1 GBP = 92.00INR                       

BREAKING NEWS

കാലോചിതമായ പൗരത്വ നിയമ നിര്‍മ്മാണങ്ങള്‍ അനിവാര്യം തന്നെയാണ് പക്ഷെ ആഗോളതലങ്ങളിലുള്ള ഭാരതത്തിന്റെ മതേതര നിലപാടുകള്‍ക്ക് ക്ഷതമേല്‍ക്കുന്നവയുമാകരുത്

Britishmalayali
kz´wteJI³

ധുനിക യുഗത്തില്‍ സാമൂഹിക നിയമങ്ങളും അംഗീകരിക്കപ്പെട്ട നിയമസംഹിതകളുടെ ബലത്തിലുമാണ് സമൂഹത്തില്‍ ജനങ്ങള്‍ അന്യോന്യം സഹകരിച്ചു ജീവിക്കുന്നത്. മാതാപിതാക്കളിലൂടെ ജനിക്കുന്ന ഓരോ വ്യക്തികളും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഓരോ വ്യക്തികള്‍ മാത്രമാണ്. അവരോരുത്തരുടേയും ജീവിത രീതികള്‍ക്കും പ്രവര്‍ത്തന ഫലങ്ങള്‍ക്കും അവരോരുത്തരും മാത്രമാണ് ഉത്തരവാദികള്‍. അനുയോജ്യമായ വിദ്യാഭ്യാസത്തിലൂടെ വിവേകവും വിജ്ഞാനവും സ്വയം പര്യാപ്തതയും നേടിക്കഴിയുമ്പോള്‍ ജീവിതത്തില്‍ നല്ലതും ചീത്തയും തിരിച്ചറിവുണ്ടാവുകയും സ്വന്തമായ പ്രവര്‍ത്തനമേഖലകള്‍ ഓരോ വ്യക്തികളും തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. സ്വന്തമായ പ്രവര്‍ത്തന മേഖലകള്‍ തിരഞ്ഞെടുക്കുന്ന ഓരോ വ്യക്തികളും ചിലന്തിവല പോലെ ശക്തമായി നെയ്തിരിക്കുന്ന സമൂഹത്തിന്റെ കണ്ണികളായി മാറുകയാണ്. അതായത് ഓരോ വ്യക്തികളുടെയും ജീവിതം അന്യോന്യം ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നത് സമൂഹങ്ങളാണ്, നിയമങ്ങളുടെയും നിയമ സംഹിതകളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ  നിലവിലുള്ള പൊതു സമൂഹങ്ങള്‍.

കോടാനുകോടി വര്‍ഷങ്ങളിലൂടെയും നിരവധി വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളിലൂടെയുമാണ് നിലവിലുള്ള സ്വതന്ത്രവും ആധുനികവുമായ സമൂഹങ്ങള്‍ രൂപീകൃതമായിരിക്കുന്നത്. സാധാരണ മനുഷ്യരുടെ ജന്മസിദ്ധമായ സ്വാര്‍ത്ഥചിന്താഗതികള്‍ സഹകരിച്ചു ജീവിക്കുന്ന സാമൂഹിക ജീവിതത്തിലൂടെ മാത്രമാണ് വീണ്ടും രൂപാന്തരപ്പെട്ടു ജനകീയമായി മാറുന്നത്. പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന വ്യക്തികളും സമൂഹങ്ങളും വനാന്തരങ്ങളില്‍ ജീവിക്കുന്ന വന്യമൃഗങ്ങള്‍ പോലെയാണ്, മറ്റുള്ളവരെ അറിയുവാനും മറ്റുള്ളവരുടെ ആവശ്യങ്ങളും അംഗീകാരങ്ങളും ഉള്‍ക്കൊള്ളുവാന്‍ അവയ്ക്ക് സാഹചര്യമുണ്ടാവുന്നില്ല അതുകൊണ്ടു തന്നെ മറ്റുള്ളവരെ മനസിലാക്കുവാനും സാധിക്കുന്നില്ല. സമൂഹത്തില്‍ ജീവിക്കുമ്പോഴും അന്യോന്യം ഇടപഴകി പ്രവര്‍ത്തിക്കുമ്പോഴും മാത്രമാണ്  മനുഷ്യരെല്ലാവരും ഒരുപോലെയാണെന്നും എല്ലാവരുടെയും ആവശ്യങ്ങള്‍ ഒന്നുതന്നെയാണെന്ന് മനസിലാക്കുവാന്‍ സാധിക്കുന്നത്. വിവിധ രൂപത്തിലും ഭാവത്തിലും വര്‍ണ്ണത്തിലും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാവരുടെയും ജീവിത ലക്ഷ്യങ്ങള്‍ ഒന്നു മാത്രമാണ്, ഏറ്റവും സുഖപ്രദമായ ജീവിതം, എല്ലാ അര്‍ത്ഥത്തിലും ഒരു വ്യക്തിയെന്ന അംഗീകാരം അനുഭവിച്ചു കൊണ്ടുള്ള ജീവിതം.

സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തികളാണ് സമൂഹത്തിനെ നയിക്കുന്നത്, എല്ലാ വ്യക്തികള്‍ക്കും എല്ലാക്കാര്യങ്ങളും ഒരേസമയം സാധ്യമാവാത്തതിനാല്‍ മാത്രമാണ് ഉത്തരവാദിത്ത്വങ്ങള്‍ ഭാഗിച്ചെടുക്കുകയും ചില വ്യക്തികളെ സമൂഹത്തിനെ നയിക്കുവാനുള്ള ഭരണ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നത്. ഭരണചുമതലകള്‍ നടത്തുവാന്‍ ഏല്‍പ്പിക്കുന്ന വ്യക്തികള്‍ക്ക് പരിമിതമായ കാലയളവുകള്‍ നിശ്ചയിച്ചിരിക്കുന്നതും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പൊതുജനങ്ങളെ ഭരണചുമതലകളില്‍ ഭാഗമാക്കുവാനും കൂടിയാണ്. ജനകീയമായ ഭരണം നിലനില്‍ക്കണമെങ്കില്‍ ജനങ്ങളുടെ ക്ഷേമങ്ങള്‍ക്കൊപ്പം നിന്നു മാത്രം ഭരിക്കണം അപ്പോള്‍ മാത്രമാണ് സമൂഹങ്ങളില്‍ ജീവിക്കുന്നതിന് അര്‍ത്ഥമുണ്ടാകുന്നത്.

സഹജീവികളുടെ അര്‍ഹതയും അംഗീകാരങ്ങളും കൂടി പരിഗണിക്കുമ്പോള്‍ മാത്രമാണ് വീണ്ടും മനുഷ്യര്‍ സമൂഹജീവികളായി മാറുന്നത് അല്ലെങ്കില്‍ വീണ്ടും അന്യോന്യം പിച്ചിച്ചീന്തുവാന്‍ തുനിയുന്ന കാനനവാസികളായി അധഃപതിക്കും. പരിഷ്‌കൃത സമൂഹങ്ങള്‍ രൂപീകൃതമാവുന്നതിന് അനേകം വര്‍ഷങ്ങള്‍ മുന്‍പ് മുതല്‍ കാനനവാസികളായി മനുഷ്യര്‍ അദൃശ്യ ശക്തികളെ ആരാധിച്ചിരുന്നു. അന്ധമായ ആരാധനകളും യുക്തിക്ക് നിരക്കാത്ത ജീവിത രീതികളും കാലക്രമേണ വളര്‍ന്നു ഇന്നത്തെ മതവിശ്വാസങ്ങളായി രൂപാന്തരം പ്രാപിച്ചു എന്നതില്‍ സംശയമില്ലെങ്കിലും പൊതു ജനത്തിന്റെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ തള്ളിക്കളയുവാന്‍ സാധിക്കില്ല. പക്ഷെ ജാതിമത വിശ്വാസങ്ങളുടെ പേരില്‍ പൊതുജനങ്ങളെ വിഭജിക്കുന്നത് സാമൂഹികവുമല്ല സാസ്‌കാരികതയുമല്ല.

വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും അതിരുകള്‍ നിശ്ചയിച്ചിട്ടുള്ളതു പോലെ ഓരോ രാജ്യങ്ങള്‍ക്കും അതിരുകളുണ്ടായിരിക്കണം, രാജ്യങ്ങളിലെ പൗരന്മാര്‍ നിലവിലുള്ള നിയമവ്യവസ്ഥിതികള്‍ പാലിക്കുകയും വേണം. ആദ്യമേ സൂചിപ്പിച്ചതുപോലെ ഓരോരുത്തരും വ്യക്തികള്‍ മാത്രമാണ് അവരോരുത്തരും അവരുടേതായ രാജ്യങ്ങളിലെ പൗരന്മാരാകുമ്പോള്‍ മാത്രമാണ് അതാത് രാജ്യങ്ങളുടെ നിയമ വ്യവസ്ഥിതികള്‍ പാലിച്ചു ജീവിക്കേണ്ടി വരുന്നത്. വികസിത രാജ്യങ്ങളില്‍ മതിയായ രേഖകളില്ലാതെ ജീവിക്കുന്ന ലക്ഷകണക്കിന് വ്യക്തികളുണ്ട്.

ഇവരെല്ലാവരും തന്നെ അവരുടെ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതു കൊണ്ടും ജീവിക്കുവാന്‍ സാധ്യമല്ലാത്തതുകൊണ്ടും മെച്ചപ്പെട്ട രാജ്യങ്ങളിലേയ്ക്ക് കുടിയേറിയവരാണ്. അവരില്‍ പലര്‍ക്കും നിലവില്‍  യാതൊരുവിധ രേഖകളും കൈയിലില്ല. രാജ്യാന്തര നിയമപ്രകാരം അഭയാര്‍ഥികള്‍ക്ക് മതിയായ രേഖകളില്ലെങ്കില്‍ അഭയം നല്‍കണമെന്നും പിന്നീട് ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ തിരിച്ചയക്കുവാനുള്ള അധികാരവും നിലനില്‍ക്കുന്നു. ഇവിടെയും അത്യാവശ്യം വേണ്ടത് ഏതെങ്കിലും ഒരു രാജ്യത്തെ പൗരനാണെന്ന തെളിവ് നിരത്തണമെന്ന നിയമമാണ്.

ഭാരതത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് ജനക്ഷേമപരമായും രാജ്യത്തിന്റെ സുരക്ഷയെയും മുന്നില്‍ കണ്ടുകൊണ്ട് ധാരാളം ഭരണപരിഷ്‌കാരങ്ങള്‍ നടത്തുവാനുള്ള അധികാരമുണ്ട്. അതോടൊപ്പം ഭാരതത്തിന്റെ നിലവിലുള്ള ഭരണഘടനയ്ക്ക് വിപരീതമാവരുതെന്ന് മാത്രമാണ് ഭൂരിഭാഗം വരുന്നതും എന്നാല്‍ സമാധാനകാംഷികളായ പൊതുജനങ്ങളുടെ നിലപാട്. 2019 മെയ്യില്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ സര്‍ക്കാര്‍ അവരുടെ പ്രകടന പത്രികയിലുണ്ടായിരുന്ന എല്ലാം തന്നെ പ്രാവര്‍ത്തികമാക്കുവാന്‍ തുടങ്ങിയിരുന്നു. ദേശീയ പൗരത്ത്വവുമയി ബന്ധപ്പെട്ടുള്ള ബില്ല് പാര്‍ലമെന്റ് പാസ്സാക്കി പ്രസിഡന്റിന്റെ അംഗീകാരവും നേടിക്കഴിഞ്ഞപ്പോള്‍ നിയമമായിക്കഴിഞ്ഞെങ്കിലും സാധാരണക്കാര്‍ക്ക് സ്വീകാര്യമാവുന്നില്ല, കാരണം മറ്റൊന്നുമല്ല വ്യക്തതയാല്‍ കൂടുതല്‍ അവ്യക്തത മാത്രം.

ഈ ബില്‍ നിലവിലെ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വാദിക്കുന്നവരും എന്നാല്‍ അതല്ല ഈ ബില്ലിലൂടെ അനധികൃതമായി എത്തുന്ന നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുവാന്‍ വേണ്ടി മാത്രമാണെന്ന് വാദിക്കുന്നവരും സമൂഹത്തിലുണ്ട്. ഭാരതത്തിലെല്ലായിടത്തും പ്രഷോഭങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കും തോറും സര്‍ക്കാരിന് മാറി ചിന്തിക്കേണ്ടിവരില്ലേ എന്നുള്ള സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. പ്രത്യേകിച്ചും പ്രതിഷേധങ്ങളെ നേരിടാതെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുമ്പോള്‍ അന്താരാഷ്ട്രസമൂഹങ്ങള്‍ നെറ്റിചുളിക്കും. ആദ്യത്തെ ഊഴത്തില്‍ നോട്ടു നിരോധനം വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ നടപ്പാക്കിയപ്പോള്‍ പെരുവഴിയിലായത് സാധാരണക്കാരായ പൊതുജനം മാത്രമാണെന്ന് അതുപോലെ തന്നെ ഇപ്രാവശ്യവും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ മാത്രമാണ് ബാധിക്കുവാന്‍ സാധ്യതയുള്ളതും.

മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഓരോ വ്യക്തികളുടെയും ലക്ഷ്യം ഒന്നു മാത്രമായിരുന്നു, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍.  കേരളത്തില്‍ നിന്നുള്ള മലയാളികളുടെ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അതോടൊപ്പം വികസിത രാജ്യങ്ങളിലേയ്ക്കുമുള്ള കുടിയേറ്റം തന്നെ വലിയ ഉദാഹരണങ്ങളാണ്. നിലവിലുള്ള കണക്കുകള്‍ പ്രകാരം ഭാരതത്തില്‍ നിന്നും പതിനേഴു മില്യണ്‍ വ്യക്തികളാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത് അതായത് പ്രവാസികളായ ഭാരതീയര്‍. 1990 റിനു ശേഷമുള്ള കണക്കുകള്‍ പ്രകാരം ഏകദേശം ഏഴു മില്യണ്‍ വിദഗ്ധരായ ഭാരതീയരാണ് മറ്റു രാജ്യങ്ങളില്‍ ജോലി അന്വേഷിച്ചു മാത്രം കുടിയേറിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയും മോശമല്ലായിരുന്നു എന്നിട്ടും ഭാരതീയര്‍ തൊഴില്‍ തേടി മറ്റു രാജ്യങ്ങളില്‍ അലയേണ്ടി വരുകയാണ്. അതോടൊപ്പം തന്നെ ശ്രദ്ധേയമായ മറ്റൊരു വസ്തുത പ്രവാസികളായ ഭാരതീയര്‍ കൂടുതലും അറബ് രാജ്യങ്ങളിലാണെന്നുള്ളതും. പ്രവാസികളുടെ സമ്പാദ്യം മുഴുവനും ഭാരതത്തിലേയ്ക്ക് മാത്രമാണ് എത്തുന്നതും.

2018 ല്‍ മാത്രം അമേരിക്കന്‍ ഡോളറിന്റെ തുല്യ തുകയായ 5. 7 ലക്ഷം കോടി രൂപയാണ് ഈ പ്രവാസികളിലൂടെ ലഭിച്ചത്. വരും വര്‍ഷങ്ങളില്‍ ഇത് വീണ്ടും കൂടുകയല്ലാതെ കുറയുവാന്‍ സാധ്യതയില്ല. പ്രവാസികളുടെ വരുമാനം ഓരോ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വീണ്ടും ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ലോക ബാങ്കിന്റെ തത്വങ്ങള്‍ പ്രകാരം ഉയര്‍ന്ന വരുമാനം ഒരു രാജ്യത്തിന്റെ 'വിശ്വാസ്യത' വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ പണം കടം വാങ്ങാന്‍ പ്രാപ്തമാക്കുകയും ചെയ്യുകയാണ്. അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഭാരതീയരുടെയും തന്നെ വരുമാനം പൂര്‍ണ്ണമായും ഭാരതത്തിലെത്തുമ്പോള്‍ മറ്റു വികസിത രാജ്യങ്ങളില്‍ ജീവിക്കുന്ന ഭാരതീയര്‍ അവരുടെ ബന്ധുമിത്രാതികളെ സഹായിക്കുകയും ചെയ്യുന്നതിലൂടെ വീണ്ടും ഭാരതത്തിലേക്ക് പണമെത്തികൊണ്ടിരിക്കുകയാണ്. ഭാരതീയര്‍ ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുമ്പോള്‍ ഭാരതത്തിലെ സര്‍ക്കാരിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും മറ്റെല്ലാ രാജ്യങ്ങളും അനുദിനം വീക്ഷിക്കുന്ന കാര്യവും അവഗണിക്കുവാന്‍ സാധിക്കില്ല.

പ്രവാസികളായി ജീവിക്കുന്ന  മലയാളികള്‍ക്ക്  കേരള സമ്പദ് വ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അടിവരയിട്ടു പ്രസ്താവിക്കുമ്പോഴും എന്തെങ്കിലും കാരണത്താല്‍ ഒരു പ്രവാസി മടങ്ങിയെത്തിയാല്‍ സാധാരണ ജീവിതം നയിക്കുവാനുള്ള സാദ്ധ്യതകള്‍ വിരളമാണെന്ന വസ്തുത ഒഴിവാക്കുവാന്‍ സാധിക്കില്ല. മറ്റു രാജ്യങ്ങളില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന പ്രവാസികള്‍ വളരെ വിരളമായേ മടങ്ങി വരുവാന്‍ ആഗ്രഹിക്കുന്നെങ്കിലും ഭാരതത്തില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന നിയമ വ്യവസ്ഥിതികളും സാധാരണ പ്രവാസികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ വരുകയാണ്. ഗള്‍ഫ് മേഖലകളിലെ തൊഴില്‍ സാദ്ധ്യതകള്‍ കുറഞ്ഞപ്പോള്‍ തന്നെ പ്രവാസി വരുമാനത്തില്‍ വലിയ ഇടിവുണ്ടായത് കേരളത്തിലെ ജീവിത സാഹചര്യങ്ങളെ ബാധിച്ചു കഴിഞ്ഞു. ഇനിയും വികസിത രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കൂടി കുറയുമ്പോള്‍ കേരളം സാമ്പത്തികമായി കൂടുതല്‍ ഞെരുക്കത്തിലാവും.

നിലവിലെ ഭരണകര്‍ത്താക്കള്‍ക്ക് രാജ്യത്തിന്റെയും ഓരോ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യ ഘടകം തന്നെയാണെന്നതില്‍ മറിച്ചഭിപ്രായമില്ല പക്ഷെ പുതിയ നിയമവ്യവസ്ഥിതികള്‍ വിഭാവനം ചെയ്യുന്നത് പൊതുജനങ്ങളുടെ ഭാവിയിലെ സുരക്ഷ മാത്രം മുന്നില്‍ കണ്ടുകൊണ്ടു മാത്രമായിരിക്കരുത്. അതോടൊപ്പം അന്താരാഷ്ട്ര തലങ്ങളിലുള്ള നിയമ വ്യവസ്ഥികളും കൂടി കണക്കിലെടുത്തായിരിക്കണം. പ്രവാസികളായ ഭാരതീയരില്‍ വളരെ കുറച്ചു വ്യക്തികള്‍ മാത്രമാണ് തീവ്രമായ ജാതിമത നിലപാടുകളില്‍ ഇന്നും ജീവിക്കുന്നത്. ഭൂരിഭാഗവും സഹിഷ്ണാ മനോഭാവത്തോടെയും അന്യോന്യം സഹകരിച്ചും അംഗീകരിച്ചും സമാധാനപരമായ ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ ഇന്നും ഭാരതത്തെ സ്നേഹിക്കുന്ന ഓരോ പ്രവാസിയും ഭാരതത്തിന്റെ മതേതര നിലപാടുകള്‍ക്ക് കോട്ടം വരുന്ന സന്ദര്‍ഭങ്ങളെയും നിയമങ്ങളെയും വളരെ വേദനയോടെ മാത്രമാണ് വീക്ഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category