1 GBP = 92.70 INR                       

BREAKING NEWS

ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ മുന്‍നിര ബാറ്റിങ്: ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും നവ്ദീപ് സൈനിയുടെയും പോരാട്ടം വിഫലമായി; ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഇന്ത്യയ്ക്കായി കൂടുതല്‍ അര്‍ധസെഞ്ചുറി നേടിയെന്ന റെക്കോഡ് നേട്ടവുമായി ജഡേജ; സ്വന്തം മണ്ണില്‍ ട്വന്റി20 പരമ്പര നഷ്ടപ്പെടുത്തിയതിന്റെ ഭാരത്തില്‍നിന്ന് തലയുയര്‍ത്തി കിവീസും

Britishmalayali
kz´wteJI³

ഓക്ലന്‍ഡ്: ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വന്ന ഘട്ടം. സെയ്‌നിയേയും താക്കൂറിനേയും, ചഹലിനേയും കൂട്ടുപിടിച്ച് പൊരുതി നിന്നു ഒരിക്കല്‍ കൂടി രവീന്ദ്ര ജഡേജ. പക്ഷേ 48ാം ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ നീഷാമിന്റെ പന്തില്‍ ഗ്രാന്‍ഡോമിന്റെ കൈകളിലേക്ക് ജഡേജ എത്തിയതോടെ ആ പൊരുതലിന് അവസാനമാകുകയായിരുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് സ്വന്തം മണ്ണില്‍ ട്വന്റി20 പരമ്പര നഷ്ടപ്പെടുത്തിയതിന്റെ ഭാരത്തില്‍നിന്ന് തലയുയര്‍ത്തി കിവീസും.

ഏകദിന കളിയില്‍ അത്ര പ്രാധാന്യം കൊടുക്കുന്നി്ല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞതാകാം ദയനീയ തോല്‍വിയിലേക്ക് നയിച്ചതെന്ന് വ്യക്താമാവും. ഇതോടെ ഏകദിന ക്രിക്കറ്റ് അത്ര പ്രാധാന്യം ഇന്ത്യന്‍ നായകന്‍ വില കൊടുക്കുന്നില്ലെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ മധ്യനിര പൊരുതുന്നത് ആരാധകരെ ഏറെ ആശ്വാസകരമാക്കി. ഓക്ലന്‍ഡുകാരന്‍ തന്നെയായ ആറടി എട്ടിഞ്ച് ഉയരക്കാരന്‍ കൈല്‍ ജാമിസന്‍, ഓള്‍റൗണ്ട് പ്രകടനത്തോടെ അരങ്ങേറ്റ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചായി.ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഓപ്പണിങ് നിര പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ഓക്ലന്‍ഡില്‍. മൂന്ന് റണ്‍സുമായി മായങ്ക് അഗര്‍വാളും 24 റണ്‍സുമായി പൃഥ്വി ഷായും മടങ്ങി. നായകന്‍ വിരാട് കോഹ്ലിയുടെ ഇന്നിങ്സ് നീണ്ടത് 15 റണ്‍സ് മാത്രം. നാലമനായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ ഒരിക്കല്‍ കൂടി ക്രീസില്‍ നിലയുറപ്പിച്ച് കളിച്ചു. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറിയും കണ്ടെത്തിയ താരം ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കി. എന്നാല്‍ രാഹുല്‍ നാല് റണ്‍സിനും കേദാര്‍ ജാദവ് ഒമ്പത് റണ്‍സിനും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അര്‍ധസെഞ്ചുറിക്ക് പിന്നാലെ ശ്രേയസും പുറത്ത്. 57 പന്തില്‍ ഒരു സിക്സും ഏഴ് ഫോറും അടക്കം 52 റണ്‍സെടുത്ത താരത്തെ ബെന്നറ്റ് ലഥാമിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഇതോടെ ബാറ്റിങ് ഉത്തരവാദിത്വം ജഡേജയുടെ കൈകളിലായി. തകര്‍പ്പനടികളുമായി ഷാര്‍ദുല്‍ ഠാക്കൂറും കളം നിറഞ്ഞെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ഇതോടെ നവ്ദീപ് സൈനി ക്രീസിലെത്തി. ജഡേജയും സൈനിയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് മുന്നേറിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമായി. എന്നാല്‍ 45-ാം ഓവറില്‍ സൈനി പുറത്തായി. പിന്നാലെ ചാഹലിന്റെ റണ്‍ഔട്ടും ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചു. നീഷാമിന്റെ പന്തില്‍ ഗ്രാന്‍ഡ്ഹോമിന് ജഡേജ ക്യാച്ച് നല്‍കിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു.
മാര്‍ട്ടിന്‍ ഗുപ്റ്റിലും ഹെന്റി നിക്കോള്‍സും തുടങ്ങി വച്ച ഇന്നിങ്സ് വാലറ്റത്ത് റോസ് ടെയ്‌ലര്‍ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ ന്യൂസലന്‍ഡ് 274 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവികള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. മാര്‍ട്ടിന്‍ ഗുപ്റ്റിലും ടെയ്‌ലറും അര്‍ധസെഞ്ചുറി തികച്ച മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 273 റണ്‍സെന്ന സ്‌കോറിലെത്തിയത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച ഓപ്പണര്‍മാര്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 41 റണ്‍സെടുത്ത നിക്കോളാസിനെ യുസ്വേന്ദ്ര ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ടോം ബ്ലണ്ടല്‍ ഗുപ്റ്റിലുമായി ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 22 റണ്‍സെടുക്കുന്നതിനിടയില്‍ ബ്ലണ്ടലിനെ ഠാക്കൂര്‍ മടക്കി. പിന്നാലെ തന്നെ ഗുപ്റ്റിലും പുറത്തായി. 79 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും അടക്കം 79 റണ്‍സാണ് ഗുപ്റ്റില്‍ സ്വന്തമാക്കിയത്.

ന്യൂസിലന്‍ഡ് ടീം സ്‌കോറില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അഞ്ച് ബാറ്റ്സ്മാന്മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബോളര്‍മാര്‍ കരുത്ത് കാട്ടിയെങ്കിലും പുറത്താകാതെ നിന്ന ടെയ്‌ലര്‍ ലക്ഷകനാകുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൈല്‍ ജാമിസണൊപ്പം ചേര്‍ന്ന് ടെയ്‌ലര്‍ സൃഷ്ടിച്ചത്. ടെയ്‌ലര്‍ 74 പന്തില്‍ 73 റണ്‍സ് നേടിയപ്പോള്‍ കൈല്‍ 24 പന്തില്‍ 25 റണ്‍സ് സ്വന്തമാക്കി. അവസാന ഓവറുകളില്‍ കളി മറന്ന ഇന്ത്യന്‍ ബോളര്‍മാരെ നിരന്തരം ബൗണ്ടറി കടത്താന്‍ കിവികള്‍ക്കായി.

ഇന്ത്യയ്ക്കുവേണ്ടി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്ക് പകരമെത്തിയ നവ്ദീപ് സൈനിയുടെയും രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് റണ്‍സ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായത്. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ പോരാട്ടം ഫലം കണ്ടില്ലെങ്കിലും രവീന്ദ്ര ജഡേജയെത്തേടി മറ്റൊരു റെക്കോഡ്. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഇന്ത്യയ്ക്കായി കൂടുതല്‍ അര്‍ധസെഞ്ചുറി നേടിയെന്ന റെക്കോഡാണ് ജഡേജ സ്വന്തമാക്കിയത്.
ഈ നേട്ടത്തില്‍ മഹേന്ദ്ര സിങ് ധോനി, കപില്‍ ദേവ് എന്നിവരെ മറികടന്നു. ജഡേജയുടെ ഏഴാമത്തെ അര്‍ധസെഞ്ചുറിയയായിരുന്നു ശനിയാഴ്ച. ധോനിക്കും കപില്‍ദേവിനും ഏഴാം നമ്പറില്‍ ആറ് വീതം അര്‍ധസെഞ്ചുറിയാണുള്ളത്. ഏകദിനത്തില്‍ ജഡേജയുടെ 12-ാമത്തെ അര്‍ധസെഞ്ചുറി കൂടിയാണിത്. ചൊവ്വാഴ്ച മൗണ്ട് മൗംഗനൂയിയിലാണ് മൂന്നാം ഏകദിനം.ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍, മുന്‍നിര ബോളര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരില്ലാതിരുന്നിട്ടും മത്സരം ജയിക്കാനായി എന്നതാണ് ന്യൂസീലന്‍ഡിന്റെ പ്രകടനത്തിന്റെ ഹൈലൈറ്റ്. മറുവശത്ത് ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ അനാവശ്യ ഷോട്ട് കളിച്ചു വിക്കറ്റ് കളഞ്ഞ് തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും ദയനീയ തോല്‍വി നേരിട്ടതോടെ ആശ്വാസ ജയത്തിനായുള്ള നെട്ടോട്ടത്തിലാണ് ടീം ഇന്ത്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category