1 GBP = 93.00 INR                       

BREAKING NEWS

പ്രാര്‍ത്ഥിച്ചാല്‍ രോഗാവസ്ഥയില്‍ മനസിന് ധൈര്യം കിട്ടുമ്പോള്‍ രോഗശാന്തി എളുപ്പത്തിലാവും എന്ന് പറയേണ്ടതിന് പകരം പ്രാര്‍ത്ഥിച്ചാല്‍ ഏത് അജ്ഞാത രോഗവും വഴി മാറിപ്പോകുമെന്ന പച്ചക്കള്ളം എങ്ങനെയാണ് വൈദികര്‍ക്ക് പറയാന്‍ കഴിയുന്നത്? എന്നിട്ട് എന്തുകൊണ്ടാണ് മഹാമേരുക്കള്‍ ആഞ്ഞടിക്കുമ്പോള്‍ ഇവരാരും പ്രാര്‍ത്ഥിക്കാത്തത്? മുബൈയിലെ വൈറസ് ബാധ മാറ്റുകയും രാഷ്ട്രപതിയുടെ മകന്റെ ജീവന്‍ കാക്കുകയും ചെയ്ത വാളവനാല്‍ അച്ചന്‍ എന്തുകൊണ്ടാണ് വുഹാനില്‍ പോകാത്തത്?

Britishmalayali
kz´wteJI³

ഫാദര്‍ ഡൊമിനിക് വാളവനാല്‍ എന്ന ഒരു വൈദികന്റെ പഴയ ഒരു പ്രഭാഷണം ഇന്ന് കേള്‍ക്കുകയുണ്ടായി. ഏതാണ്ട് അഞ്ചെട്ട് വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലെ ബെര്‍മിംങ്ഹാമില്‍ വെച്ച് നടന്ന ധ്യാനത്തില്‍ പ്രസംഗിച്ചപ്പോള്‍ അദ്ദേഹം തന്റെ അനുഭവം വിശദീകരിക്കുകയാണ്. അദ്ദേഹം പറയുന്നത് മുംബൈയില്‍ ഒരു പ്രധാനപ്പെട്ട ആശുപത്രിയില്‍ അപ്രതീക്ഷിതമായ അണുബാധ ഉണ്ടായപ്പോള്‍ എന്ത് അണുബാധയാണ് എന്ന് കണ്ടെത്താന്‍ പോലും കഴിയാത്ത ഒരു സാഹചര്യം ഉണ്ടായെന്നും ആ സാഹചര്യത്തില്‍ ആശുപത്രിയെ അണുബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടി അച്ചനെ വിളിച്ചെന്നും അച്ചന്‍ യേശുക്രിസ്തുവിന്റെ പേരില്‍ പ്രാര്‍ത്ഥിക്കുകയും ആനാവെള്ളം തളിക്കുകയും ചെയ്തപ്പോള്‍ അണുബാധ ഞൊടിയിടയില്‍ ഒഴിഞ്ഞുപോയി എന്നുമാണ്.

അതായത്, അനേകം രോഗികളുടെ ജീവനെടുക്കുന്ന തരത്തിലേക്ക പടര്‍ന്ന് പന്തലിച്ച ഒരു അണുബാധയെ ഒരു വൈദികന് പ്രാര്‍ത്ഥിച്ച് ഇല്ലാതാക്കാന്‍ കഴിഞ്ഞു എന്നര്‍ത്ഥം. ഇതേ വൈദികന്‍ തന്നെ മറ്റൊരു പ്രസംഗത്തില്‍ പറഞ്ഞത് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ മകന്‍ ഗുരുതര രോഗം ബാധിച്ച മരണത്തോട് മല്ലടിച്ചപ്പോള്‍ പ്രത്യേക ദൂതന്‍ വഴി അച്ചനെ ബന്ധപ്പെട്ടെന്നും അച്ചന്‍ അവിടെത്തി തലയില്‍ തൊട്ട പ്രാര്‍ത്ഥിച്ചപ്പോള്‍ അത്ഭുതകരമായി ആ മകന്‍ ജീവിതത്തിലേക്ക മടങ്ങിയെത്തി എന്നുമാണ്. ഡൊമിനിക് വളവനാല്‍ എന്ന വൈദികന്‍ ഇടുക്കി ജില്ലയിലെ അണക്കര കേന്ദ്രീകരിച്ച് വലിയ തോതില്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കത്തോലിക്കാ വൈദികനാണ്. ലക്ഷക്കണക്കിന് വിശ്വാസികള്‍ അച്ചനെ തേടി എത്തുന്നു. അച്ചനെ പോലെ ഇത്രയധികം ആരാധകരുള്ള മറ്റൊരു വൈദികന്‍ ഒരുപക്ഷേ കത്തോലിക്കാ സഭയില്‍ ഉണ്ടാവുകയില്ല.

സേവ്യര്‍ഖാന്‍ വട്ടായില്‍ എന്ന പാലക്കാട് അട്ടപ്പാടിയിലെ ഒരു വൈദികനും ഏതാണ്ട് സമാനമായ സിദ്ധികള്‍ ഉള്ള ആളാണ്. മുമ്പ് പോട്ട മുരിങ്ങൂര്‍ കേന്ദ്രീകരിച്ച് നായിക്ക പറമ്പിലച്ചന്‍, പനച്ചിക്കിലച്ചന്‍ എന്നിങ്ങനെ ചില അത്ഭുത ജന്മങ്ങളും ഉണ്ടായിരുന്നു. ഇവരൊക്കെ കള്ളന്മാര്‍ ആണെന്നോ ഇവരൊക്കെ പറയുന്നത് അതേപടി തട്ടിപ്പാണെന്നോ വിധി എഴുതാന്‍ ഞാന്‍ ആളല്ല. മാത്രമല്ല, വിശ്വാസത്തിന് ശക്തിയുണ്ടെന്നും അടിയുറച്ചുകൊണ്ട് നിങ്ങള്‍ ഒരു കാര്യം വിശ്വസിച്ചാല്‍ അത് നേടുമെന്നും കരുതുന്നവരുടെ കൂടെ തന്നെയാണ് ഞാന്‍. എന്നാല്‍, ഈ വിശ്വാസത്തിന്റെ അടിത്തറയായി മാറേണ്ടത് ഒരു മനുഷ്യന്റെ മനസ്സിനെ നിയന്ത്രിക്കുന്നതിന് ഈശ്വരന്‍ കൊടുക്കുന്ന സിദ്ധി എന്ന നിലയിലാണ്. അതായത്, താന്‍പാതി ദൈവം പാതി എന്ന് കാര്‍ന്നോന്മാര്‍ പറയുന്ന ആ പഴംചൊല്ലിന്റെ ആവര്‍ത്തനം. ഡോക്ടര്‍മാര്‍ പോലും പറയാറുണ്ടല്ലോ മരുന്നിന് പാതി ധര്‍മ്മമേ നിര്‍വഹിക്കാന്‍ കഴിയൂ ബാക്കി ഓരോ വ്യക്തിയുടേയും മനസ്സാണ് നിര്‍ണയിക്കുന്നത് എന്ന്.

അതായത്, ഒരാള്‍ക്ക രോഗം ബാധിച്ചാല്‍ മരുന്ന കൊടുത്ത് അയാളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പ്രാര്‍ത്ഥനയിലൂടെ മനസ്സിനെ ശക്തിപ്പെടുത്തിയും ആ രോഗശാന്തി എളുപ്പത്തില്‍ നേടാന്‍ കഴിയും. ഇതിനോടൊന്നും ഒരു വിയോജിപ്പും എനിക്കില്ല. എന്നാല്‍ മരുന്നിന്റെ ശാസ്ത്രീയമായ വശം പൂര്‍ണമായും മറച്ചുവെച്ച് അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ട പ്രാര്‍ത്ഥനയുടെയും മനസ്സിന്റെയും കാര്യം മാത്രം ഹൈലൈറ്റ് ചെയ്യുമ്പോള്‍ അത് അശാസ്ത്രീയമായി മാറുന്നു. അതുകൊണ്ടാണ് ഡൊമിനിക് വാളവനാല്‍ അച്ചനെ പോലെയുള്ളവര്‍ പറയുന്നത് നുണയാണ് എന്ന് എന്നെ പോലുള്ളവര്‍ക്ക് തോന്നുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category