1 GBP = 96.00 INR                       

BREAKING NEWS

ദീന്‍ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മോദിയുടെ ഗുരുനാഥന്‍; കേന്ദ്രമന്ത്രി പദം വേണ്ടെന്ന് പറഞ്ഞ് രാജഗോപാലിനെ ചൂണ്ടിക്കാട്ടിയ ആര്‍എസ്എസ് പ്രചാരകന്‍; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്നം ഉയര്‍ത്തി സാമൂഹിക മുന്നേറ്റത്തെ തടയരുതെന്ന് വാദിച്ച് ജയിച്ച ആര്‍ എസ് എസുകാരന്‍; വിവേകാനന്ദ ആശയത്തിലൂടെ പരിവാര്‍ ആശയത്തിന് നാനാത്വം നല്‍കിയ ഋഷി വര്യന്‍; സ്വയംസേവകരുടെ പരമാചാര്യനെന്ന് പ്രധാനമന്ത്രി പറഞ്ഞ നേതാവ്; വിടവാങ്ങുന്ന പി പരമേശ്വരന്റെ രാഷ്ട്രീയജീവിതം ഇങ്ങനെ

Britishmalayali
kz´wteJI³

കോഴിക്കോട്: ബിജെപിയുടെ തുടക്കം ജനസംഘത്തില്‍ നിന്നാണ്. പണ്ഡിറ്റ് ദിന്‍ദയാല്‍ ഉപാധ്യായയുടെ രാഷ്ട്രീയ പ്രസ്ഥാനം. ആര്‍എസ്എസ് ആശിര്‍വാദത്തോടെ തുടങ്ങിയ രാഷ്ട്രീയ ഇടപെടലിന്റെ തുടര്‍ച്ചയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാര്‍. 54 കൊല്ലം മുമ്പ് കോഴിക്കോട്ടായിരുന്നു ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അന്ന് പണ്ഡിറ്റ് ദിന്‍ദയാല്‍ ഉപാധ്യയയുടെ വിശ്വസ്ത അനുയായി ആയിരുന്നു പി പരമേശ്വരന്‍ എന്ന മലയാളി. സംഘപരിവാറില്‍ പ്രധാനമന്ത്രി മോദിയടക്കമുള്ളവര്‍ക്ക് പരമേശ്വരന്‍ ഗുരുസ്ഥാനത്താണ്. വിവേകാനന്ദ ആശയ പ്രചരണത്തിലൂടെ ആര്‍എസ്എസിന്റെ താത്വികാടിത്തറിക്ക് സംവാദങ്ങളിലൂടെ പുതു മാനം നല്‍കിയ നേതാവ്. കേരളത്തിലെ സ്വയംസേവകരുടെ പരമാചാര്യനെന്നാണ് പി. പരമേശ്വരനെ മോദി തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്.

പരമേശ്വരന്റെ പ്രായം 89. വാര്‍ദ്ധക്യത്തിന്റെ ആകുലതകളില്‍ കഴിയുമ്പോഴായിരുന്നു കോഴിക്കോട് ജനസംഘത്തിന്റെ തുടക്കം ആഘോഷിച്ചത്. അന്ന് എല്ലാം മറന്ന് പരമേശ്വരന്‍ എത്തി. പ്രധാനമന്ത്രി മോദിയുടെ തൊട്ടടുത്ത് ഇരിപ്പിടം. ഇതിനിടെയില്‍ ജനസംഘം സമ്മേളനത്തെ പരമേശ്വരന്‍ ഇങ്ങനെ ഓര്‍ത്തെടുത്തു. ''ജനസംഘം അന്നു കേരളത്തിന്റെ മുറ്റത്തു സ്വന്തം കാലില്‍! നടന്നുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അത്തരമൊരവസ്ഥയില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുമ്പോള്‍ ഞാന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി. ഇന്നത്തെപ്പോലെ പ്രവര്‍ത്തകരുടെ കുത്തൊഴുക്കില്ലാത്ത കാലം. സാമ്പത്തിക ഞെരുക്കം സംഘാടനത്തിനു മുന്നില്‍ വിലങ്ങു തടിയായിരുന്നു.'' - പി.പരമേശ്വരന്‍ പറഞ്ഞു. അതായിരുന്നു ജനസംഘം പരമേശ്വരനില്‍ അര്‍പ്പിച്ച വിശ്വാസം.

ദീന്‍ദയാല്‍ ഉപാധ്യായയുടെ ഉപദേശം സ്വീകരിച്ചു സമ്മേളനം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു അന്ന് പി.പരമേശ്വരന്‍. അന്നത്തെ പരിമിത സാഹചര്യങ്ങളിലും സമ്മേളനം വന്‍വിജയമാക്കാന്‍ കഴിഞ്ഞതിന്റെ തൃപ്തി എന്നും പരമേശ്വരനുണ്ടായിരുന്നു.എ.ബി.വാജ്‌പേയി, എല്‍.കെ.അദ്വാനി തുടങ്ങിയ നേതാക്കള്‍ക്കൊപ്പവും പ്രസ്ഥാനത്തെ വളര്‍ത്താന്‍ മുന്നില്‍ നിന്ന വ്യക്തി. ജനസംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരമേശ്വരന്‍ കേരളത്തില്‍ ഇപ്പോള്‍ ഹിന്ദുദേശീയതയുടെ തരംഗം അലയടിക്കുകയാണെന്നു വിശ്വസിച്ചിരുന്നു.

അധികാര സ്ഥാനങ്ങളില്‍ നിന്ന് അകന്നു നിന്ന നേതാവാണ് പി പരമേശ്വരന്‍. പ്രധാനമന്ത്രിയായി ചുമലയേറ്റപ്പോള്‍ എബി വാജ്‌പേയിയും പരമേശ്വരനെ ഒപ്പം കൂട്ടാന്‍ ആഗ്രഹിച്ചു. രാജ്യസഭാ അംഗത്വവും കേന്ദ്രമന്ത്രി പദവും മുന്നോട്ട് വച്ചു. എന്നാല്‍ തനിക്ക് അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങള്‍ വേണ്ടെന്നായിരുന്നു വാജ്‌പേയിയോട് പരമേശ്വരന്‍ പറഞ്ഞത്. ഒ രാജഗോപാലാണ് അതിന് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയതും പരമേശ്വരനാണ്. കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനം ആശയ പ്രശ്‌നങ്ങളിലെത്തുമ്പോള്‍ അവസാന വാക്കുമായി പരമേശ്വര്‍ജി എത്തും. പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ആര്‍എസ്എസ് നിലപാട് മയപ്പെടുത്തിയതും ഈ ഇടപെടലായിരുന്നു. ക്ഷേത്ര നിലവറകളെ തുറക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി ഇടപെടല്‍ വേണ്ടെന്നുമായിരുന്നു ആര്‍എസ്എസില്‍ ആദ്യം ഉയര്‍ന്ന വാദം.

എന്നാല്‍ ദേവപ്രശ്‌നം ഉയര്‍ത്തി സാമൂഹിക മുന്നേറ്റങ്ങളെ തടയരുതെന്നായിരുന്നു പരമേശ്വരന്റെ നിലപാട്. ദേവപ്രശ്‌നം നടത്തിയിരുന്നുവെങ്കില്‍ ചിത്തര തിരുന്നാളിന്റെ ക്ഷേത്രപ്രവേശനം വിളംബരം പോലും നടക്കില്ലായിരുന്നുവെന്നായിരുന്നു അദ്ദേഹം വാദിച്ചത്. സുപ്രീംകോടതിയെ അംഗീകരിക്കണമെന്നും നിലവറ പരിശോധന വിശ്വാസത്തിന് എതിരല്ലെന്നും തുറന്നു പറഞ്ഞു. ക്ഷേത്ര നിലവറിയിലെ സ്വത്ത് സമൂഹത്തിന്റെ ഉന്നമനത്തിന് വിനിയോഗിക്കണമെന്നും തുറന്നു പറഞ്ഞ വ്യക്തിത്വമാണ് പരമേശ്വരന്റേത്. നിലയ്ക്കല്‍ സമരത്തിലെ പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശിയും പരമേശ്വരനായിരുന്നു. ക്രൈസ്തവ സഭകളെ സംഘപരിവാരുമായി അടുപ്പിക്കാനും പരിശ്രമിച്ചു. മറാട് കലാപത്തെ തുടര്‍ന്ന് കുമ്മനം രാജശേഖരനെ അവിടേക്ക് നിയോഗിച്ചതും സമാധാന ഉടമ്പടി ഉണ്ടായതിന് പിന്നിലുമെല്ലാം പരമേശ്വരന്റെ ഇടപെടലുകളുണ്ടായിരുന്നു.

സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമാണയിരുന്നു പി പരമേശ്വരനെന്ന പരമേശ്വര്‍ജി. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യം. ഭാരതീയ ദര്‍ശനങ്ങളില്‍ പഠനങ്ങള്‍ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള വൈദേശിക പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും ഗഹനമായ പാണ്ഡിത്യം. ഉജ്ജ്വല വാഗ്മി, എഴുത്തുകാരന്‍, കവി ഇങ്ങനെ നീളുന്നു വിശേഷണങ്ങള്‍. ഹൈന്ദവ ദര്‍ശനങ്ങളില്‍ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആര്‍.എസ്സ്.എസ്സിന്റെ പ്രവര്‍ത്തനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളര്‍ച്ചയ്ക്ക് സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം സ്ഥാപകന്‍ ,മേധാവി, കന്യാകുമാരിവിവേകാനന്ദ കേന്ദ്രം അധ്യക്ഷന്‍ എന്നീ ചുമതലകള്‍ അദ്ദേഹം നിര്‍വ്വഹിച്ചു വരികെയാണ് മരണമെത്തുന്നത്.

1927ല്‍ ആലപ്പുഴ ജില്ലയിലെചേര്‍ത്തലയില്‍ മുഹമ്മ, താമരശ്ശേരില്‍ ഇല്ലത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്നും പ്രീഡിഗ്രിയും , തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും സ്വന്തമാക്കി. ബാല്യകാലത്തില്‍ തന്നെ ആത്മീയതയില്‍ വലിയ അഭിവാഞ്ജ അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പകാലത്തു തന്നെ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും 1950ല്‍ അതിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകുകയും (പ്രചാരക്) ചെയ്തു. 1957ല്‍ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. തുടര്‍ന്ന് ജനസംഘത്തിന്റെ ആള്‍ ഇന്ത്യാ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കന്യാകുമാരി വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘതോടൊപ്പം ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിച്ചു. 1970ല്‍ ആണ് പ്രസ്തുത സ്മാരകം ഉദ്ഘാടനം ചെയ്യപെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ദീന ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി നാലുവര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഈ സമയത്ത് പ്രധാനമന്ത്രി മോദിയും പരമേശ്വരനൊപ്പം ഉണ്ടായിരുന്നു. ഗുരുതുല്യമായി മോദി, പരമേശ്വരനെ കാണാന്‍ കാരണവും ഈ അടുപ്പമാണ്. ഭാരതീയ തത്ത്വശാസ്ത്രവും സമൂഹവും എന്ന വിഷയത്തില്‍ അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അയോധ്യ ശ്രീ രാമജന്മഭുമി പ്രക്ഷോഭത്തില്‍ ജനതാദള്‍ നേതാവ് ശ്രീ എം പി വീരേന്ദ്രകുമാര്‍ രാമന്റെ ദുഃഖം എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ രാമന്റെ പുഞ്ചിരി എന്ന പേരില്‍ പുസ്തകം അദ്ദേഹം എഴുതിയിരുന്നു. കമ്മ്യുണിസ്റ്റ് താത്വികാചാര്യനായിരുന്ന ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടുമായി നടത്തിയ പൊതു സംവാദങ്ങള്‍ കേരള രാഷ്ട്രീയ രംഗത്ത് വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു. 2004ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു. പിന്നീട് പത്മവിഭൂഷണും. കമ്മ്യൂണിസ്റ്റാശയങ്ങള്‍ക്കൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തെയും അടുത്തറിഞ്ഞ പരമേശ്വരന്‍ സാര്‍വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി വീക്ഷിച്ചു. 'ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും' എന്ന പുസ്തകത്തിലൂടെ ഗോര്‍ബച്ചേവിന്റെ ആശയങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും പരമേശ്വരനായിരുന്നു.ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വരനെയായിരുന്നു. ഇഎംഎസ് ഉന്നയിക്കുന്ന വാദഗതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയതോടൊപ്പം അദ്ദേഹത്തെ ഉത്തരംമുട്ടിക്കുന്ന മറുചോദ്യങ്ങളും പരമേശ്വരന്‍ ഉന്നയിച്ചു.

ഗ്രന്ഥകാരനെന്ന നിലയ്ക്ക് അദ്വിതീയമാണ് പരമേശ്വര്‍ജിയുടെ സ്ഥാനം. ആശയസമരത്തിന്റെ ശക്തമായ ആയുധങ്ങളും മാറ്റത്തിന് വഴിമരുന്നിടുന്നവയുമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. ഹിന്ദുധര്‍മവും ഇന്ത്യന്‍ കമ്മ്യൂണിസവും, സ്വാമി വിവേകാനന്ദനും കാറല്‍ മാര്‍ക്സും, മാര്‍ക്സില്‍നിന്ന് മഹര്‍ഷിയിലേക്ക് എന്നീ ഗ്രന്ഥത്രയങ്ങള്‍ മാര്‍ക്സിസത്തിന്റെ ജയാപജയങ്ങള്‍ പരിശോധിച്ച് ബദല്‍ നിര്‍ദ്ദേശിക്കുന്നു. ഭ്രാന്താലയത്തില്‍നിന്ന് തീര്‍ത്ഥാലയത്തിലേക്ക്, ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്നിവ കേരളത്തിന്റെ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്കു നേര്‍ക്കുപിടിച്ച കണ്ണാടിയാണ്. ഹാര്‍ട്ട്ബീറ്റ്സ് ഓഫ് ഹിന്ദു നേഷന്‍, ഭാരതം ഗതിയും നിയതിയും എന്നിവ ഭാവിഭാരതത്തിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. സ്വാമി വിവേകാനന്ദനെ സോഷ്യലിസ്റ്റാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ് വിവേകാനന്ദനും മാര്‍ക്സും എന്ന മാസ്റ്റര്‍പീസ് (ഇംഗ്ലീഷിലും മലയാളത്തിലും) പിറവിയെടുത്തത്.

ശ്രീനാരായണ ഗുരുദേവനെ ദേശീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പരമേശ്വര്‍ജിയുടെ പുസ്തകത്തിലൂടെയാണ് കേരളത്തിനുപുറത്തുള്ളവര്‍ ആ മഹാത്മാവിന്റെ മഹത്വം ശരിയായി അറിഞ്ഞത്. അരവിന്ദദര്‍ശനത്തെ പരിചയപ്പെടുത്തുന്ന മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍, ദിശാബോധത്തിന്റെ ദര്‍ശനം തുടങ്ങിയവയാണ് മറ്റ് ഗ്രന്ഥങ്ങള്‍. പരമേശ്വര്‍ജിയെന്ന കവിയെക്കുറിച്ച് മലയാളത്തിന്റെ മഹാകവി അക്കിത്തം തൃശൂരിലെ ജന്മാഷ്ടമി പുരസ്‌കാര സമര്‍പ്പണവേളയില്‍ പ്രഖ്യാപിച്ചത് സ്വാമി വിവേകാനന്‍, നാരായണഗുരു. പി. പരമേശ്വരന്‍ എന്നിവര്‍ ഒരേ ശ്രേണിയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കവികളാണെന്നാണ്. എന്റെ ഈ വാക്കുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പക്ഷേ ലോകം നാളെ അത് ഇങ്ങനെ തന്നെ വിലയിരുത്തുമെന്ന് അക്കിത്തം കൂട്ടിച്ചേര്‍ത്തു.വ്യത്യസ്തമായ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന നൂറുകണക്കിന് ലേഖനങ്ങളും നിരവധി ലഘുലേഖകളും പരമേശ്വര്‍ജിയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്.

ആദര്‍ശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളില്‍ മാത്രമല്ല പൊതുസമൂഹത്തിന്റെ കൂടി ആദരവും അംഗീകാരവും അദ്ദേഹം സ്വന്തമാക്കി. അംഗീകാരങ്ങള്‍ നിരവധിയാണ് പരമേശ്വര്‍ജിയെ തേടിയെത്തിയിട്ടുള്ളത്. ഹനുമാന്‍ പൊദ്ദാര്‍ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, ഹിന്ദു ഓഫ് ദ ഇയര്‍ പുരസ്‌കാരം, വിദ്യാധിരാജ ദര്‍ശന പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡ്, ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം എന്നിവ ഇവയില്‍പ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category