1 GBP = 94.40 INR                       

BREAKING NEWS

ആഡംബര കാറുകള്‍ മോഷ്ടിച്ചെടുത്ത് ഭീകരന്മാര്‍ക്ക് നല്‍കുന്നവരെ തീഫ് ജിഹാദികള്‍ എന്നല്ലെ വിളിക്കേണ്ടത്? സ്വര്‍ഗത്തില്‍ പോയി ഹൂറികളോടൊപ്പം കഴിയാന്‍ എന്ത് തെമ്മാടിത്തരവും കാണിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ ഇസ്ലാമിക നേതാക്കള്‍ക്ക് ശേഷിയില്ലേ? ലൗ ജിഹാദ് എന്ന വിളിപ്പേരിന്റെ പേരില്‍ പൊട്ടിത്തെറിക്കുന്നവര്‍ ഈ ഭീകരന്മാരെക്കുറിച്ച് കൂടി പറയണം..

Britishmalayali
kz´wteJI³

ലൗ ജിഹാദ് എന്ന പദം കേള്‍ക്കുന്നത് പോലും ഇസ്ലാമിക വിശ്വാസികള്‍ക്ക് കലിപ്പാണ്. അവരുടെ ആശങ്കയോടൊപ്പം യോജിക്കാനാണ് എനിക്കും ഇഷ്ടം. മതപരിവര്‍ത്തനം എന്ന ലക്ഷ്യത്തോട് കൂടി സംഘടിതമായ ഒരു പദ്ധതിയുടെ ഭാഗമായി ആരെങ്കിലും ആരെയെങ്കിലും പ്രണയിക്കുന്നു എന്ന വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞാന്‍. പക്ഷേ, ലൗ ജിഹാദ് എന്നത് പ്രായോഗികാര്‍ത്ഥത്തില്‍ തെറ്റാണെങ്കില്‍ കൂടി ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായി ഇത്തരം ചില ആശയങ്ങള്‍ നിലനില്‍ക്കുന്നു എന്ന് പറയുന്നവരെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ സാധ്യവുമല്ല. എന്തിനേറെ, സെക്സ് ജിഹാദ് എന്ന പേരില്‍ ടുണീഷ്യയില്‍ നിന്നും ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍ സ്ത്രീകളെ അയക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പോലും പുറത്ത് വരുന്നുണ്ട്. അതിനെ സെക്സ് ജിഹാദ് എന്ന് വിളിക്കുന്നത് ഒരുപക്ഷേ മാധ്യമങ്ങളുടെ സൗകര്യത്തിന് വേണ്ടിയാകാം.ഇവിടെ ലൗ ജിഹാദ് എന്ന വിളിക്കുന്നത് പോലെ.

കാരണം ലൗ ജിഹാദ് എന്ന് പേരിട്ടുകൊണ്ട് ഒരു സംഘടിത പ്രണയ നാടകം ഉണ്ടായി എന്ന് വരില്ല. പക്ഷേ ചിലരെങ്കിലും പ്രണയിക്കുന്നത് ബോധപൂര്‍വം മതപരിവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് എന്ന ആരോപണം ഉയരുമ്പോള്‍ അതിലും ചില ശരികള്‍ കണ്ടെത്തേണ്ടിവരും. അല്ലെങ്കില്‍ എങ്ങനെയാണ് ചില കൃസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറി സിറിയയില്‍ ആട് മെയ്ക്കാന്‍ പോയത് എന്ന ചോദ്യത്തിനുള്ള ഉത്തരം പറയേണ്ട ബാധ്യതയുമുണ്ട്. ഞാന്‍ ലൗജിഹാദിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ഈ ഗൂഢാലോചനയെ കുറിച്ച് സൂചിപ്പിക്കുന്നത് എന്ന് മറക്കരുത്. ഇപ്പോള്‍ ഞാന്‍ ഇങ്ങനെയൊരു സംവാദത്തിന് മുതിരുന്നത് ഇന്നത്തെ പത്രങ്ങളില്‍ കണ്ട ഒരു പ്രധാനപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണ്. നാളെ ഇതിനെ തീഫ് ജിഹാദ് എന്ന ആരെങ്കിലും വിളിച്ചാല്‍ അവരെ കുറ്റം പറയരുത്. കാരണം ഈ പത്രവാര്‍ത്തയില്‍ ഒളിഞ്ഞിരിക്കുന്നത് അത്തരം സൂചനകള്‍ തന്നെയാണ്.

സ്വര്‍ഗത്തില്‍ പോയി ഹൂറികളോടൊപ്പം സുഖമായി ജീവിക്കുന്നതിന് വേണ്ടി മോഷണം നടത്തുന്നവരെ കുറിച്ചാണ് ഇന്ന മാധ്യമങ്ങളിലെ വാര്‍ത്തകള്‍ മുഴുവന്‍. മാധ്യമം എന്ന ദിനപത്രത്തില്‍ മാത്രം ഈ വാര്‍ത്തയില്‍ പൊലീസ് ഇങ്ങനെ ആരോപിക്കുന്നു എന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും മറ്റ് പത്രങ്ങളൊക്കെ ഇങ്ങനെയാണ് എഴുതുന്നത്. അതായത്, ഒരു സംഘം ചെറുപ്പക്കാര്‍ കേരളത്തില്‍ നിന്ന് ആഡംബര വാഹനങ്ങളും എസ്യുവി വാഹനങ്ങളും മോഷ്ടിച്ച് കൊണ്ട് തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലേയുമൊക്കെ മത ഭീകര മൗലികവാദ സംഘടനകള്‍ക്ക് കൊടുക്കുന്നു എന്നാണ് വാര്‍ത്ത. ഒരു പത്രവാര്‍ത്തയുടെ ചില ഭാഗങ്ങള്‍ വായിക്കാം. ' കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാടകയ്ക്കെടുക്കുന്ന കാറുകള്‍ തമിഴ്നാട്ടിലെ തീവ്രവാദികള്‍ക്ക് മറിച്ച വില്‍ക്കുന്ന രണ്ടംഗ സംഘത്തെ പിടികൂടി. തൃശ്ശൂര്‍ വാടനാപ്പള്ളി ഗണേശമംഗലം പുത്തന്‍വീട്ടില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ ഇല്യാസ് 37 വയസ്, എറണാകുളം ആലുവ യുസി കോളജ് ചെറിയാപറമ്പില്‍ വീട്ടില്‍ അബുവിന്റെ മകന്‍ കെ എ നിഷാദ് 37 വയസ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം ജെ അരുണ്‍ അറസ്റ്റ് ചെയ്തത്.


ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 11 കാറുകളാണ് സംഘം വാടകയ്ക്കെടുത്ത് തമിഴ്നാട്ടിലേക്ക് കടത്തിയത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 14 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കും എന്ന് 2018ല്‍ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയുമായ കോയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശി തൊ്പ്പി റഫീഖ് എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് റഫീഖിന് അഥവാ ഭായി റഫീഖിനാണ് സംഘം കാറുകള്‍ എത്തിച്ച് നല്‍കിയിരുന്നത്. ഒരു വര്‍ഷത്തിനിടെ ഇവര്‍ 11 കാറുകള്‍ വാടകയ്ക്കെടുത്ത് മറിച്ച് വിറ്റിരുന്നു.' ഈ വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. പക്ഷേ ഈ സംഘം മോഷ്ടിച്ചെടുത്ത കാറുകള്‍ ഒക്കെയും വിറ്റത് മതഭീകരര്‍ക്കും മതഭീകര സംഘടനകള്‍ക്കുമാണ്. അതായത്, ഇവര്‍ മോഷ്ടിച്ചെടുത്തത് പണം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമല്ല, നേരെ മറിച്ച് മതമൗലിക വാദികള്‍ക്ക് കാറ് കൊടുക്കുന്നതിന് വേണ്ടിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category