1 GBP = 92.70 INR                       

BREAKING NEWS

ഗോളുകളില്ലാതെ നോര്‍ത്ത് ഈസ്റ്റ്- ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ പിരിഞ്ഞു; ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശയുടെ നിമിഷം

Britishmalayali
kz´wteJI³

ഗോളുകളില്ലാതെ നോര്‍ത്ത് ഈസ്റ്റ്- ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരം താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ നിരാശയാണു സമ്മാനിച്ചത്. തോല്‍ക്കാന്‍ നോര്‍ത്ത് ഈസ്റ്റും ജയിക്കാന്‍ ബ്ലാസ്റ്റേഴ്സും മനസ്സ് കാണിക്കാതെ വന്നതോടെ ഒരു ഗോള്‍ പോലും പിറക്കാതെ കളി സമനിലയിലേയ്ക്കു നീങ്ങുക ആയിരുന്നു.

ഇതോടെ 16 കളിയില്‍ നിന്നു 15 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്താതെ പുറത്തായിക്കഴിഞ്ഞു.14 കളിയില്‍ നിന്നു 12 പോയിന്റു മാത്രമുള്ള നോര്‍ത്ത് ഈസ്റ്റിനും ഇനി സാധ്യതയില്ല. ബെംഗളൂരു എഫ്സിക്കെതിരെ 15നാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ബര്‍ത്തലോമിയോ ഓഗ്ബെച്ചെയെ മാത്രം സ്ട്രൈക്കറാക്കി സഹല്‍ അബ്ദുല്‍ സമദിനെയും മുസ്തഫ ഞിങ്ങിനെയും തൊട്ടു പിന്നില്‍ നിര്‍ത്തിയാണു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. നോര്‍ത്ത് ഈസ്റ്റാകട്ടെ ആന്‍ഡ്രൂ കിയോഗിനെയും ലാര്‍സ് സിമോണിനെയും ഫോര്‍വേഡ് പൊസിഷനില്‍ ഇറക്കി. ഇരു ടീമുകളും താളം കണ്ടെത്താന്‍ വിഷമിക്കുന്നതായിരുന്നു ആദ്യ പകുതിയിലെ കാഴ്ച. പാസുകള്‍ മിഡ്ഫീല്‍ഡിലെ കൂട്ടപ്പൊരിച്ചിലില്‍ അവസാനിച്ചു. ഇതിനിടെ നിസാര ഫൗളിന്റെ പേരില്‍ ഓഗ്ബെച്ചെയ്ക്കു മഞ്ഞക്കാര്‍ഡും ലഭിച്ചു.

അല്‍പം ആരവമുയര്‍ത്തിയ ആദ്യ അവസരം പിറന്നതു 41ാം മിനിറ്റില്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു ലഭിച്ച ഫ്രീകിക്ക് മുതലാക്കാന്‍ പക്ഷേ കിയോഗിനു സാധിച്ചില്ല. രണ്ടാം പകുതിയില്‍ ഫ്രഡറിക്കോ ഗലിഗോയുടെ പാസില്‍ നിന്നു നിഖില്‍ ഖദാമിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ബിലാല്‍ ഹുസൈന്‍ ഖാന്‍ തട്ടിയകറ്റി. കെ.പി. രാഹുല്‍, മുഹമ്മദ് റാഫി എന്നിവരെ ബ്ലാസ്റ്റേഴ്സ് ഇറക്കിയെങ്കിലും ഗോള്‍ മാത്രം വന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category