1 GBP = 93.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 40

Britishmalayali
രശ്മി പ്രകാശ്

ലയ്ക്ക് ചുറ്റും ഒരായിരം കരിവണ്ടുകള്‍ മൂളുന്നതുപോലെ ഇസയ്ക്ക് തോന്നി. ഇതുവരെ സംഭരിച്ചു വെച്ച ശക്തിയെല്ലാം ചോര്‍ന്നു പോകുന്നതുപോലെ. കരിനിഴല്‍ പോലെ പല കണ്ണുകളും തന്നിലുടക്കി നില്‍ക്കുന്നതായി ഇസയ്ക്ക് അനുഭവപ്പെട്ടു.

അതുവരെ *ഡോക്കില്‍ കുനിഞ്ഞിരുന്ന ഫെലിക്സ്, ഇസയുടെ സാന്നിദ്ധ്യമറിഞ്ഞതുപോലെ തല ചെരിച്ച് അവളിരിക്കുന്ന ഭാഗത്തേക്ക് നോക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ തന്റെ ജീവന്റെ ഭാഗമായി, ശ്വാസമായി കൂടെയുണ്ടായിരുന്ന പെണ്ണ്. ഇരുളും, വെളിച്ചവും, മഞ്ഞും, തണുപ്പും, ശബ്ദവും, ശ്വാസവും, ജീവനുമായിരുന്നവള്‍. അവളുടെ ഗന്ധം പോലും അയാള്‍ക്ക് ഏതാള്‍ക്കൂട്ടത്തിലും തിരിച്ചറിയാന്‍ കഴിയും. ജോര്‍ജിന് വേണ്ടി എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ പോലും ഇസയുടെ അസാന്നിദ്ധ്യം ഇത്രമേല്‍ തന്നെ മുറിവേല്‍പ്പിക്കുമെന്ന് ഫെലിക്സ് ഒരിക്കലും കരുതിയില്ല.

യുകെയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഇസ, ലെക്സി കേസിന്റെ വിചാരണ മാധ്യമങ്ങളും ജനങ്ങളും ഒരുപോലെ ഉറ്റുനോക്കിയ കേസ് ആയിരുന്നു.

കേസിനെക്കുറിച്ചുള്ള ബ്രീഫ് നോട്ട് വായിച്ചു കഴിഞ്ഞു സാക്ഷികളെ ഓരോരുത്തരെയായി വിസ്തരിച്ചു തുടങ്ങി. കസ്റ്റഡി ഓഫീസറിന്റെ കൂടെ ഡോക്കിലിരുന്ന ഫെലിക്സ് ഏറെ ദുഃഖിതനായി കാണപ്പെട്ടു. തനിക്ക് ബാരിസ്റ്ററിന്റെ ആവശ്യമില്ല എന്ന് ഫെലിക്സ് പറഞ്ഞുവെങ്കിലും അയാളുടെ അടുത്ത സുഹൃത്തുക്കള്‍ എല്ലാം അറേഞ്ച് ചെയ്തിരുന്നു.

ജീവിതത്തില്‍ ആദ്യമായാണ് ഇസയും ലെക്സിയും കോടതിയുടെ ഉള്‍വശം കാണുന്നത് തന്നെ. കഴിഞ്ഞു പോയ കറുത്ത ദിനങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ ഫെലിക്സിന്റെ രൂപം അവരെ ശ്വാസം മുട്ടിച്ചു. കോടതിയും പരിചയമില്ലാത്ത രീതികളും ചുറ്റുപാടുകളും ഇസയെയും ലെക്സിയെയും കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. കേസിന്റെ ബാക്കിയുള്ള വിചാരണ അടുത്ത തീയതിയിലേക്കു മാറ്റി കോടതി പിരിഞ്ഞു.

പതിവുപോലെ ആരെയും കാത്തു നില്‍ക്കാതെ സമയം അതിവേഗം മുന്നോട്ടു പാഞ്ഞുകൊണ്ടേയിരുന്നു. ഇസയും ലെക്സിയും പതിയെ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു. കേസിന്റെ വിചാരണ തുടങ്ങിയിട്ട് 6 മാസം കഴിയുന്നു. സാധാരണയെക്കാള്‍ വേഗത്തിലാണ് ഈ കേസിന്റെ വിചാരണ മുന്നോട്ടു പോകുന്നത്. ഫെലിക്സ് ഒന്നും മറച്ചു വെക്കാതെ എല്ലാം കോടതിയില്‍ തുറന്നു പറഞ്ഞു. ഡിപ്രഷന്‍ മാറാന്‍ മരുന്നു കഴിച്ചിരുന്നുവെങ്കിലും അതിന്റേതായ ഒരു ആനുകൂല്യവും തനിക്ക് വേണ്ട എന്ന് ഫെലിക്സ് കോടതില്‍ അറിയിച്ചു.

ഏറെ ആകാംക്ഷയോടെയാണ് ഇസ, ലെക്സി കേസിന്റെ വിധിയെ ജനങ്ങള്‍ നോക്കിയിരുന്നത്. തന്റെ കുഞ്ഞിന്റെ ഭാവിയെക്കരുതിയാണ് ഇസയെയും ലെക്സിയെയും മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തതെങ്കിലും ഇസയോടും കുഞ്ഞിനോടും ഒപ്പം ജീവിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്നും ഫെലിക്സ് കോടതി മുന്‍പാകെ ബോധിപ്പിച്ചു. ലെക്സിയോട് അയാള്‍ പലവട്ടം ക്ഷമ ചോദിച്ചു.

കുഞ്ഞിന്റെ പേരില്‍ ഒരു വില്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതെടുക്കാന്‍ ഫെലിക്സിനെ കോടതി അനുവദിക്കണമെന്നും ഫെലിക്സിന്റെ ബാരിസ്റ്റര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് മാത്രം തുറക്കാവുന്ന ലോക്കര്‍ ആയതിനാല്‍ കസ്റ്റഡി ഓഫീസേഴ്‌സിനൊപ്പം വീട്ടില്‍ പോയി വില്‍ എടുക്കാന്‍ കോടതി ഫെലിക്സിന് അനുമതി നല്‍കി.

ഏറെ പ്രമാദമായ ഇസ, ലെക്സി കേസിന്റെ വിധി മറ്റന്നാള്‍ പറയാനിരിക്കെയാണ് ഫെലിക്‌സുമായി പോലീസ് ബ്ലോസ്സം അവെന്യൂവില്‍ ഉള്ള അയാളുടെ വീട്ടില്‍ എത്തിയത്. മാധ്യമങ്ങളും ജനങ്ങളും നോക്കി നില്‍ക്കെ ഫെലിക്‌സുമായുള്ള പോലീസ് വാഹനം ബ്ലോസ്സം അവെന്യൂവിലെ അയാളുടെ വീടിനു മുന്നില്‍ വന്നു നിന്നു.

(തുടരും)

*ഡോക്ക്  - കോര്‍ട്ടിന്റെ പിന്‍ഭാഗത്ത് സോളിസിറ്റേഴ്സ് ഇരിക്കുന്നതിന് പുറകിലായി പ്രതികള്‍ക്കിരിക്കാന്‍ പ്രത്യേകമായി തിരിച്ചിരിക്കുന്ന സ്ഥലം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam