1 GBP = 93.00 INR                       

BREAKING NEWS

നന്നായി നീന്തല്‍ വശമുള്ള കട്ടപ്പനക്കാരന്‍; ജിമ്മിലെ നീന്തല്‍ക്കുളം മുമ്പ് ഉപയോഗിച്ചിട്ടുള്ളത്; അച്ഛനെ ഫോണ്‍ വിളിച്ച് സംസാരിച്ചത് ഭാവി പദ്ധതികള്‍; കളിച്ചു ചിരിച്ചും നടന്ന നിതിന്റെ കാനഡയിലെ ദുരൂഹ മരണം അറിഞ്ഞ് ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും; ആത്മഹത്യാ വാദം അംഗീകരിക്കാതെ നാട്ടുകാര്‍; കാനഡയിലെ മലയാളി യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍

Britishmalayali
ഗീവര്‍ഗ്ഗീസ് എം തോമസ്

കോട്ടയം: കാനഡയിലെ നീന്തല്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നിതിന്‍ ഗോപിനാഥന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഇതിലൂടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുവരുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

ബുധനാഴ്ച്ചയാണ് കട്ടപ്പന കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകന്‍ നിതിന്‍ ഗോപിനാഥിനെ നീന്തല്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിന്‍ സ്ഥിരമായി ജിമ്മില്‍ പോകുന്ന വ്യക്തിയാണ്. ജിമ്മിന് സമീപത്തെ നീന്തല്‍ കുളം നിതിന്‍ മുന്‍പും ഉപയോഗിച്ചിട്ടുള്ളതാണെന്നും നിതിന് നീന്തല്‍ വശമാണെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാണ് ബന്ധുക്കള്‍ക്ക് സംശയങ്ങള്‍ക്കു ഇട നല്‍കുന്നത്.

ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി മൂന്നു വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ നിതിന്‍ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. വളരെ സന്തോഷകരമായാണ് നിതിന്‍ സംസാരിച്ചത്. സംസാരത്തില്‍ യാതൊരു പ്രശ്നങ്ങളും ഉള്ളതായി തോന്നിയില്ലെന്നും അങ്ങനെയുള്ള വ്യക്തി പെട്ടെന്ന് മരിച്ചു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഇതിനു പിന്നില്‍ ദുരൂഹത യുണ്ടെന്നും അത് നീക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

കൂടാതെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കാനഡയിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കാന്‍ തയാറായിട്ടില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നിതിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഒന്നും തന്നെ ഇല്ല എന്നും നിതിനായിട്ടുള്ള വിവാഹാലോചനകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ കൂട്ടി ചേര്‍ത്തു. നിതിന്റെ അമ്മ ബീനയുടെ കൂട്ടുകാരിയും നിതിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സുമായ സ്ത്രീയാണ് നിതിന്റെ മരണ വിവരം നാട്ടില്‍ അറിയിക്കുന്നത് .

മൃതദേഹ പരിശോധന പൂര്‍ത്തിയതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമായി പറയുവാന്‍ കഴിയു എന്ന് ഇപ്പോള്‍ ഒന്നും തന്നെ പറയാന്‍ സാധിക്കില്ല എന്നാണ് പൊലീസ് ഇവരോടും വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാകും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാണ് നീക്കം. വീട്ടുകാരുമായും മറ്റും വിവാഹ ആലോചനകളെ കുറിച്ചു വിവരങ്ങള്‍ നിതിന്‍ ആരാഞ്ഞിരുന്നു. തീര്‍ത്തും സന്തോഷവാനായിരുന്നു നിതിന്‍. അതുകൊണ്ട് കൂടിയാണ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ഉറച്ച് വിശ്വസിക്കുന്നത്.

ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച ജിമ്മിന് സമീപമുള്ള നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. അവിടുത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ച ശേഷമാണ് നിതിനാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് നാട്ടില്‍ വിവരം അറിയിച്ചത്. 25-ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. മറ്റ് പ്രശ്‌നമൊന്നും നിതിനില്ല.

അതുകൊണ്ട് തന്നെ കൊലപതാകമാണോ മരണമെന്നതും സംശയമാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്മ: ബീന(നഴ്‌സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങള്‍: ജ്യോതി, ശ്രുതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category