1 GBP = 93.00 INR                       

BREAKING NEWS

വൈകിവന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തകര്‍ത്ത് എറിഞ്ഞത് സുജോയുടേയും അലക്സാന്‍ട്രയുടേയും അനശ്വര പ്രണയം; നിനക്ക് മറ്റൊരു കാമുകിയില്ലേടാ.. നാണമില്ലേടാ..എന്ന് മസില്‍മാന്‍ പവന്‍ വെളിപ്പെടുത്തിയതോടെ സുജോയുടേയും സഞ്ജനയുടേയും ദിവ്യപ്രണയം നാട്ടിലാകെ പാട്ട്; നാട്ടില്‍ മറ്റൊരു കാമുകിയുണ്ടെന്ന് പുറത്തായതോടെ തങ്ങള്‍ 'തിക്ക്' ഫ്രണ്ട്സെന്ന് സുജോ; ബിഗ്ബോസിലെ ഇണക്കുരുവികളെ വേര്‍പ്പെടുത്താന്‍ നീക്കം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി സുജോയുടെ പ്രണയം!

Britishmalayali
kz´wteJI³

 

ബിഗ്ബോസിലെ ഇണക്കുരുവികളായ സുജോയും അലക്സാന്‍ട്രയും ഇപ്പോള്‍ പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയം. ആദ്യദിനങ്ങല്‍ രജിത് മാഷിന്റെ പദേശവും പിന്നീട് യുക്തിവാദിയായ ജസ്ല മാടശ്ശേരിയുമൊക്കെയാണ് സ്‌കോര്‍ ചെയ്തതെങ്കില്‍ ഇപ്പോള്‍ ബിഗ്ബോസിലെ മറ്റൊരു പ്രണയകഥയാണ് പ്രേക്ഷകരെ ബിഗ്ബോസിലേക്ക് അടുപ്പിക്കുന്നത്. ലക്ഷ്വറി ബജറ്റിന് വേണ്ടി കഴിഞ്ഞദിവസമാണ് നാടകീയ രംഗങഅഹള്‍ കോര്‍ത്ത് കോള്‍ സെന്റര്‍ ടാസ്‌ക് നടത്തിയത്. ഇവിടെ സുജോയും അലക്സാന്‍ട്രയും തന്നെയായിരുന്നു ചര്‍ച്ചാ വിഷയം.

വൈകിവന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ പവന്‍ എന്ന മസില്‍മാന്‍ സുജോയുടെ പൂര്‍വകാലം വിളമ്പിയതോടെ സുജോയുടെ ബിഗ്ബോസ് പ്രണയം തകര്‍ന്ന് തരിപ്പണമായ നിലയിലാണ്. കഴിഞ്ഞ ദിവസത്തെ കളിയാണ് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയത്. ടാസ്‌കില്‍ ആരാകും കൂടുതല്‍ സ്‌കോര്‍ ചെയ്യുക എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് വിജയികളായ ടീമിനെ പ്രഖ്യാപിക്കുക. മത്സരത്തിന്റെ ഭാഗമായി ബിഗ് ബോസ് വീടിള്ളില്‍ വച്ച് നടന്ന കാര്യങ്ങള്‍ ഉപയോഗിച്ച് പരസ്പരം മത്സരിക്കാന്‍ ആയിരുന്നു നിര്‍ദ്ദേശമെങ്കിലും വീടിനു പുറത്തെ കാര്യങ്ങളെയും ചില മത്സരാര്‍ത്ഥികള്‍ മത്സരത്തിന്റെ വിജയത്തിനായി ഉപയോഗിച്ചു.

ബിഗ് ബോസിനുള്ളിലെ പ്രധാന ചര്‍ച്ച സുജോ - അലസാന്‍ഡ്ര ബന്ധമാണ്. തങ്ങള്‍ തിക്ക് ഫ്രണ്ട്സ് എന്നാണ് സുജോ സാന്‍ഡ്രയുമായി ഉള്ള ബന്ധത്തെ പറ്റി സൂചിപ്പിക്കുന്നത് എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. രാത്രി വൈകിയുള്ള സംസാരവും, ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ എണ്ണിയും, സുജോയുടെ പിറന്നാള്‍ ദിനം സാന്‍ഡ്രയുടെ സ്പെഷ്യല്‍ ഗിഫ്റ്റും എല്ലാം ഇതിനുള്ള ഉദാഹരണങ്ങളായി പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സുജോയ്ക്ക് വീടിനു പുറത്തു മറ്റൊരു ഗേള്‍ ഫ്രണ്ട് ഉണ്ട് എന്നാണ് മസില്‍മാന്‍ പവന്റെ വാദം. ഇതോടെ ഇവരുടെ പ്രണയം പൊളിയുന്ന മട്ടാണ്.

പവന്റെ വാദം തെറ്റ് അല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേര്‍ന്ന ശേഷമുള്ള ദിവസങ്ങളില്‍ സുജോയുടെ കൈയില്‍ ഉണ്ടായിരുന്ന ടി ഷര്‍ട്ടും ഒപ്പം സുജോ ബിഗ് ബോസില്‍ എത്തും മുന്‍പ് സഞ്ജന എന്ന കുട്ടിയുമായി പങ്കിട്ട സോഷ്യല്‍ മീഡിയ ചിത്രങ്ങളും കമന്റുകളും ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ സുജോയുടെ വാദങ്ങള്‍ പ്രേക്ഷകര്‍ പൊളിച്ചടുക്കുന്നത്.

സഞ്ജനയുമായി സുജോയ്ക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമല്ല എന്ന് ചിത്രങ്ങളില്‍ നിന്നും അവരുടെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ നിന്നും തങ്ങള്‍ക്ക് മനസിലാകുന്നുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സഞ്ജന സുജോയുടെ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിച്ചുകൊണ്ട് ഇരുവരും തമ്മിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ആരാധകര്‍ക്ക് സംശയം കൂട്ടിയിട്ടുണ്ട്. മാത്രമല്ല വൈല്‍ഡ് കാര്‍ഡ്‌സ് എന്‍ട്രി വഴി ഈ പെണ്‍കുട്ടിയെയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിക്കണമെന്നും, സാന്‍ഡ്രയെ പുറത്താക്കണം എന്നുള്ള ആവശ്യവും പ്രേക്ഷകര്‍ ഉന്നയിക്കുന്നുണ്ട്.
മത്സരാര്‍ത്ഥികളുടെ ക്ഷമയും സഹനശേഷിയും അളക്കുന്ന ഗെയിമില്‍ ഇന്നലത്തെ എപ്പിസോഡിലും വാക്കു തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ രജിത്തും രേഷ്മയും തമ്മിലും ഫുക്രുവും വീണ നായരും തമ്മിലുമാണ് മത്സരം നടന്നതെങ്കില്‍ ഇന്നത്തെ ആദ്യത്തെ അവസരം അലസാന്‍ഡ്രയ്ക്കും പവന്‍ ജിനോ തോമസിനുമായിരുന്നു. ടീം ബിക്കാണ് ഇന്ന് ഉപഭോക്താക്കളാവാന്‍ അവസരം എന്നതിനാല്‍ അലസാന്‍ഡ്ര ഉപഭോക്താവും പവന്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവും ആയിരുന്നു. കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെക്കൊണ്ട് കോള്‍ കട്ട് ചെയ്യിക്കുക എന്നതാണ് ലക്ഷ്യം എന്നതിനാല്‍ മറ്റുള്ളവര്‍ ഇന്നലെ ചെയ്തതുപോലെ പവനെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു അലസാന്‍ഡ്ര.

23 വയസ്സായിട്ടും ജോലി ചെയ്ത് സമ്പാദിക്കാതെ ഭാര്യയുടെ ചെലവില്‍ കഴിയുകയാണ് പവനെന്നും ബിഗ് ബോസിലേക്ക് വരാന്‍ എന്ത് യോഗ്യതയാണ് താങ്കള്‍ക്കുള്ളതെന്നും അലസാന്‍ഡ്ര ചോദിച്ചു. ചെന്നൈയിലേക്ക് വീട്ടുകാര്‍ വിട്ടിരിക്കുക പഠിക്കാന്‍ ആയിരിക്കുമെങ്കിലും അവിടെപ്പോയി ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കുകയാണ് പവന്‍ ചെയ്തതെന്നും അലസാന്‍ഡ്ര ആരോപിച്ചു. മാത്രമല്ല പണം നോക്കിയാണ് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നുകൂടി അലസാന്‍ഡ്ര പറഞ്ഞു. പരിശ്രമിച്ചിട്ടാണെങ്കിലും അലസാന്‍ഡ്രയുടെ വാക്കുകള്‍ ഏറെ ക്ഷമയോടെയാണ് പവന്‍ കേട്ടിരുന്നത്. ഒരിക്കല്‍പ്പോലും മോശം വാക്കുകള്‍ ഉപയോഗിക്കാതെയും, തിരിച്ച് ആരോപണങ്ങള്‍ ഉയര്‍ത്താതെയും അലസാന്‍ഡ്ര പറഞ്ഞതെല്ലാം പവന്‍ കേട്ടിരുന്നു. എന്നാല്‍ മത്സരം അവസാനിച്ചതായ ബിഗ് ബോസിന്റെ ബസര്‍ ശബ്ദം എത്തിയതോടെ കളി മാറി.
മത്സരത്തിനുവേണ്ടി ബിഗ് ബോസ് സജ്ജീകരിച്ച കോള്‍ സെന്റര്‍ ക്യാബിനില്‍ വിങ്ങിപ്പൊട്ടുന്ന പവനെ കാണാമായിരുന്നു. തന്റെ ഭാര്യ ഇവിടെ ഇല്ലല്ലോ എന്നും ഇതൊക്കെ കേള്‍ക്കുന്നുണ്ടാുമെന്നുമൊക്കെ പറഞ്ഞായിരുന്നു പവന്‍ സങ്കടപ്പെട്ടത്. ഫുക്രുവും ആര്യയും രജിത്തും ഉള്‍പ്പെടെയുള്ള മറ്റ് ടീം അംഗങ്ങള്‍ ആശ്വസിപ്പിച്ചാണ് പവനെ ഹാളിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെവച്ച് അലസാന്‍ഡ്രയോട് പവന്‍ നിയന്ത്രണംവിട്ട് പെരുമാറുകയായിരുന്നു. പറഞ്ഞതൊക്കെ ഗെയിമിന്റെ ഭാഗമാണെന്ന് പറയുകയാണെങ്കില്‍ തനിക്കും കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് പവന്‍ പറഞ്ഞുതുടങ്ങിയത്.

നിനക്ക് ഗെയിമില്‍ നില്‍ക്കാന്‍ എന്ത് ക്വാളിറ്റി ആണ് ഉള്ളതെന്നും പവന്‍ ചോദിക്കുന്നുണ്ട്. സുജോയ്ക്ക് പുറത്ത് ഗേള്‍ഫ്രണ്ട് ഉണ്ടെന്നും അത് അറിഞ്ഞിട്ടും സുജോയുടെ പിറകെ നടക്കാന്‍ നാണമില്ലേയെന്നും പവന്‍ ചോദിച്ചു. ഇതുകേട്ട് തനിക്കടുത്തേക്ക് എത്തിയ സുജോയോട് നിനക്ക് ഗേള്‍ഫ്രണ്ടഡ് ഇല്ലേ പുറത്തെന്നും പവന്‍ ചോദിച്ചു. ആരാടാ എന്റെ ഗേള്‍ഫ്രണ്ട് എന്നായിരുന്നു സുജോയുടെ തിരിച്ചുള്ള ചോദ്യം. 'സഞ്ജന നിന്റെ ഗേള്‍ഫ്രണ്ട് അല്ലേ, ഉളുപ്പുണ്ടോ', എന്ന് പവന്റെ മറുചോദ്യം. 'ഉളുപ്പില്ല' എന്ന് സുജോയുടെ മറുപടി. 'ഇവളും എന്റെ ഗേള്‍ഫ്രണ്ട് ആണെ'ന്നുപറഞ്ഞ് തര്‍ക്കത്തിനിടെ സുജോ അലസാന്‍ഡ്രയെ ചേര്‍ത്തുപിടിക്കുകയായിരുന്നു.

ഹൗസിനുള്ളില്‍വച്ച് നടന്ന തര്‍ക്കം ഏകദേശം അവസാനിച്ച് സ്വന്തം ടീമംഗങ്ങള്‍ക്ക് ഒപ്പമിരിക്കുമ്പോഴും പവന്‍ തന്റെ ഭാഗം ന്യായീകരിക്കുകയായിരുന്നു. 'സഞ്ജനയും സുജോയും ഞാനും ഒരുമിച്ച് ഹാങ്ഔട്ട് ചെയ്തിട്ടുള്ളതാ, അറിയാമോ', പവന്‍ ചോദിച്ചു. 'സുജോയുടെ കൈയിലുള്ള ആ മഞ്ഞ ജാക്കറ്റ്, 5000 രൂപയുടെ ജാക്കറ്റ് സുജോയുടെ ഗേള്‍ഫ്രണ്ട് എന്റെ കൈയില്‍ തന്നതാ, പിറന്നാള്‍ സമ്മാനമായി കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞ്.. അത് ഉളുപ്പില്ലാതെ മേടിച്ച സുജോയാണ് ഈ പറയുന്നത് സഞ്ജന എന്ന പെണ്ണിനെ എനിക്ക് അറിയത്തില്ലെന്ന്. എനിക്ക് ഗേള്‍ഫ്രണ്ട് ഇല്ലെന്ന്..', പവന്‍ പറഞ്ഞുനിര്‍ത്തി.
പിന്നീട് തനിക്ക ഗിഫ്റ്റ് കിട്ടിയ ജാക്കറ്റ് സുജോ എല്ലാവര്‍ക്കും ധരിച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് തന്റെ സുഹൃത്തുക്കളില്‍ ആരാണ് കൊടുത്തയച്ചതെന്ന് അറിയില്ലെന്നും ആരാണെങ്കിലും നന്ദിയെന്നുമാണ് സുജോ പറഞ്ഞത്. പിന്നീടും സുജോയും പവനും തമ്മില്‍ വാക്ക് തര്‍ക്കത്തിലാകുന്നതും പ്രേക്ഷകര്‍ കണ്ടു.

അലക്‌സാന്ട്രയും സുജോയും അറിഞ്ഞുകൊണ്ട് പ്രണയ നാടകം കളിക്കുകയാണെന്നും ഇതേക്കുറിച്ച് സുജോയുടെ ഗേള്‍ ഫ്രണ്ട് സഞ്ജനയും അറിയാമായിരിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് പവന്റെ ഗെയിം സ്ട്രാറ്റജി ആകാമെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവിടെ ഗെയിം കളിക്കുന്നത് ആരാണെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category