിന് ഇവിടെ നികുതിയടക്കേണ്ട. ഇന്ത്യയിലും യു.എ.ഇ.യിലും സ്ഥിരവസതിയും ബിസിനസുമുണ്ടെന്നു വെക്കുക. യു.എ.ഇ.യില്‍ പതിവായും ഇന്ത്യയില്‍ വല്ലപ്പോഴും താമസിക്കുന്നുവെന്നും കരുതുക. അയാളെ യു.എ.ഇ.യിലുള്ളയാളായി കണക്കാക്കും അവിടത്തെ വരുമാനത്തിന് ഇവിടെ നികുതിയടയ്ക്കേണ്ട.

240 ദിവസം വിദേശത്തു താമസിച്ചാല്‍ പ്രവാസി
ആരാണ് പ്രവാസി എന്ന നിര്‍വ്വചനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതും കടുത്ത എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 120 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്നവര്‍ നികുതി നല്‍കണം എന്ന നിര്‍ദ്ദേശത്തില്‍ പ്രവാസലോകം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. നേരത്തെ 182 ദിവസം ഇന്ത്യയ്ക്കു പുറത്ത് താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. അതാണിപ്പോള്‍ 240 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നികുതി ഇല്ലാത്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് നികുതി ബാധകമാകുക എന്ന പ്രഖ്യാപനം വന്നതോടെ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന എല്ലാവരും നികുതി നല്‍കേണ്ടി വരും എന്ന നിലയിലായി ആശങ്ക. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം കാത്തിരിക്കേണ്ട സാഹചര്യമാണ്. അതേസമയം, ഇന്ത്യയിലും വ്യവസായം നടത്തുന്ന പ്രവാസികള്‍ക്കു മാത്രമേ പുതിയ നയം കൊണ്ട് ബുദ്ധിമുട്ടുണ്ടാകൂ എന്നാണ് വിശദീകരണം. അവര്‍ക്ക് 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങാന്‍ കഴിയില്ല. അപ്പോള്‍ ഇന്ത്യയിലെ സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാവാതെ വരും. ഒരു രാജ്യത്തും താമസ വീസ ഇല്ലാത്തവര്‍ക്കേ ആഗോളതലത്തിലുള്ള വരുമാനത്തിനു നികുതി നല്‍കേണ്ടി വരൂ എന്നും വിശദീകരണമുണ്ട്.

വിവിധ രാജ്യങ്ങളില്‍ വന്‍ വ്യവസായങ്ങള്‍ നടത്തുകയും അവിടെയൊന്നും നികുതി നല്‍കാതെ പ്രവാസി പദവി നിലനിര്‍ത്താന്‍ ഇന്ത്യയിലെത്തി അവിടെയും നികുതി നല്‍കാത്തവരെ കുടുക്കാനാണ് ഈ നയം എന്നാണ് വിശദീകരണം. ദുബായിലെ ഇന്ത്യന്‍ അധികൃതരും ഇതാണ് വ്യക്തമാക്കുന്നത്. പ്രവാസികള്‍ക്ക് കാര്യമായി ഒന്നും ബജറ്റില്‍ ഇല്ലെങ്കിലും കുറഞ്ഞ വരുമാനത്തില്‍ നിന്ന് കൂടുതല്‍ വളര്‍ച്ചാ അവസരങ്ങള്‍ കണ്ടെത്താനും ആരോഗ്യമേഖലയ്ക്കു ഗുണകരമായ ചില കാര്യങ്ങളുമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പ്രതികരിച്ചു.

അതേ സമയം 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങിയാല്‍ പ്രവാസിയുടെ ആനുകൂല്യം നഷ്ടമാകുമെന്ന വ്യവസ്ഥ ഇന്ത്യയിലും ബിസിനസ്സു ചെയ്യുന്ന പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് പ്രവാസി വ്യവസായി ക്രെസ്റ്റണ്‍ മേനോന്‍ എന്ന രാജു മേനോന്‍ പ്രതികരിച്ചു. 240 ദിവസം ഇന്ത്യയ്ക്ക് പുറത്തല്ലെങ്കില്‍ ലോകത്ത് എവിടെ നിന്ന് ബിസിനസിലൂടെ ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരും. പല രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുകയും ഒരിടത്തും നികുതി നല്‍കാതിരിക്കുകയും ചെയ്യുന്നവരെ ഇതിലൂടെ നികുതിദായകരാക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആദായകരം തന്നെ. അതേസമയം, നികുതി രഹിത രാജ്യങ്ങളില്‍ കഴിയുന്നവര്‍ ഇന്ത്യയില്‍ നികുതി അടയ്ക്കണമെന്ന വ്യവസ്ഥ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകണം - രാജു മേനോന്‍ പറഞ്ഞു.

അതേസമയം ശരിയായ പ്രവാസികള്‍ക്കേ ഇനി ആനുകൂല്യം ലഭിക്കൂ എന്ന അഭിപ്രായവും ഇതോടൊപ്പം ഉയരുന്നുണ്ട്. മുന്‍പ് ധാരാളം ആളുകള്‍ പല വ്യവസ്ഥകളും ദുരുപയോഗം ചെയ്ത സാഹചര്യത്തിലാവാം ഇത്. ഉയര്‍ന്ന തസ്തികകളില്‍ നിന്നു വിരമിച്ചവരടക്കം വിദേശത്ത് മക്കള്‍ക്കൊപ്പം പോയി താമസിച്ചിട്ട് പ്രവാസി എന്ന നിലയിലുള്ള നികുതി ആനുകൂല്യങ്ങള്‍ നേടിയിരുന്നു. ഇതില്ലാതാകുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതേസമയം പ്രവാസി ഇന്ത്യയില്‍ ഉണ്ടാക്കുന്ന വരുമാനത്തിന് മുമ്പും ഇവിടെ നികുതി അടയ്ക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇത് ബാധകമായിരിക്കവേ എന്തിനാണ് ഇങ്ങനൊരു പ്രഖ്യാപനം ആശങ്കയും ഉയരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category