1 GBP = 93.50 INR                       

BREAKING NEWS

നാലിലൊന്ന് കാന്‍സര്‍ രോഗവും പുകവലിയുടെ സൃഷ്ടി; പാവപ്പെട്ട രാജ്യങ്ങളില്‍ കാന്‍സര്‍ വളരുന്നത് 60 ശതമാനം വേഗത്തില്‍; കാന്‍സര്‍ രോഗികളില്‍ 80 ശതമാനവും ദരിദ്ര രാജ്യങ്ങളില്‍; ഹെപ്പറ്റൈറ്റിസിനെയും പുകവലിയെയും നിയന്ത്രിച്ചാല്‍ രക്ഷിക്കാന്‍ കഴിയുക അനേകം ജീവനുകള്‍; ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് ഇന്ത്യയോട് പറയുന്നത്

Britishmalayali
kz´wteJI³

പുകവലിയും ഹെപ്പറ്റൈറ്റിസും പാപ്പിലോമ വൈറസും അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ രോഗബാധയില്‍ 60 ശതമാനത്തോളം വര്‍ധനയുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദരിദ്ര രാജ്യങ്ങളിലാണ് കാന്‍സര്‍ രോഗം കൂടുതലായും ആക്രമണം നടത്തുക. രോഗബാധയുടെ 80 ശതമാനത്തോളം ഇത്തരം രാജ്യങ്ങളിലാകും ഉണ്ടാവുകയെന്നും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയില്‍  ചികിത്സ ഏറെ മുന്നേറിയതും പുകവലിയുടെ തോത് കുറഞ്ഞതും കാന്‍സര്‍ രോഗവ്യാപനം ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ കാര്യങ്ങള്‍ ഇത്രയും ആശാവഹമല്ല. എന്നാല്‍, കര്‍ശനമായ നിരീക്ഷണവും ഹെപ്പറ്റൈറ്റിസിനും പാപ്പിലോ വൈറസിനുമെതിരായ പ്രതിരോധ കുത്തിവെപ്പുകളും വഴി എഴുപതുലക്ഷം പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെര്‍വിക്കല്‍ കാന്‍സറിനും ലിവര്‍ കാന്‍സറിനുമാണ് ഇത് കൂടുതല്‍ കാരണമാകുന്നത്.

അമേരിക്കയുള്‍പ്പെടെ ലോകത്താകമാനമായി ഏറ്റവും കൂടുതല്‍ മരണകാരണമായ രണ്ടാമത്തെ രോഗമാണ് കാന്‍സര്‍. എന്നാല്‍, കാന്‍സര്‍ മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016-2017 കാലയളവില്‍ മരണനിരക്കില്‍ 2.2 ശതമാനം കുറവാണുണ്ടായത്. പുകവലി കുറഞ്ഞതിന്റെ ഫലമാണിതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുതിയതരം ചികിത്സാ രീതികളുടെ കടന്നുവരവും രോഗനിരീക്ഷണവുമാണ് മരണനിരക്ക് കുറയാനിടയാക്കിയതെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി സൂചിപ്പിക്കുന്നു.

മറ്റു വികസിത രാജ്യങ്ങളിലും കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ദരിദ്ര രാജ്യങ്ങളില്‍ സ്ഥിതി നേരെ മറിച്ചാണ്. ഇതേ നില തുടര്‍ന്നാല്‍, കാന്‍സര്‍ ബാധിതരുടെ എണ്ണത്തിലും കാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണത്തിലും വലിയതോതിലുള്ള വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രോഗം കണ്ടെത്തല്‍, ചികിത്സ, സാന്ത്വന ചികിത്സ തുടങ്ങിയ മേഖലകളില്‍ 90 ശതമാനം വികസിത രാജ്യങ്ങളും വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നാല്‍, ദരിദ്ര രാജ്യങ്ങളില്‍ ഈ രംഗത്തൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നത് ഭീഷണിയുയര്‍ത്തുന്നു.

കാന്‍സര്‍ ബാധ തടയുന്നതില്‍ സമ്പത്ത് ലോകത്ത് വിവേചനം തീര്‍ക്കരുതെന്ന മുന്നറിയിപ്പാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ യൂണിവേഴ്‌സല്‍ ഹെല്‍ക്ക് കവറേജ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. റെന്‍ മിന്‍ഗൂയി പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ത്തന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ചികിത്സയും രോഗി അതിജീവിക്കാനുള്ള സാധ്യതയും കൂടുമെന്ന് അദ്ദേഹം പറയുന്നു. അമേരിക്കയില്‍ പ്രൈമറി ക്ലാസുകളില്‍ ചേരുന്ന കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് എയ്ക്കും ബിയ്ക്കുമെതിരായ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാണ്. അതുപോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ രാജ്യങ്ങളിലും വരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category