1 GBP = 92.40 INR                       

BREAKING NEWS

ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ഭദ്രാസന സെന്‍ട്രല്‍ കമ്മറ്റി യോഗം നടത്തി

Britishmalayali
ജോര്‍ജ് മാത്യു

ലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന 11-ാമത് ഫാമിലി കോണ്‍ഫറന്‍സ് മെയ് 23, 24, 25 തീയതികളില്‍ (ശനി, ഞായര്‍, തിങ്കള്‍) സ്റ്റോക്ക് ഓണ്‍ ട്രെന്റ് സ്റ്റഫോര്‍ഡ് ഷെയറിയുള്ള യാണ്‍ഫീല്‍ഡില്‍ ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്നു. കോണ്‍ഫറന്‍സിന്റെ സെന്‍ട്രല്‍ കമ്മറ്റി യോഗം ഹെമല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടന്നു. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. യഹോവേ ഞങ്ങള്‍ മടങ്ങി വരേണ്ടതിന് ഞങ്ങളെ നിങ്കലേക്ക് മടക്കി വരുത്തേണമേ, ഞങ്ങള്‍ക്ക് പണ്ടെത്തേ പോലെ ഒരു നല്ല കാലം വരുത്തേണമേ (വിലാപങ്ങള്‍ 5: 21) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം.

മേല്‍പറഞ്ഞ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന വചന പ്രഘോഷണത്തിനും ചര്‍ച്ചാ ക്ലാസ്സുകള്‍ക്കും ഫാ: സഖറിയ നൈനാന്‍ (കോട്ടയം) ഫാ: ഫിലിപ്പ് തരകന്‍ തേവലിക്കര, ഫാ: എബി ജോര്‍ജ് (ന്യൂയോര്‍ക്ക്) എന്നിവര്‍ നേതൃത്വം നല്‍കും. ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ: ഹാപ്പി ജേക്കബ്. ജനറല്‍ കണ്‍വീനര്‍ ഫാ: എബി ഫിലിപ്പ്, കണ്‍വീനര്‍ അനില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഫാ: വര്‍ഗ്ഗീസ് ജോണ്‍, ഫാ: ടിജി തങ്കച്ചന്‍, ഭദ്രാസന കൗണ്‍സിലിംഗങ്ങള്‍ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കൊറോണ വൈറസ് ബാധിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category