1 GBP = 92.00INR                       

BREAKING NEWS

വിട പറഞ്ഞത് രാജ്യം പത്മശ്രീയും പത്മവിഭൂഷണനും നല്‍കി ആദരിച്ച മുഴുവന്‍ സമയ ആര്‍എസ്എസ് പ്രചാരകന്‍: കവിയും ചിന്തകനുമായ പി പരമേശ്വരന്‍ കേരളത്തിലെ സംഘചിന്തകളുടെ തുടക്കകാരന്‍; അര്‍ദ്ധരാത്രിയില്‍ മരണത്തിന് കീഴടങ്ങിയത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ഗുരുവായി കണ്ടിരുന്ന ആര്‍എസ്എസ് നേതാവ്; കണ്ണീരോടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍

Britishmalayali
kz´wteJI³

പാലക്കാട്: ഇന്നലെ അര്‍ദ്ധരാത്രിയില്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ ലാളിത്യത്തിന്റെ വഴിയിലൂടെയായിരുന്നു പി.പരമേശ്വരന്റെ ജീവിത യാത്രകള്‍. അധികാരങ്ങള്‍ വേണ്ടെന്നു വച്ചു. തിരഞ്ഞെടുത്തതു സന്യാസ മട്ടിലുള്ള ജീവിതം. പുരസ്‌ക്കാരങ്ങള്‍ തന്നെ തേടിയെത്തുമ്പോള്‍ സന്തോഷത്തോടെ ചെറു ലാളിത്യമാര്‍ന്ന ചിരിയും. ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനുമായ പി പരമേശ്വന്‍(94) അന്തരിച്ചു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു അന്ത്യം. വൈചാരിക മേഖലയില്‍ ഭാരതീയ ദര്‍ശനത്തിന്റെ ആഴവും വ്യാപ്തിയും പകര്‍ന്ന ചിന്തകനായിരുന്നു അദ്ദേഹം. 2018ല്‍ പത്മവിഭൂഷണനും 2004ല്‍ പത്മശ്രീയും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

അടുപ്പമുള്ളവര്‍ പരമേശ്വര്‍ജി എന്നു വിളിക്കുന്ന പി.പരമേശ്വരന്‍ 1927ല്‍ ആലപ്പുഴ മുഹമ്മ കായിപ്പുറം താമരശേരില്‍ ഇല്ലത്താണു ജനിച്ചത്. ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും ഇളയമകനായാണ് ജനനം. സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ ഇളയത്, കേശവന്‍ ഇളയത്. മുഹമ്മ ലൂതര്‍ എല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എസ്ബി കോളേജിലുമായിരുന്നു തുടര്‍പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഓണേഴ്‌സില്‍ സ്വര്‍ണമെഡലോടെ ബിരുദം പാസായി. സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് തിരുവനന്തപുരത്ത് വെച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി. കേസരി വാരികയുടെ തുടക്കത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു. 1967 മുതല്‍ 71 വരെ ജനസംഘം ദേശീയ സെക്രട്ടറിയും 1971 മുതല്‍ 77വരെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതല്‍ 77വരെ മിസ തടവുകാരനായി ജയില്‍ വാസം അനുഷ്ടിച്ചിട്ടുണ്ട്.

1977 മുതല്‍ 1982 വരെ ഡല്‍ഹി കേന്ദ്രമായി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. അവിടന്നു പരമേശ്വരന്‍ മടങ്ങുന്ന വര്‍ഷമാണു നരേന്ദ്ര മോദി അവിടെ വിദ്യാര്‍ത്ഥിയായി എത്തുന്നത്. ആശയപരമായി വിരുദ്ധ ചേരിയിലായിരുന്നെങ്കിലും ഇ.എം.എസ്.നമ്പൂതിരിപ്പാടും പി.ഗോവിന്ദപ്പിള്ളയുമായി അടുപ്പം സൂക്ഷിച്ചിരുന്നു. 1982ല്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് അധ്യക്ഷനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.


കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്ക്, മാര്‍ക്‌സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകള്‍ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകന്‍, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദര്‍ശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാര്‍ശനികന്‍ തുടങ്ങിയവ വിചാരമേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു.

1992 ല്‍ കേരളത്തില്‍ നിന്നൊരാളെ മദ്ധ്യപ്രദേശില്‍ നിന്ന് രാജ്യസഭ എംപി ആക്കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ ആദ്യം ഉയര്‍ന്നു വന്ന പേര് പി. പരമേശ്വരന്റേതായിരുന്നു. എന്നാല്‍ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category