1 GBP = 97.50 INR                       

BREAKING NEWS

ബിഗിനേഴ്‌സില്‍ ലിജോയും ഷിബു വും; ഇന്റര്‍മീഡിയറ്റില്‍ അലിയും ആഷും; അഡ്വാന്‍സ്ഡില്‍ അലനും കര്‍ണോയും; ഹേസ്റ്റിംഗ്‌സിലെ ബാഡ്മിന്റണ്‍ വിജയികള്‍ ഇവര്‍

Britishmalayali
kz´wteJI³

കെ എസ് എസ് സി അഞ്ചാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഹേസ്റ്റിംഗ്‌സില്‍ ആവേശകരമായി പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു മണി വരെ നടന്ന മത്സരം മൂന്നു കാറ്റഗറികളായാണ് സംഘടിപ്പിച്ചത്. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ വ്യത്യസ്ഥ രാജ്യക്കാരായ മത്സരാര്‍ത്ഥികള്‍ മികച്ച കഴിവും പ്രകടനവുമാണ് മത്സരത്തിലുടനീളം കാഴ്ചവെച്ചത്. വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ആദ്യമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

മനോജ് ജോസഫ്, വിനു ജെയിംസ് എന്നിവരാണ് ടൂര്‍ണമെന്റ് നയിച്ചത്. എങ്കിലും കെ എസ് എസ് സി കമ്മിറ്റി അംഗങ്ങളും വോളണ്ടിയര്‍മാരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി കൂട്ടായി പ്രവര്‍ത്തിച്ചു. കളിക്കാര്‍ക്കായി ലഘു ഭക്ഷണവും ഒരുക്കിയിരുന്നു. ശക്തമായ മാച്ചുകളും ആവേശകരമായ ഫിനിഷിംഗുകളുമെല്ലാം മത്സരത്തെ ആവേശകരമാക്കി മാറ്റി. 

കൂടുതല്‍ പേരെ ബാഡ്മിന്റണ്‍ കളിക്കുവാന്‍ പ്രേരിപ്പിക്കുന്നതും പ്രചോദനം നല്‍കുന്നതുമായ ഒരു ടൂര്‍ണമെന്റായിരുന്നു ഹേസ്റ്റിംഗ്‌സില്‍ നടന്നത്. അലന്‍ തു ആണ് മികച്ച കളിക്കാരന്‍. വിജയികള്‍ക്ക് ചെയര്‍മാന്‍ ഷാജി കരിനാട്ട് ട്രോഫികളും കാഷ് പ്രൈസുകളും സമ്മാനിച്ചു. കണ്‍വീനര്‍മാരായ മനോജ് ജോസഫ്, വിനു ജെയിംസ് എന്നിവര്‍ വിജയികളെ ആശംസിച്ചു. 

ആവേശപ്പോരാട്ടത്തിനൊടുവില്‍ വിജയികളായവര്‍ ഇവരാണ്. 
Beginners category 
1- Lijo Jacob / Shibu
2- Benny Varkey / Bobby
3- Edwin Jose / Jinson Francis

Intermediate 
1- Ali /  Ash
2 - Farooq/ Sahed 
3- Murugan/ Darwin

Advanced
1- Alan Tu / Curnow Bascombe
2- Pappan / Sam
3 - Joby / Sinu

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category