1 GBP = 93.80 INR                       

BREAKING NEWS

ഒരു വര്‍ഷം മുമ്പ് ഭരണഘടന ബെഞ്ച് വിധിച്ചതിനെ മറികടന്ന് ഒരു വിധി പ്രഖ്യാപിക്കാന്‍ രണ്ട് ജഡ്ജിമാര്‍ മാത്രമുള്ള ഒരു ബെഞ്ചിന് എങ്ങനെയാണ് കഴിയുന്നത്? ഭരണഘടനയ്ക്കും രാജ്യത്തെ നിയമങ്ങള്‍ക്കും വ്യാഖ്യാനം നല്‍കുക എന്നതിനപ്പുറം സ്വന്തം ഇഷ്ടവും താല്‍പര്യവും ചൂണ്ടിക്കാട്ടി വിധി പറയാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കാവുമോ? ഭരണഘടന ഉറപ്പ് നല്‍കുന്ന സംവരണം അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി വിധി പ്രഖ്യാപിച്ച ജഡ്ജിമാരോട് പറയാനുള്ളത്

Britishmalayali
kz´wteJI³

പട്ടികജാതി പട്ടികവര്‍ഗ സംവരണം ഇന്ത്യന്‍ ഭരണഘടനാ ശില്പികളുടെ രാജ്യത്തെ കുറിച്ചുള്ള വിശാല കാഴ്ച്ചപ്പാടില്‍ നിന്നും രൂപം കൊണ്ടകതാണ്. ഭരണഘടനയുടെ അനുച്ഛേദം 16-4 അനുസരിച്ചും 16-4 എ അനുസരിച്ചും ഇന്ത്യയിലെ പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ട സകല മനുഷ്യര്‍ക്കും ജോലി സ്ഥലങ്ങളില്‍ മാത്രമല്ല വിദ്യാഭ്യാസ് സ്ഥാപനത്തിലും സംവരണത്തിനുള്ള അര്‍ഹതയുണ്ട്. അത്തരം ഒരു സംവരണം ഇന്ത്യാമഹാരാജ്യത്ത് നടപ്പിലാക്കിയില്ലായിരുന്നെങ്കില്‍ ഇന്നും ഇന്ത്യയിലെ പാവപ്പെട്ട പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ ജീവിതാവസ്ഥ പരിതാപകരമാവുമായിരുന്നു. കാരണം ഇന്ത്യയെ പോലെ ജാതി വ്യവസ്ഥ കൊടികുത്തി വാഴുന്ന ഒരു നാട്ടില്‍ സാമ്പത്തികമായ അസ്ഥിരതയല്ല, സാമ്പത്തികമായ വ്യത്യാസമല്ല സാമുദായികമായ വ്യത്യാസം തന്നെയാണ് യഥാര്‍ത്ഥ വെല്ലുവിളി എന്നത് അവര്‍ തിരിച്ചറിഞ്ഞതാണ് ഇന്ത്യയെ ഇപ്പോഴും ഈ നിലയില്‍ നിര്‍ത്തുന്നത്.

ലോകത്ത ഒരിടത്തുമില്ലാത്ത വൃത്തികെട്ട ജാതിവ്യവസ്ഥ നിലനില്‍ക്കുകയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ തരംതിരിച്ച് നിലനിര്‍ത്തുകയും ചെയ്തുകൊണ്ടിരുന്ന സാംസ്‌കാരിക പാരമ്പര്യം ഇന്ത്യക്കുള്ളപ്പോള്‍ ആ പാരമ്പര്യം നിയമം മൂലം നിരോധിച്ചിട്ടും ആളുകള്‍ അതിനെ ഇപ്പോഴും നെഞ്ചില്‍ കൊണ്ട് നടക്കുമ്പോള്‍ ഇത്തരം ഒരു ദീര്‍ഘവിക്ഷണമുള്ള ഭരണാധികാരികളുടെ തീരുമാനത്തെ എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല. ദാരിദ്ര്യവും പട്ടിണിയും കിടക്കുന്ന ഒരു നമ്പൂതിരിക്ക് ഏത് വീട്ടിലും ആദരവും ബഹുമാനവും ലഭിക്കുമ്പോഴും പണം ഏറെയുണ്ടെങ്കില്‍ പോലും പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ടവരെ വീട്ടില്‍ കയറ്റാന്‍ പലര്‍ക്കും മടിയാണ് എന്ന വസ്തുത ഇപ്പോഴും നിലനില്‍ക്കുകയാണ്.

നിര്‍ഭാഗ്യവശാല്‍, ജാതിസംവരണം അശ്ലീലവും മ്ലേച്ഛവുമാണെന്നും സാമ്പത്തിക സംവരണമാണ് ഈ രാജ്യത്തിന് നല്ലതെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം പെരുകി വരികയാണ്. മനസ്സില്‍ ജാതിചിന്തയുള്ള പല സവര്‍ണ മേലാളന്മാരും സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായി രംഗത്ത് വരുന്നു. ഇങ്ങനെ ചിന്തിക്കുന്നവര്‍ ഉയര്‍ന്ന ഉദ്യോഗം ലഭിക്കുന്നവര്‍ക്കിടയിലും സുപ്രീംകോടതി പോലെയുള്ള നിയമസംവിധാനങ്ങള്‍ക്കിടയിലുമുണ്ട്. ജാതി സംവരണം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത എന്ത് എന്ന ചോദ്യത്തിന് രണ്ട് ലളിതമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒന്ന്, ഈ നാട്ടിലെ തൊഴിലവസരങ്ങളില്‍ മഹാഭൂരിപക്ഷവും നിലനില്‍ക്കുന്ന സ്വകാര്യമേഖലയില്‍ ജാതിസംവരണം ഇല്ലാത്തതുകൊണ്ട് എത്ര ദളിതന്മാര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു എന്ന കണക്കെടുക്കുകയാണ്. മാധ്യമ സ്ഥാപനങ്ങള്‍ അടക്കമുള്ള, ഐടി കമ്പനികള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ എത്ര പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ജോലി ചെയ്യുന്നു എന്ന കണക്കെടുക്കുക. രണ്ട് ഈ രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമായ സുപ്രീംകോടതിയില്‍ എത്ര ദളിത് ജഡ്ജിമാരുണ്ട് എന്ന കണക്കെടുക്കുക.

ഇതൊക്കെ ഇപ്പോള്‍ ഓര്‍ത്തെടുക്കുവാന്‍ കാരണം കഴിഞ്ഞ ദിവസം ഭരണഘടനയുടെ അന്തസത്തയെ തന്നെ തകര്‍ത്തുകൊണ്ട് സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാര്‍ സാമ്പത്തിക സംവരണത്തെ വാരിപ്പുണര്‍ന്നുകൊണ്ട് ജാതിസംവരണത്തിനെതിരെ വിധിയെഴുതിയത് കണ്ടിട്ടാണ്. നിര്‍ഭാഗ്യവശാല്‍, ആ വിധി ഒരു ചര്‍ച്ചയാക്കുന്നതിനോ വിമര്‍ശിക്കുന്നതിനോ ഇവിടെ ആരും തയ്യാറാകുന്നില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category