1 GBP = 93.50 INR                       

BREAKING NEWS

കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലെത്തിയത് 'ഇന്ത്യന്‍ ടീം' അല്ല; അങ്ങനെയൊരു ടീമിനെ തങ്ങള്‍ അയച്ചിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയവും ദേശീയ കബഡി ഫെഡറേഷനും; കളിക്കാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം; ഗുരു നാനാക് ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ടൂര്‍ണ്ണമെന്റിന് ടീമിനെ വിട്ടത് പഞ്ചാബ് അസോസിയേഷന്‍; പാക്കിസ്ഥാനിലെ കബഡി കളി വിവാദം ആളിക്കത്തുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലെത്തിയത് 'ഇന്ത്യന്‍ ടീം' അല്ല. അങ്ങനെയൊരു ടീമിനെ തങ്ങള്‍ അയച്ചിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയവും ദേശീയ കബഡി ഫെഡറേഷനും വ്യക്തമാക്കിയതോടെയാണ് വിവാദം തുടങ്ങിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് കളിക്കുന്നത് പോലും വേണ്ടെന്ന് ഇന്ത്യ നിലപാട് എടുത്തിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാനില്‍ കബഡി ടീം എത്തിയത്. ഒരു സംഘം കബഡി കളിക്കാന്‍ പോയത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. തിങ്കളാഴ്ചയാണ് ലഹോറില്‍ ലോകകബഡി ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. ഇതിനായി ഇന്ത്യന്‍ കളിക്കാരുടെ സംഘം വാഗാ അതിര്‍ത്തിയിലൂടെയാണ് ശനിയാഴ്ച ലഹോറിലെത്തിയത്. എന്നാല്‍ ഒരു കായികതാരത്തിനും പാക്കിസ്ഥാനിലെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് കേന്ദ്രകായിക മന്ത്രാലയം അറിയിച്ചു.

തങ്ങളുടെ അറിവോടെയല്ല സംഘം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അമെച്വര്‍ കബഡി അസോസിയേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ എസ്പി. ഗാര്‍ഗ് പറഞ്ഞു. പാക്പഞ്ചാബിലെ കായികമന്ത്രി റായി തൈമൂര്‍ ഖാന്‍ ഭട്ടിയും പാക് കബഡി ഫെഡറേഷനും ചേര്‍ന്നാണ് ഇന്ത്യന്‍ ടീമിനെ വരവേറ്റത്. പഞ്ചാബ് കബഡി അസോസിയേഷനാണ് ടീമിനെ വ്ിട്ടത്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും വ്യക്തികളെന്ന നിലയിലാണ് ഈ ടീമിലെ അംഗങ്ങള്‍ പങ്കെടുക്കുകയെന്നുമാണ് വിശദീകരണം.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ജര്‍മനി, ഇറാന്‍, അസര്‍ബെയ്ജാന്‍, സിയറ ലിയോണ്‍, കെനിയ, കാനഡ എന്നീ രാജ്യങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഗുരു നനാക് ദേവിന്റെ 550-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് പാക് കബഡി ഫെഡറേഷന്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. സര്‍ക്കിള്‍ സ്‌റ്റൈല്‍ കബഡിയാണ് കളിക്കേണ്ടത്. ഇത് ഇന്ത്യയില്‍ പഞ്ചാബില്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് പാക് ക്ഷണം സ്വീകരിച്ച് കളിക്കാരെ അയച്ചതെന്ന് പഞ്ചാബ് കബഡി അസോസിഷേഷനും പറയുന്നു. ടൂര്‍ണ്ണമെന്റിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തില്‍ അല്ല കളിക്കുന്നതെന്നും പറഞ്ഞു.

കളിക്കാരുടെ ജേഴ്സിയിലും വസ്ത്രങ്ങളിലും ഇന്ത്യ എന്ന് എഴുതിയിട്ടുണ്ട്. ഈ വിവാദത്തോട് പഞ്ചാബ് എന്ന് എഴുതി അന്താരാഷ്ട്ര മത്സരത്തില്‍ ആര്‍ക്കും കളിക്കാനാവില്ലെന്നാണ് പഞ്ചാബ് അസോസിയേഷന്റെ മറുപടി. പാക്കിസ്ഥാനിലെ കബഡിയില്‍ രണ്ട് ഗ്രൂപ്പുകളുണ്ട്. അതിലൊരു കൂട്ടരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും പഞ്ചാബ് കബഡി അസോസിയേഷന്‍ പറയുന്നു. ടീമിനെ പാക്കിസ്ഥാനിലേക്ക് അയച്ചതില്‍ പങ്കില്ലെന്ന് പഞ്ചാബ് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. വിവാദത്തോട് പ്രതികരിക്കാന്‍ പാക്കിസ്ഥാന്‍ ഫെഡറേഷനും വിസമ്മതിച്ചു. ഇന്ത്യയുടെ അനുമതിയില്ലാതെ താരങ്ങള്‍ എങ്ങനെ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തി എന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category