1 GBP = 97.70 INR                       

BREAKING NEWS

ബിജെപി യോഗം നടത്തുന്നിടത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വെല്ലുവിളിയുടെ കരുത്തറിയാന്‍; ആലുവയില്‍ അവര്‍ മുദ്രവാക്യം മുഴക്കി രംഗത്തിറങ്ങിയത് അടിച്ചാല്‍ തിരിച്ചടിക്കാന്‍; കൊല്ലത്തും കൊടുങ്ങല്ലൂരിലും കുറുവടിക്ക് പകരം കഠാരയുമായി അടിച്ച് തകര്‍ത്തത് ഇനി കാത്തിരിക്കാന്‍ വയ്യെന്ന് തെളിയിക്കാന്‍: 21 ലെ ഊരിയ വാളുമായി അവര്‍ ഇറങ്ങിക്കഴിഞ്ഞു

Britishmalayali
kz´wteJI³

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരുടെ എണ്ണമാണ് കേരളത്തില്‍ കൂടുതല്‍ ഉള്ളത്. എല്‍ഡിഎഫും യുഡിഎഫും മാത്രമല്ല, ന്യൂനപക്ഷ മതസംഘടനകള്‍ ഒക്കെയും പൗരത്വ ഭേദഗതി നിയമം ഭരണഘടന ചൂണ്ടിക്കാട്ടിക്കൊണ്ട് ചോദ്യം ചെയ്യുന്നു. എന്നാല്‍, വൈകിയാണെങ്കില്‍ കൂടി എന്തുകൊണ്ട് എന്ന് ന്യായീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍. അത്തരം സംഘടനകള്‍ അതിന് ശ്രമിക്കുമ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആദ്യം എതിരേറ്റത് ഹര്‍ത്താല്‍ രൂപത്തിലുള്ള പ്രതിഷേധമാണ്. പൗരത്വ ഭേദഗതി നിയമത്തെ അനികൂലിക്കുന്നതിന് വേണ്ടി ജനജാഗ്രതാ സദസ്സുകളുമായി സംഘപരിവാര്‍ രംഗത്തെത്തിയപ്പോള്‍ അതാതിടങ്ങളിലെ കടകള്‍ അടഞ്ഞു കിടക്കുകയും അതില്‍ പങ്കെടുക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ചിലയിടങ്ങളിലെങ്കിലും അത് ഹര്‍ത്താലിന്റെ രൂപത്തിലേക്ക് മാറി. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള എല്ലാ പ്രതികരണങ്ങളേയും വളരെ വലിയ കാര്യമായി ആഘോഷിക്കുന്ന കാഴ്ച്ചയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും നമ്മള്‍ കണ്ടത്. അതായത്, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കുന്നതിന് ആഘോഷിക്കുന്ന ഭരണഘടനാ സ്നേഹികളുടെ കുത്തൊഴുക്കാണ് നമ്മള്‍ കണ്ടത്. അത് ജനാധിപത്യത്തിന്റെ സത്തക്ക് ഒരിക്കലും നിരക്കുകയില്ല എന്ന പറയാന്‍ ആരും ഉണ്ടായില്ല. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തെരുവിലിറങ്ങിയവരെ തല്ലിയോടിക്കുന്നത് പോലും ചിലരെങ്കിലും ആഘോഷപൂര്‍വം കൊണ്ടാടി. ആ ആഘോഷം ഒരുപടി കൂടി കടന്ന് ആലുവയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരുടെ ജാഥക്ക് മുമ്പിലെത്തി വെല്ലുവിളിക്കുന്ന ഒരു വിഭാഗത്തെ നമ്മള്‍ കണ്ടു.

അവര്‍ സംഘപരിവാര്‍ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് നോക്കി ഞങ്ങള്‍ 1921ല്‍ ഊരിയ വാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നും അതുമായി ഞങ്ങള്‍ ആര്‍എസ്എസ് ചെറ്റകളുടെ തല പോലും എടുക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളുമായി നേരിട്ടുള്ള യുദ്ധത്തിനെത്തി. ഒരുപക്ഷേ, കേരള ചരിത്രത്തില്‍ ആദ്യമായാവാം ഇത്തരത്തില്‍ ബദ്ധശത്രുക്കളായ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍, അല്ലെങ്കില്‍ രണ്ട് ആശയക്കാര്‍ ഒരുമിച്ച് ഏറ്റുമുട്ടലിന്റെ വക്കില്‍ എത്തിനില്‍ക്കുന്നതും പൊലീസ് ഇടപെട്ട് പിന്‍വലിപ്പിക്കുന്നതും. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും പതിവുള്ള നാട്ടില്‍ പക്ഷേ പരസ്യമായി ഇങ്ങനെ യുദ്ധം ചെയ്യുക പതിവില്ലാത്തതാണ്. ഈ പ്രതിഷേധ രീതിയുടെ ഏറ്റവും പുതിയ തലമാണ് കഴിഞ്ഞ ദിവസം കൊല്ലത്തും കൊടുങ്ങല്ലൂരും അരങ്ങേറിയത്.


പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ നടത്തുന്ന യോഗത്തിലേക്ക ഇരച്ചു കയറുകയും കല്ലെറിയുകയും ഭീഷണിപ്പെടുത്തുകയും, എന്തിനേറെ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരുടെ വീടുകള്‍ കയറി ആക്രമിക്കുകയും വാഹനങ്ങള്‍ ചുട്ടെരിക്കുകയും ചെയ്ത സംഭവങ്ങളിലേക്ക് അത് മാറിയിരിക്കുന്നു. ഓര്‍ക്കേണ്ടത്, സംസ്ഥാനത്തെമ്പാടും എല്ലാ ദിവസവും പൗരത്വ ഭേദഗതി നിയമത്തിന് എതിരായി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഇത് ചെയ്യുന്നത് എന്നതാണ്. സിപിഎമ്മും കോണ്‍ഗ്രസും അടങ്ങിയ എല്‍ഡിഎഫും യുഡിഎഫും ബിജെപിക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയിടാന്‍ രംഗത്തിറങ്ങുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പണ്ടും ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും ആര്‍എസ്എസും ബിജെപിയും ഒക്കെയുണ്ടായിരുന്നു. ചില സാഹചര്യങ്ങളില്‍ അവര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി കൊല നടത്തുകയും മറ്റും ചെയ്യുന്നത് പതിവാണെങ്കിലും എല്ലാ പാര്‍ട്ടികള്‍ക്കും സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു ഈ നാട്ടില്‍ ഇതുവരെ നടന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category