1 GBP = 94.40 INR                       

BREAKING NEWS

കെ. ഡി. ഷാജിമോന്‍ പ്രസിഡന്റ്; ഷിജി ബിബിന്‍ സെക്രട്ടറി; ഡോ. രഞ്ജിത്ത് രാജ്ഗോപാല്‍ ട്രഷറര്‍; മാഞ്ചസ്റ്റര്‍ മലയാളി അസോസിയേ ഷന് നവ നേതൃത്വം ചുമതലയേറ്റു

Britishmalayali
kz´wteJI³

ഇംഗ്ലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ എംഎംഎയ്ക്ക് നവ നേതൃത്വം ചുമതലയേറ്റു. കഴിഞ്ഞ ദിവസം എംഎംഎ സപ്ലിമെന്ററി സ്‌കൂള്‍ പ്രസിഡന്റ് അനീഷ് കുര്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി അരുണ്‍ ചന്ദും വരവ് ചെലവ് റിപ്പോര്‍ട്ട് ട്രഷറര്‍ ബിന്ദു പികെയും അവതരിപ്പിച്ചു. എംഎംഎയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും മലയാളം ക്ലാസ്സില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തി വിപുലീകരിക്കാനും പൊതുയോഗം തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ ആഘോഷങ്ങള്‍ മത്സരങ്ങള്‍ പദ്ധതികള്‍ യോഗം വിലയിരുത്തി. കേരളത്തിന്റെ തനതായ സംസ്‌കാരം വിളിച്ചോതിയ മാഞ്ചസ്റ്റര്‍ പരേഡ്, വിവിധ ഇനങ്ങളില്‍ മത്സരിച്ച് വിജയിച്ച യുക്മ ചാമ്പ്യന്‍ കലാ ചാമ്പ്യന്‍ ടീം, കായിക ചാമ്പ്യന്‍ ടീം, യുക്മ ദേശീയ കലാ മത്സരങ്ങളിലെ മികച്ച പ്രകടനം ഇവയൊക്കെ വളരെ ഭംഗിയായി നടപ്പിലാക്കിയ മുന്‍ ഭരണ സമിതിയെ പൊതുയോഗം അഭിനന്ദിച്ചു.

തുടര്‍ന്ന് 15 ട്രസ്റ്റി ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെ. ഡി. ഷാജിമോനാണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ അഡൈ്വസറി കമ്മിറ്റി അംഗവും ടീമംഗവുമാണ്. സമീക്ഷ യുകെ മാഞ്ചസ്റ്റര്‍ പ്രസിഡന്റായും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരികയാണ്. ഷിജി ബിബിനെ സെക്രട്ടറി ആയും ഡോ. രഞ്ജിത്ത് രാജ്ഗോപാലിനെ ട്രഷറര്‍ ആയും സാജു കാവുങ്കയെ വൈസ് പ്രസിഡന്റ് ആയും റോബര്‍ട്ട് ബെഞ്ചമിനെ ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ട പൊതുയോഗം ജിജോ വര്‍ഗ്ഗീസ്, ദിനേശന്‍ ഡി. കെ. ജോജി മാത്യു, വര്‍ഗ്ഗീസ് കോട്ടക്കല്‍ എഡ്വിന്‍ എഡ്വേര്‍ഡ്, നിതീഷ് ജോസഫ്, മിസിസ്സ് നിഷ പ്രമോദ്, മിസിസ്സ് രജനി രഞ്ജിത്ത്, മിസിസ്സ് അജത അഞ്ജു, ബിന്ദു പികെ. എന്നിവരെ ട്രസ്റ്റീസ് ബോര്‍ഡിലേക്ക് ട്രസ്റ്റിമാരായും പൊതുയോഗം തെരഞ്ഞെടുത്തു.

ഇംഗ്ലണ്ടിലെ മലയാളികള്‍ക്കിടയില്‍ ജാതമത ചിന്തകള്‍ക്ക് അതീതമായി കൂടുതല്‍ ശക്തിയോട് പ്രവര്‍ത്തനങ്ങള്‍ നടത്താനും കേരളീയ തനതായ കൂട്ടായ്മ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്ത് പൊതുയോഗം അവസാനിച്ചു. അടുത്ത വര്‍ഷത്തക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുവാന്‍ വിവിധ സബ് കമ്മറ്റികള്‍ക്ക് രൂപം കൊടുത്ത പുതിയ ഭരണ സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category