1 GBP = 92.50 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി ചാരി റ്റി ഫൗണ്ടേഷന്റെ വാര്‍ ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാര്‍ച്ചി ല്‍; രണ്ടു തവണ ഫണ്ട് നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കാം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫണ്ടേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ വെച്ച് അടുത്ത മാസം മാര്‍ച്ച് 15നു ഞായറാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കുന്നതും 23 മാര്‍ച്ച് 2019 ന് പുതിയ ഭരണസമിതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതു മുതല്‍ 2020 മാര്‍ച്ച് 14 വരെയുള്ള കണക്കുകള്‍ അവതരിപ്പിക്കുന്നതും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംഗങ്ങളുടെ അഭിപ്രായം ആരായുന്നതുമാണ്. തുടര്‍ന്ന് പുതിയ ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുകയും ട്രസ്റ്റിമാരുടെ യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമാണ്.

പൊതുയോഗത്തില്‍ സംബന്ധിക്കുവാന്‍ താല്‍പര്യമുള്ള അംഗങ്ങള്‍ [email protected] എന്ന മെയിലില്‍ ഉടന്‍ അറിയിക്കുക. ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റിയോട് സഹകരിക്കാന്‍ താല്‍പ്പര്യം ഉള്ള ആര്‍ക്കും യോഗത്തില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ ഏതെങ്കിലും രണ്ട് അപ്പീലുകളില്‍ ഫണ്ട് നല്‍കിയിട്ടുള്ള ആര്‍ക്കും ട്രസ്റ്റിമാരാകാം.

രണ്ട് തവണ എങ്കിലും ഫണ്ട് നല്‍കുന്നവര്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ സ്വാഭാവികമായും ചാരിറ്റി ഫൗണ്ടേഷന്‍ അംഗങ്ങളാവുകയാണ്. അങ്ങനെ ഉള്ള പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ മുകളില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തിലേക്ക് ഇമെയില്‍ അയച്ചാല്‍ അപേക്ഷ ഫോം നല്‍കുന്നതാണ്. അവര്‍ പൊതു യോഗത്തില്‍ പങ്കെടുത്ത് ട്രസ്റ്റിമാരാകാന്‍ യോഗ്യത നേടും. ഇതുവരെ അംഗത്വം എടുത്തവരും ഇനി അഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അടുത്ത മാസം നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പ്രത്യേകം ഇമെയില്‍ വഴി അറിയിക്കണം.

ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 2012 മുതല്‍ യുകെ മലയാളികളുടെ പൂര്‍ണ്ണ സഹകരണത്തോടെയും അവര്‍ നല്‍കുന്ന സംഭാവനയിലൂടെയും നാളിതുവരെ ഏഴര ലക്ഷത്തോളം പൗണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്.

യാതൊരു പ്രതിഫലവും പറ്റാതെ യുകെയില്‍ വിവിധ സ്ഥലങ്ങളിലുള്ള ട്രസ്റ്റിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ജനങ്ങളുടെ പിന്തുണ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ നല്‍കുന്ന സംഭാവന കൂടാതെ 25% ഗിഫ്റ്റ് എയിഡ് കൂടെ ശേഖരിച്ച് മുഴുവന്‍ തുകയും അര്‍ഹരായവരുടെ കയ്യില്‍ നേരിട്ടെത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രജിസ്റ്റഡ് ചാരിറ്റികള്‍ യുകെയില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ്.

വലിയ ശമ്പളവും സംഭാവന ലഭിക്കുന്ന തുകയുടെ നല്ലൊരു ശതമാനം മറ്റ് കാര്യങ്ങള്‍ക്ക് മാറ്റിവച്ചുമാണ് യുകെയിലെ മുന്‍നിര ചാരിറ്റികള്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഈയൊരു പാശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പോലെയുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. കൂടാതെ, അനുദിനം ലഭിക്കുന്ന സംഭാവനയുടെയും ഫണ്ട് വിതരണത്തിന്റെയും കണക്കുകളടക്കം ബാങ്ക് സ്റ്റേറ്റ്മെന്റ്കളും മറ്റെല്ലാ വിവരങ്ങളും ബ്രിട്ടീഷ് മലയാളി വഴിയും www.bmcharity.org എന്ന വെബ്സൈറ്റില്‍ കൂടിയും പരസ്യപ്പെടുത്തി വളരെ സുതാര്യമായും പ്രവര്‍ത്തിക്കുന്നു.
പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം
Braunstone Civic Center, Meeting Room 2, Braunstone Town, Leicester, LE3 2PP

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category