1 GBP = 97.70 INR                       

BREAKING NEWS

കുടുംബശ്രീ ഹോട്ടല്‍ തുടങ്ങുന്നതും പെന്‍ഷന്‍ കൂട്ടിയതുമൊക്കെ അഭിനന്ദനാര്‍ഹം; ഭൂമിയുടെ ന്യായവിലയില്‍ തൊട്ടുള്ള തീക്കളി എന്നു തീരും? നാലു മണിക്കൂര്‍ കൊണ്ട് 1450 രൂപയ്ക്ക് തിരുവനന്തപുരത്തുനിന്നും കാസര്‍കോടെത്തുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കണമെങ്കില്‍ പണി നടന്ന് കാണേണ്ടി വരും; മുതലാളിമാരുടെ ഫീസ് ഉയര്‍ത്തി പാവങ്ങളെ സഹായിക്കുന്ന ഐസക്കിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കാനാവും? ഐസക്കിന്റെ ബജറ്റ് വിലയിരുത്തുമ്പോള്‍!

Britishmalayali
kz´wteJI³

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുമ്പോള്‍ ആര്‍ക്കും പ്രത്യേകിച്ച് ഒരു കൗതുകവും തോന്നാതിരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം കുറഞ്ഞതുകൊണ്ട് തന്നെയാണ്. ജി.എസ്.ടി കാലത്തില്‍ കേന്ദ്രം നല്‍കുന്ന വിഹിതത്തില്‍ ആശ്രയിച്ച് കൊണ്ടുമാത്രം പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി കിഫ്ബി എന്ന ആര്‍ക്കും മനസിലാകാത്ത ഒരു സംവിധാനം ഉണ്ടാക്കി വച്ച് അതില്‍ നിന്ന് വികസന പ്രക്രിയകള്‍ക്ക് വേണ്ടി എത്രയോ കോടി രൂപ ഇങ്ങനെ പ്രഖ്യാപിക്കുന്നതിനപ്പുറം എന്തെങ്കിലും പ്രാധാന്യം ഈ ബജറ്റിന് ഉണ്ടോ എന്ന് സംശയമാണ്.

കലത്തിന്റെ മാറ്റം ഇത്തരം പരിഷ്‌കാരങ്ങള്‍ വാര്‍ത്തകളിലുണ്ടാക്കുക സ്വാഭാവികമാണ്. പണ്ടൊക്കെ പത്താം ക്ലാസിലെ പരീക്ഷയുടെ റാങ്ക് ജേതാക്കളെ ്അറിയാന്‍ കാത്തിരുന്ന മലയാളി സമൂഹം ഇന്ന് പത്താം ക്ലാസിലെ ഫലം വരുന്നത് പോലും അറിയാതെ പോകുന്നത് പോലെയാണ് ബജറ്റിന്റെ അവസ്ഥയും. ബജറ്റുകള്‍ക്ക് വേണ്ടി താളുകള്‍ നീക്കി വെച്ചിരുന്ന മാധ്യമങ്ങളും ചാനലുകളും ആരും കാണാത്ത ഒരു അധര വ്യായാമമായി ബജറ്റിനെ കാണുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു.

അതിനിടയിലും ഒതുക്കത്തോട് കൂടിയും ചിട്ടയോട് കൂടിയും സാമാന്യം തരക്കേടില്ലാത്ത ഒരു ബജറ്റ് അവതരിപ്പിച്ച തോമസ് ഐസക്കിനെ അഭിനന്ദിക്കാതിരിക്കാന്‍ തരമില്ല. കയ്യില്‍ കാശ് ഇല്ലെങ്കില്‍ കൂടി പവങ്ങളുടെ കാര്യത്തില്‍ ശ്രദ്ധകാണിക്കുകയും. സമ്പന്നരില്‍ നിന്ന് പണം പിരിച്ചെടുത്ത് അല്ലെങ്കില്‍ പല പദ്ധതികളിലൂടെ ശേഖരിച്ച് അത് കണ്ടെത്താന്‍ സ്മരിക്കുകയും ചെയ്യുന്ന തോമസ് ഐസക്കിന്റെ വിരുത് അഭിനന്ദനാര്‍ഹമാണ്.

ഇത്തരം പരിഷ്‌കാരങ്ങളില്‍ പലതും നിസാരം എന്ന് തോന്നുമെങ്കിലും അവ ഇതിന് മുന്‍പേ എന്ത്കൊണ്ട് നടത്തിയില്ല എന്ന് തോന്നുന്ന തരത്തിലാണ് ഇതിന്റെ പ്രതികരണം വരുന്നത്. ഉദാഹരണത്തിന് 3,000 മുതല്‍ 5,000 വരെ ചതുരശ്ര വിസ്തീര്‍ണമുള്ള ഒരു വീടിന്റെ വാര്‍ഷിക കെട്ടിട നികുതി 5,000 ആയും, 5,000 മുതല്‍ 7,500 ചതുരശ്ര അടിവരെ വിസ്തീര്‍ണുള്ള വീടിന്റെ നികുതി 7,500 രൂപയായും, 7500 മുതല്‍ 10,000 വരെ വലിപ്പമുള്ള വീടുകളുടെ നികുതി 10,000 രൂപയായും വര്‍ധിപ്പിച്ചിരിക്കുന്നു. അതിന് മുകളില്‍ കൂടുതല്‍ നികുതി ഈടാക്കുന്നതാണ്.

ഇക്കാര്യത്തില്‍ പ്രത്യേകമായി തോമസ് ഐസക്കിനെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. 3,000 മുതല്‍ 5,000 വരെ സ്വകയര്‍ ഫീറ്റ് വീട് എന്നു പറയുന്നത് വലിയ വീട് തന്നെയാകും. ഒരു സാധാരണ കുടുംബത്തിന് കഴിക്കാന്‍ അത്രയും വലിപ്പമുള്ള വീടിന്റെ ആവശ്യമേയില്ല. അത്തരം വീട് നിര്‍മ്മിക്കുന്നവര്‍ 5,000 രൂപയല്ല, 25,00 രൂപ ഒരു വര്‍ഷത്തില്‍ നികുതി കൊടുത്താലും തെറ്റൊന്നുമില്ല.

3000 ചതുരശ്ര അടി വീട് നിര്‍മ്മിക്കുന്നവര്‍ക്ക് 5,000 അടി നികുതി കൊടുക്കാന്‍ കഴിയില്ലെ എന്ന മറുചോദ്യമാണ് ചോദിക്കേണ്ടത്. വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നല്‍കുന്ന സേവനങ്ങള്‍ക്ക് ഇത്രയധികം നാളുകള്‍ പിന്നിട്ടിട്ടും അഞ്ച് രൂപയും പത്ത് രൂപയും ഈടാക്കുന്ന കാലത്തിന് മാറ്റം വന്നിരിക്കുന്നു. സര്‍ക്കാരിന്റെ ഏത് സേവനവും പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് വാങ്ങുന്നതില്‍ 100 രൂപയോ, 200 രൂപയോ ഈടാക്കുന്നതില്‍ തെറ്റൊന്നുമില്ല. ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വായിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category