1 GBP = 92.00INR                       

BREAKING NEWS

ചേര്‍ത്തലയിലെ അടുത്ത സുഹൃത്ത് കമ്മ്യൂണിസ്റ്റുകാരനായ കെകെ കുമാരന്‍; കോളേജില്‍ വയലാറിനെ കവിതാ മത്സരത്തില്‍ തോല്‍പ്പിച്ച കാവ്യ സൗന്ദര്യം; കാവിയുടുക്കാത്ത സന്യാസിയെന്ന് സ്വാമി ചന്മയാനന്ദന്‍ വിളിച്ച ഹൈന്ദവ ആചാര്യന്‍; ഭൂവില്‍ പിറന്ന നാളല്ല, താനാരെന്ന നേരറിയുന്ന നാളത്രേ പിറന്നാള്‍ എന്ന് പറഞ്ഞ് സപ്തതി ആഘോഷം വേണ്ടെന്ന് പറഞ്ഞ ബൗദ്ധിക മനസ്സ്; പി പരമേശ്വരന്‍ അറിയുന്നവര്‍ക്കെല്ലാം നല്ല സുഹൃത്ത്; വിടവാങ്ങുന്നത് പദവികള്‍ക്ക് പിന്നാലെ പോകാത്ത പരിവാറുകാരന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: 1999. ബിജെപി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ സമയം. തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ സംസ്‌കൃതിഭവനിലേക്ക് ഡല്‍ഹിയില്‍ നിന്നൊരു ഫോണ്‍കോള്‍. പ്രധാനമന്ത്രി വാജ്‌പേയിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രമന്ത്രി മുരളീമനോഹര്‍ ജോഷി വിളിക്കുന്നു. മന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ പി. പരമേശ്വരന്‍ ഉടന്‍ ഡല്‍ഹിയിലെത്തണം എന്നാണാവശ്യം. കൈക്കുമ്പിളില്‍വന്ന കേന്ദ്രമന്ത്രിസ്ഥാനം രണ്ടാമതൊന്ന് ആലോചിക്കാതെ നിരസിക്കുന്നു, തത്സ്ഥാനത്തേക്ക് മറ്റൊരാളെ നിര്‍ദ്ദേശിക്കുന്നു. അങ്ങനെയാണ് രാജഗോപാല്‍ കേന്ദ്രമന്ത്രിയായത്. 'കാവിയുടുക്കാത്ത സന്ന്യാസി' എന്ന് സ്വാമി ചിന്മയാനന്ദന്‍ വിശേഷിപ്പിച്ച ആര്‍എസ്എസ് പ്രചാരകനായിരുന്നു പി പരമേശ്വരന്‍.

ചേര്‍ത്തല ഹൈസ്‌കൂളിലെ പഠനകാലത്ത് അനശ്വരകവി വയലാര്‍ സഹപാഠിയായിരുന്നു. 16-ാം വയസ്സില്‍ ഇരുവരുമൊന്നിച്ച് പങ്കെടുത്ത കവിതയെഴുത്തില്‍ പരമേശ്വരന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു വയലാര്‍. പരമേശ്വരന്റെ തൂലികയില്‍ പിന്നെയും കവിതകള്‍ പിറന്നെങ്കിലും രചയിതാവ് ആരെന്നറിയാത്ത ദേശഭക്തി തുളുമ്പുന്ന ഗണഗീതങ്ങളായി അവ ആര്‍എസ്എസ്. ശാഖകളില്‍ മുഴങ്ങുന്നു. പഞ്ഞമാസമായ കര്‍ക്കടകത്തെ രാമായണമാസമായി കേരളം ആചരിക്കുന്നത് 1982-ല്‍ അദ്ദേഹം സംഘടിപ്പിച്ച വിശാലഹിന്ദു സംഗമത്തിന്റെ ആഹ്വാനപ്രകാരമെന്ന് ചരിത്രം. നിലയ്ക്കല്‍ പ്രക്ഷോഭം മുതല്‍ ആറന്മുള സമരം വരെയും പരമേശ്വര്‍ജി എന്ന പി പരമേശ്വരന്‍ ഒരുക്കിയ ആശയത്തിന്റെ അടിത്തറയിലായിരുന്നു. 1996-ല്‍ തന്റെ സപ്തതി ആഘോഷത്തിന് വിപുലമായ തയ്യാറെടുപ്പുകള്‍ നടക്കുന്നു എന്നറിഞ്ഞപ്പോള്‍ ഒറ്റ വരി കൊണ്ടാണ് ആഘോഷങ്ങള്‍ വിലക്കിയത്. 'ഭൂവില്‍ പിറന്ന നാളല്ല, താനാരെന്ന നേരറിയുന്ന നാളത്രേ പിറന്നാള്‍'.-അതായിരുന്നു പി പരമേശ്വരന്‍.

ആലപ്പുഴ ചേര്‍ത്തലയിലെ മുഹമ്മയില്‍ ചാരമംഗലം എന്ന ഗ്രാമത്തില്‍, താമരശ്ശേരിയില്‍ പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ ജനത്തിന്റെയും ഇളയമകനായി 1926 ലായിരുന്നു ജനനം. കന്നിമാസത്തിലെ തിരുവോണനാളില്‍. ഓര്‍മ്മവച്ച കാലം മുതല്‍ സംസ്‌കൃതവും അക്ഷരശ്ലേകവും കേട്ടാണ് കുട്ടിക്കാലം ചെലവിട്ടത്. കമ്മ്യൂണിസത്തിന്റെ സ്വാധീനം ഗ്രാമത്തില്‍ ശക്തമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായി കെ.കെ. കുമാരനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. പ്രാഥമിക വിദ്യാഭ്യാസം കായിക്കര ആര്‍.എല്‍.പി സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മെന്റ് സൂക്കൂള്‍ എന്നിവിടങ്ങളില്‍. ഈ സമയത്താണ് വയലാര്‍ രാമവര്‍മ്മ സഹപാഠിയായി വരുന്നത്. അദ്ദേഹവുമായി ആത്മാര്‍ത്ഥമായ സൗഹൃദബന്ധവും നിലനിര്‍ത്തി. കവിതയെഴുത്തിലായിരുന്നു ആദ്യകമ്പം.

പ്രായാധിക്യത്തിലേക്ക് കടന്നപ്പോള്‍ മറവി രോഗത്തിന്റെ ആകുലതകളും പരമേശ്വരനെ തേടിയെത്തി. അപ്പോഴും അതിനെ അതിജീവിക്കാന്‍ ഓടി നടന്നു. വിചാര കേന്ദ്രത്തില്‍ തന്നെ തേടിയെത്തുന്നവരുമായി ആശയ സംവാദത്തിന് ആകുലതകളെ മറന്നും പരമേശ്വരന്‍ ശ്രമിച്ചു. ആര്‍ എസ് എസിന്റെ ചട്ടക്കൂടില്‍ നിന്ന് എല്ലാം വിശദീകരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ പരിശോധനയെ അനുകൂലിച്ച പരമേശ്വരന്‍ ശബരിമലയില്‍ നിലപാട് വിശദീകരിക്കാത്തതിന് കാരണവും ആരോഗ്യപരമായിരുന്നു. ഈ സമയത്ത് എഴുത്തില്‍ നിന്നും അദ്ദേഹം പൂര്‍ണ്ണമായും പിന്‍വാങ്ങിയിരുന്നു. നിലപാടുകള്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടമില്ലാതെ പ്രഖ്യാപിച്ചിരുന്ന പരമേശ്വരന് എഴുത്തിലൂടെ ശബ്ദിക്കാനായിരുന്നുവെങ്കില്‍ ശബരിമലയില്‍ ആര്‍ എസ് എസിന്റെ നിലപാട് മറ്റൊന്നാകുമെന്ന് കരുതുന്നവരുമുണ്ട്.

പരമേശ്വരന്‍ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ എടുത്ത നിലപാട് മറ്റ് പരിവാര്‍ നേതാക്കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അംഗീകരിക്കണമെന്ന് അദ്ദേഹം നിലപാട് എടുത്തു. നിലവറയിലെ കോടിക്കണക്കിന് രൂപ വരുന്ന കരുതല്‍ സമൂഹ നന്മയ്ക്കായി വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഹിന്ദു യൂണിവേഴ്സിറ്റി അടക്കമുള്ള നിലപാടുകള്‍ പൊതു സമൂഹത്തിന് മുമ്പില്‍ ചര്‍ച്ചയാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ വി എസ് അച്യുതാനന്ദന്റെ പക്ഷത്തായിരുന്നു പരമേശ്വരന്‍ എന്നതും പരിവാറുകാര്‍ക്ക് അറിയാവുന്നതായിരുന്നു. കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പരമേശ്വരന്റെ പ്രഭാത നടത്തം സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് മുമ്പിലൂടെയായിരുന്നു. ഒരിക്കലും രാഷ്ട്രീയ എതിരാളികളില്‍ നിന്ന് കായികമായ പ്രതികാരം അദ്ദേഹം ഭയന്നിരുന്നില്ല. മാറട്ടിലും നിലയ്ക്കലിലും പരിവാര്‍ പ്രക്ഷോഭങ്ങള്‍ നിയന്ത്രിച്ചിരുന്നത് പരമേശ്വരനാണ്. നിലയ്ക്കലില്‍ പിപി മുകുന്ദനും കുമ്മനം രാജശേഖരനും പ്രതിഷേധ സമരത്തിന്റെ മുന്നണിയില്‍ നിന്നപ്പോള്‍ പിന്നില്‍ നിന്ന ചാലക ശക്തി പരമേശ്വരനാണ്. മറാട്ടെ സമാധാന ശ്രമത്തിന് പിന്നിലും പ്രവര്‍ത്തിച്ചു. ക്രൈസ്തവ സഭകളെ ആര്‍ എസ് എസുമായി ചര്‍ച്ചയ്ക്ക് അടുപ്പിച്ചതും പരമേശ്വരനായിരുന്നു.

ചേര്‍ത്തലയില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കവിതാമത്സരത്തില്‍ കൊളുകൊണ്ട വേമ്പനാട് എന്നവിശഷയത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം വയലാര്‍ രാമവര്‍മ്മയ്ക്കും. ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ എഴുതിയ നാഗമയ്യയുടെ പേരിലുള്ള ഉപന്യാസമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് എഫ് എ. (ഫെലോ ഓഫ് ആര്‍ട്ട്സ്) പരീക്ഷയ്ക്കുള്ള രണ്ടുവര്‍ഷ കോഴ്സിന് തേര്‍ഡ് ഗ്രൂപ്പില്‍ ചങ്ങനാശ്ശേരി എസ്. ബി. കോളേജില്‍ ചേര്‍ന്നു.. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയത്.എം.എ ബിരുദത്തിന് തുല്യമായ ബിഎ ഓണേഴ്സിന് ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി. ചെറുപ്പംമുതല്‍ ആദ്ധ്യാത്മകതയുടേയും ദേശസ്നേഹത്തിന്റെയും സംയുക്ത പരിണയം മനസ്സില്‍ ഉണ്ടായിരുന്നു. ആഗമനാനന്ദസ്വാമിയുമായുള്ള അടുപ്പവും സഹവാസവും ആദ്ധ്യാത്മികതയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വിവേകാനന്ദരാമകൃഷ്ണ ദര്‍ശനങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം.പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് കൊല്‍ക്കത്ത ബേലൂല്‍മഠം ആഗമാനന്ദസ്വാമിയോടൊപ്പം സന്ദര്‍ശിച്ചിരുന്നു. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിലേക്ക് പോകാന്‍ സാധ്യതയും പ്രേരണയും ഉണ്ടായിരുന്നു.ആഗമാനന്ദനൊപ്പം വിദ്യാര്‍ത്ഥിജീവിതകാലത്തുതന്നെ ഭാരതതീര്‍ത്ഥാടനം നടത്തിയ പരമേശ്വരന്‍ രാമകൃഷ്ണമിഷനില്‍നിന്ന് ദീക്ഷ സ്വീകരിച്ചു.

സംഘത്തിന്റെ രണ്ടാമത്തെ സംര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ കാണാനിടയായത് വഴിത്തിരിവായി. തമിഴ്നാട്ടിലെ ആറ്റൂരില്‍ നടന്ന ക്യാമ്പില്‍ വച്ചാണ് ഗുരുജിയെ ആദ്യം കാണുന്നത്. ഗുരുജിയുടെ വാക്കുകള്‍ കേട്ടപ്പോള്‍, ഇതുതന്നെയല്ല വിവേകാനന്ദന്‍ പറഞ്ഞത് എന്ന ചിന്ത വന്നു. ഗാന്ധി വധത്തെത്തുടര്‍ന്ന് സംഘത്തെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. തുടര്‍ന്ന് ആര്‍എസ്എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും നിയോഗിക്കപ്പെട്ടു. മുഖ്യമന്ത്രിയും എസ് എന്‍ ഡി പി യോഗം സെക്രട്ടറിയുമൊക്കെയായിരുന്ന ആര്‍ ശങ്കര്‍ ഉള്‍പ്പെടെ പ്രമുഖരെ ശാഖയില്‍ കൊണ്ടുവന്നു.പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ഇപ്പോള്‍ ദേശീയതയുടെ മാധ്യമാവിഷ്‌കാരമായി മാറിയിരിക്കുന്ന 'കേസരി' വാരിക തുടക്കം കുറിച്ചത്. 'കേസരി'യുടെ പത്രാധിപരായി

1958 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ഒമ്പത് വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1967 ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും അഞ്ചാറുവര്‍ഷം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച് അറസ്റ്റുവരിച്ചതും തടവനുഭവിച്ചതും. ജയില്‍മോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാര്‍ട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി വിടപറഞ്ഞു. ദീനദയാല്‍ ഉപാധ്യായയുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട ഡല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.1982ല്‍ തിരിച്ചെത്തിയതുമുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അധ്യക്ഷപദവിയും.

ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വരനെയായിരുന്നു. ആദര്‍ശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരന് കഴിഞ്ഞു. ആശയ സംവാദങ്ങള്‍ നടക്കുമ്പോഴും കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത സൗഹൃദം പരമേശ്വന്‍ പുലര്‍ത്തി. ഇഎംഎസും പി ഗോവിന്ദപിള്ളയും പരമേശ്വരന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. എഴുത്തില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും പരമേശ്വരന്‍ പതിയെ ഉള്‍വലിഞ്ഞത് ഗോവിന്ദപിള്ളയുടെ മരണത്തിന് ശേഷമാണ്. അടുത്ത സുഹൃത്തിനെയാണ് ഗോവിന്ദപിള്ളയുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന വേദന എന്നും പരമേശ്വരനെ അലട്ടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category