1 GBP = 92.00INR                       

BREAKING NEWS

മംഗളൂരുവില്‍ സെമിനാറില്‍ പങ്കെടുക്കാനായി പോയത് മരണത്തിലേക്കുള്ള യാത്രയായി; ജെയ്നി ഷാജിയുടേയും വൈദിക വിദ്യാര്‍ത്ഥിയായ ജിതിന്റേയും ജീവനെടുത്തത് ടാങ്കര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധ; പരിക്കേറ്റ ഷര്‍വിന്‍ ഗുരുതരാവസ്ഥയിലും; മംഗളൂരു നെല്യാടിക്കു സമീപം വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചതിന് കാരണം ടാങ്കര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധ

Britishmalayali
kz´wteJI³

മംഗളൂരു: നെല്യാടിക്കു സമീപം വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചതിന് കാരണം ടാങ്കര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധ. ബല്‍ത്തങ്ങാടി ഉജിറെ എസ്ഡിഎം കോളജ് ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സിലെ അസി. പ്രഫസര്‍ കുമ്പനാട് നെല്ലിമല നെല്ലാനിക്കല്‍ കുടുംബാംഗം ജെയ്‌നി ഷാജി(43), ഇവിടെ പരിശീലനം നടത്തുന്ന പത്തനംതിട്ട കുമ്പഴ നെടുമനാല്‍ പുതുപ്പറമ്പില്‍ പുത്തന്‍വീട്ടില്‍ ബ്രദര്‍ ഡോ. ജിതിന്‍ ജേക്കബ് (27) എന്നിവരാണു മരിച്ചത്. ജെയിനിയുടെ മകന്‍ ഷര്‍വിനെ (14) ഗുരുതരമായ പരുക്കുകളോടെ ദര്‍ലക്കട്ട കെ.എസ്.ഹെഗ്‌ഡെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെല്യാഡി ആസ്ഥാനമായുള്ള വ്യവസായി യു പി വര്‍ഗീസിന്റെ ബന്ധുക്കളായിരുന്നു മരിച്ചവര്‍. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഷര്‍വിന്റെ നിലയും ഗുരുതരമാണ്. മംഗളൂരുവില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം. ഇന്നലെ രാവിലെ 6.45ന് ഉപ്പിനങ്ങാടി ദാദ്രോഡിയില്‍ ഇവര്‍ സഞ്ചരിച്ച കാറും മംഗളൂരുവില്‍ നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ഇടിക്കുകയായിരുന്നു.

കാഞ്ചനയിലെ എലീറ്റ് റബര്‍ ഫാക്ടറി ഉടമ ഊന്നുകല്ലുങ്കേല്‍ വി.യു.ഷാജിയുടെ ഭാര്യയാണു ജെയ്‌നി. പിതാവ്: ജോണ്‍ നെല്ലാനിക്കല്‍. മാതാവ്: ജോളി. മക്കള്‍: ജസ്വിന്‍ (ഉജിറെ എസ്ഡിഎം പിയു കോളജ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), ഷര്‍വിന്‍ (ബഥനി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരി: ജനനി (കാനഡ). ബഥനി ആശ്രമം വൈദിക വിദ്യാര്‍ത്ഥിയാണ് ജിതിന്‍. ജേക്കബ് വര്‍ഗീസ്-മേഴ്‌സി ദമ്പതികളുടെ മകനാണ്. മിഥുന്‍, ആല്‍ബിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

ജിതിന്റെ സംസ്‌കാരം ഇന്ന് 3ന് തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമ ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ കാര്‍മികത്വത്തില്‍ നടക്കും. ജെയ്‌നിയുടെ മൃതദേഹം മംഗളൂരു ജില്ലാ ഗവണ്‍മെന്റ് വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയില്‍ .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category