1 GBP = 98.30INR                       

BREAKING NEWS

ബെല്‍ഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ മലയാളി ശാസ്ത്രജ്ഞനും മദ്രാ സ് ഐഐടിയും ഒന്നിച്ചപ്പോള്‍ പിറന്നത് പുത്തന്‍ കൃത്രിമ ബുദ്ധി അല്‍ഗോരിതം; ഗവേഷണം പ്രയോഗികമായാല്‍ രക്ഷപ്പെടുന്നത് മോദിയും പിണറായിയും അടക്കമുള്ളവര്‍; പി.എസ്.സി പരീക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കാം; പൊലീസിനും തലവേദന മാറിക്കിട്ടും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കേരളം കണ്ട മഹാദുരന്തമായ 2018 ലെ പ്രളയത്തില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് ഇനിയും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം 10000 രൂപ കിട്ടാനുണ്ടെന്നു ഇടയ്ക്കിടെ വാര്‍ത്തകളില്‍ എത്തുന്ന തലക്കെട്ടാണ്. സര്‍ക്കാരിന്റെ പിടിപ്പു കേടെന്നു പ്രതിപക്ഷവും ജീവനക്കാരുടെ കാര്യക്ഷമത ഇല്ലായ്മയെന്ന് സര്‍ക്കാരും ഒക്കെ പരസ്പരം കുറ്റപ്പെടുത്തുമ്പോഴും തങ്ങള്‍ എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്നത് മാത്രമാണ് അര്‍ഹതയുള്ള സാധാരണക്കാരന്റെ വിഷമം. യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരോ ജീവനക്കാരോ ഒന്നും നേരിട്ട് ഇടപെട്ട് ഒരാളെയും മാറ്റി നിര്‍ത്തുന്നതാവില്ല, മറിച്ച് ആയിരക്കണക്കിന് ആളുകളില്‍ നിന്നും അര്‍ഹതയുള്ളവരെ കടത്താനുള്ള പ്രായോഗിക പ്രയാസം തന്നെയാകും യഥാര്‍ത്ഥ വില്ലന്‍.

ഇതേപരാതി അടുത്തിടെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി മോദിയും കുറെ കേട്ടതാണ്. കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആറായിരം രൂപ ഇനിയും കിട്ടിയില്ലെന്നു പരാതിപ്പെടുന്നവര്‍ അനേകമാണ്. ലക്ഷക്കണക്കിന് ആളുകള്‍ സഹായം തേടി എത്തുമ്പോള്‍ അവരില്‍ അര്‍ഹത ഉള്ളവരെ കണ്ടെത്താന്‍ ഏതു സര്‍ക്കാരും വിഷമിക്കും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യ ഇടപെടല്‍ കുറച്ചു കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ അര്‍ഹരെ കണ്ടെത്താന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുകയാണ് ബെല്‍ഫാസ്റ്റ് ക്വീന്‍ യൂണിവേഴ്സിറ്റിയും മദ്രാസ് ഐഐടിയും ചേര്‍ന്ന് നടത്തുന്ന ഗവേഷണം.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് നടത്തുന്ന ഗവേഷണങ്ങളില്‍ ലോകം ഡ്രൈവര്‍ ഇല്ലാത്ത കാറുകളും വീട്ടുജോലികള്‍ ചെയ്യാന്‍ മനുഷ്യ സാന്നിധ്യം കൂടാതെ ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ തയാറെടുക്കുമ്പോള്‍ സാമൂഹ്യ സേവന രംഗത്ത് ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ബെല്‍ഫാസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ ഡോ. ദീപക് പദ്മനാഭന്‍ ചിന്തിക്കുന്നത്. താന്‍ വളര്‍ന്നതും ജീവിച്ചതും അത്തരം സാഹചര്യങ്ങളില്‍ ആയതിനാലും സാമൂഹ്യ സേവന രംഗത്ത് കേരളം നടത്തിയ മുന്നേറ്റവും ഒക്കെ കണ്ടു വളര്‍ന്ന ദീപക് തന്റെ ഗവേഷണം സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടണം എന്ന ചിന്തയിലാണ് ഈ വഴിക്കു തിരിച്ചു വിടുന്നത്. പതിനായിരക്കണക്കിന് കോടി രൂപ സാമൂഹ്യ സേവന രംഗത്ത് ചിലവഴിക്കപ്പെടുന്ന ഇന്ത്യ പോലൊരു രാജ്യത്തു ദീപകും സംഘവും വേര്‍തിരിച്ചെടുക്കുന്ന കൃത്രിമ ബുദ്ധി അല്‍ഗോരിതം പ്രായോഗിക തലത്തില്‍ നടപ്പാക്കാനായാല്‍ വിപ്ലവകരമായ മാറ്റങ്ങളാകും സൃഷ്ടിക്കപ്പെടുക. എന്തിനേറെ പതിനായിരങ്ങള്‍ അപേക്ഷ നല്‍കുന്ന പി എസ് സി പരീക്ഷകള്‍ പോലും നൊടിയിടയില്‍ നടത്തിയെടുക്കാന്‍ സാധിച്ചേക്കും.

എറണാകുളം മോഡല്‍ എന്‍ജിനിയറിങ് കോളേജില്‍ നിന്നും ബിടെക് പൂര്‍ത്തിയാക്കി എംടെക്നു വേണ്ടി മദ്രാസ് ഐഐടിയിലാണ് ദീപക് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് അവിടെ നിന്നും ഗവേഷണ സ്വപ്നങ്ങളുമായി ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റിയിലും. ഇതിനിടയിലും മദ്രാസ് ഐഐടിയിലെ വിസിറ്റിംഗ് ഫാക്കല്‍റ്റി മെമ്പര്‍ ആയി തുടര്‍ന്ന ദീപക് ഇരു വിദ്യാഭ്യസ സ്ഥാപനങ്ങളും തമ്മില്‍ കൈകോര്‍ക്കാനുള്ള കണ്ണിയായി പ്രവര്‍ത്തിച്ചാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതം പ്രബന്ധമായി അവതരിപ്പിച്ചിരിക്കുന്നത്. മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ സൗമ്യ സുന്ദരം, സവിത എബ്രഹാം എന്നിവര്‍ ചേര്‍ന്ന ടീമാണ് ദീപക്കിനോപ്പം ചേര്‍ന്ന് ഗവേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത് പ്രായോഗികമായി നടപ്പിലാക്കാനായാല്‍ സാമൂഹ്യ സേവന രംഗത്ത് ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതത്തില്‍ ആശ്വാസമായി മാറിയേക്കും എന്നാണ് ദീപക്കിന്റെ പ്രതീക്ഷ.

മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ചു കൃത്രിമ ബുദ്ധിയെ ആശ്രയിച്ചു അര്‍ഹരായവരെ കണ്ടെത്തുക എന്നതാണ് ഗവേഷണത്തിന്റെ കാതല്‍. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഉപയോക്താക്കളായി മാറാം എന്നതും പ്രധാനമാണ്. ഉദാഹരണമായി ജോലിക്കും മറ്റും പതിനായിരങ്ങള്‍ അപേക്ഷകരായി എത്തുമ്പോള്‍ അവരില്‍ യോഗ്യത ഉള്ളവരെ മാത്രം കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇതിനു പരിഹാരമായി കൃത്രിമ ബുദ്ധി ഉപയോഗിച്ച് പൊതു മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്നവരെ ഓരോ ഗ്രൂപ്പായി കണ്ടെത്തി ഏറ്റവും വേഗത്തില്‍ അര്‍ഹരെയും അനര്‍ഹരെയും കണ്ടെത്താന്‍ ഈ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതം വഴി സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ മനുഷ്യ ഇടപെടല്‍ ഉണ്ടാകാത്തതിനാല്‍ അതിന്റെതായ പോരായ്മകളും ഉണ്ടാകാനിടയുണ്ട്.

ഉദാഹരണമായി ഇത്തരം വേര്‍തിരിക്കലുകളില്‍ പുരുഷനോ സ്ത്രീയോ പൂര്‍ണമായോ ഒഴിവാക്കപ്പെടാനോ ഒരേ പ്രായത്തില്‍ ഉള്ളവര്‍ മാത്രം തിരഞ്ഞെടുക്കപ്പെടാനോ ഒക്കെ ഉള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ പോലെയുള്ള രാജ്യത്തു സംവരണം അടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡമാകുമ്പോള്‍ അത്രത്തിലും പ്രയാസം ഉണ്ടായേക്കാം. അഥവാ നോര്‍ത്തേണ്‍ അയര്‍ലന്റില്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന സാഹചര്യവും അമേരിക്കയില്‍ വര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കല്‍ പ്രക്രിയ നടക്കുമ്പോഴും ഒക്കെ ഇതേ പ്രയാസങ്ങള്‍ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള മാനദണ്ഡത്തെ മറികടക്കാന്‍ കാരണമായി എത്താനിടയുണ്ട്. മനുഷ്യര്‍ സ്വാഭാവിക ബുദ്ധിയില്‍ കണ്ടെത്തുന്ന ധര്‍മ്മിക ഘടകങ്ങള്‍ കൃത്രിമ ബുദ്ധിയില്‍ നാം പ്രതീക്ഷിക്കരുതെന്നും ഡോ ദീപക് ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും ഒരു പൊതു മാനദണ്ഡം നിശ്ചയിക്കാന്‍ കഴിഞ്ഞാല്‍ അതനുസരിച്ചുള്ള വേര്‍തിരികളും കണ്ടെത്തലും ഈ അല്‍ഗോരിതത്തില്‍ നിഷ്പ്രയാസം ചെയ്യാനാകും.

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ പലപ്പോഴും ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ പൊലീസിന് പിന്തുടരേണ്ടി വരുമ്പോഴും ദീപകും സംഘവും വേര്‍തിരിച്ചെടുത്ത ഈ കൃത്രിമ ബുദ്ധി അല്‍ഗോരിതം സഹായകമായേക്കും. വേഗതയും കൃത്യതയുമാണ് ഈ ഗവേഷണം വഴി ഉരുത്തിരിഞ്ഞ അല്‍ഗോരിതം ഉറപ്പുനല്‍കുന്നത്. മാത്രമല്ല മള്‍ട്ടി നാഷണല്‍ കമ്പനികളും മറ്റും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ വിവാഹിതരായ സ്ത്രീകളെയും മറ്റും ഒഴിവാക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കാനും കൃത്രിമ ബുദ്ധിയെ ആശ്രയിക്കുമ്പോള്‍ സാധിക്കും. പ്രസവാവധിയും മറ്റും തൊഴിലിനെ ബാധിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നതും. ഇതെല്ലം ഒഴിവാക്കിയെടുക്കുകയാണ് ഗവേഷണം വഴി ഉദ്ദേശിച്ചതെന്നും ഡോ. ദീപക് പറയുന്നു.

ബെല്‍ഫാസ്റ്റില്‍ ഭാര്യ അമൃതയും രണ്ടു വയസുകാരി മകള്‍ ദയയ്ക്കും ഒപ്പമാണ് ഡോ. ദീപക് കഴിയുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ എക്സ്റ്റന്റിങ് ഡാറ്റ ബേസ് കോണ്‍ഫ്രന്‍സില്‍ ഗവേഷണ കണ്ടെത്തല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഡോ. ദീപക്. ആധുനിക ലോകത്തിലെ സോഷ്യല്‍ ക്രമത്തില്‍ ഏറ്റവും പ്രയോജനകരം എന്ന് വിശേഷിപ്പിക്കപ്പെടുകയാണ് ഈ കണ്ടെത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category