1 GBP = 92.00 INR                       

BREAKING NEWS

ലെസ്റ്റര്‍ തെരുവില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; അടിവസ്ത്രം മാത്രം ബാക്കിയായിട്ടും തല്ലുതുടര്‍ന്നു; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ആള്‍ക്കൂട്ടം; വീഡിയോ വൈറല്‍

Britishmalayali
kz´wteJI³

തെരുവില്‍ കൂട്ടയടിയുണ്ടാക്കി പെണ്ണുങ്ങള്‍. കൈയടിച്ച് ആള്‍ക്കൂട്ടം. ലണ്ടനിലെ ലസ്റ്റര്‍ സ്‌ക്വയറിലുള്ള ഷെയ്ക്ക് ഷാക്കിനുമുന്നിലാണ് സംഭവം. അടികൂടി തുണിയൊക്കെപ്പോയി അടിവസ്ത്രം മാത്രമായിട്ടും പെണ്ണുങ്ങള്‍ തല്ലുനിര്‍ത്തിയില്ല. നാല് പെണ്ണുങ്ങളാണ് റോഡരികിലെ നടപ്പാതയില്‍ ആള്‍ക്കൂട്ടത്തിനുമുന്നില്‍ തെറിവിളിയും അടിയും നടത്തിയത്.

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. നാലു സ്ത്രീകളും ഒരു പുരുഷനുമാണ് ദൃശ്യത്തിലുള്ളത്. കൂട്ടത്തിലൊരു സ്ത്രീ മറ്റേയാളോട് കയര്‍ത്തുസംസാരിച്ചുകൊണ്ട് പോകാനെഴുന്നേല്‍ക്കുന്നു. പെട്ടെന്ന് മറ്റു രണ്ടു സ്ത്രീകള്‍ തമ്മില്‍ കൂട്ടയടിയായി. ഇവരും കൂട്ടത്തിലുള്ള പുരുഷനും കൂടി നിലത്തേക്ക് വീഴുന്നതാണ് അടുത്തരംഗം.

അടിക്കിടെ, ഒരു സ്ത്രീയുടെ വസ്ത്രമൊക്കെപ്പോയി അടിവസ്ത്രം മാത്രമാകുന്നതും കാണാം. ആദ്യം പോകാനെഴുന്നേറ്റ സ്ത്രീ ഇടയ്ക്ക് വസ്ത്രം നേരെ പിടിച്ചിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അത് പരാജയപ്പെടുന്നു. ഇതിനിടെ, കൈയടികളോടെ അടി പ്രോത്സാഹിപ്പിക്കുന്ന ജനക്കൂട്ടവും ദൃശ്യങ്ങളിലുണ്ട്. ആദ്യം പോകാനെഴുന്നേറ്റ സ്ത്രീ ആള്‍ക്കൂട്ടത്തെ നോക്കി ആക്രോശിക്കുന്നതും കേള്‍ക്കാം.

എല്ലാവരും ഇതൊക്കെ മൈബൈലില്‍ ഷൂട്ട് ചെയ്യുന്നുണ്ടല്ലേ. നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ? ഇത് സ്റ്റണ്ട് സിനിമയല്ല. നിങ്ങള്‍ നില്‍ക്കുന്നത് ലണ്ടനിലാണെന്നോര്‍ക്കണം എന്നൊക്കെയാണ് അവരുടെ ആക്രോശം.

കൂട്ടത്തിലുള്ള സ്ത്രീകളിലൊരാള്‍ വഴക്കുനിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നും ഫലിക്കുന്നില്ല. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍നിന്നൊരാളെത്തി ഇവരെ പ്ിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കുറച്ചുനേരത്തെ ഉരുട്ടിപ്പിടിക്കലിനുശേഷം രണ്ടുയുവതികളും മടുത്ത് പിന്മാറുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. ഏതാനും മിനിറ്റുനേരം നീണ്ട പൊരിഞ്ഞ അടിക്കുശേഷമാണ് ഇവര്‍ പിന്മാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category