1 GBP = 93.50 INR                       

BREAKING NEWS

ഇവന്റ് ലോഗോയും പോസ്റ്ററുകളും തയ്യാറായി; നിങ്ങളുടെ ഫേസ്ബുക്കി ലൂടെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കൂ

Britishmalayali
kz´wteJI³

യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ ഇവന്റ് ലോഗോയും പോസ്റ്ററുകളും തയ്യാറായി. പൂര്‍ണ്ണമായും സൗജന്യമായി വായനക്കാര്‍ക്ക് നല്‍കുന്ന ഈ അപൂര്‍വ്വ വിരുന്നിനായി സോഷ്യല്‍ മീഡിയ പ്രചാരക സംഘം ഇതിനോടകം തയ്യാറാക്കിയതാണ് ഈ വീഡിയോ ഇവന്റ് ലോഗോയും പോസ്റ്ററുകളും എല്ലാം. അവാര്‍ഡ് നൈറ്റിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കവേ ഈ പോസ്റ്ററുകള്‍ എല്ലാം യുകെയിലെ മുഴുവന്‍ മലയാളികളിലേക്കും എത്തിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ വായനക്കാരെ ഏല്‍പ്പിക്കുകയാണ്.

ലാഭേച്ഛയൊന്നും കൂടാതെ നടത്തുന്ന അവാര്‍ഡ് നൈറ്റ് മനോഹരമാക്കേണ്ടത് പ്രിയ വായനക്കാരേ നിങ്ങളുടെ ചുമതലയാണ്. അതുകൊണ്ട് നിങ്ങളുടെ ഫേസ്ബുക്കിലൂടെ ഇവന്റ് ലോഗോയും പോസ്റ്ററുകളും പരമാവധി പ്രചരിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഈ ഫോട്ടോകളില്‍ ഓരോന്നിലും റൈറ്റ് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാം. അല്ലെങ്കില്‍ ബ്രിട്ടീഷ് മലയാളിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നിങ്ങള്‍ക്ക് നേരിട്ട് ഷെയര്‍ ചെയ്യാം.

പത്താമത് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് വേദിയാകുന്നത് നോര്‍വ്വിച്ചാണ്. ലോക പ്രശസ്ത താരങ്ങള്‍ അടക്കമുള്ളവരെ വേദിയില്‍ എത്തിച്ചു തികച്ചും പ്രൗഢഗംഭീരമായ ഒരു സദസ്സിനു മുന്നില്‍ അഴകും മിഴിവും ചേര്‍ന്നെത്തുന്ന ഒരു നൃത്ത സംഗീത ഹാസ്യ രാവിന് അരങ്ങൊരുക്കാനുള്ള ശ്രമം സംഘാടക നിര തുടങ്ങിക്കഴിഞ്ഞു. ഇത്തവണ പത്താം വര്‍ഷം എന്ന നിലയില്‍ കൂടുതല്‍ കേരളത്തിന്റെ സാംസ്‌കാരിക മുദ്രകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കും വിധമുള്ള അവതരണമാകും വേദിയില്‍ ദൃശ്യമാകുക.

നാലുമാസം അകലെ നില്‍ക്കുന്ന അവാര്‍ഡ് നൈറ്റ് ഇത്തവണ നോര്‍വിച്ച് ഹെവിറ്റ് അക്കാദമി ഹാളിലാണ് അരങ്ങേറുന്നത്. ജൂണ്‍ ആറു ശനിയാഴ്ച നോര്‍വിച്ച് മലയാളികളുടെ നേതൃത്വത്തില്‍ അവാര്‍ഡ് നൈറ്റിന് തിരശീല ഉയരുമ്പോള്‍ തങ്ങളുടെ നാട്ടില്‍ ആദ്യമായി വിരുന്നെത്തുന്ന ഒരു മെഗാ ഇവന്റ് എന്ന നിലയിലാകും നാട്ടുകാര്‍ സ്വീകരിക്കുക. മലയാള മാധ്യമ രംഗത്തെ വേറിട്ട പരീക്ഷണമായ ബ്രിട്ടീഷ് മലയാളി പത്തുവര്‍ഷമായി യുകെയിലെ ഒന്‍പതു നഗരങ്ങളില്‍ സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റ് വായനക്കാര്‍ക്കുള്ള വാര്‍ഷിക ഉപഹാരം എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്. ഇത്രയും മനോഹരമായതും സൗജന്യ പ്രവേശനം അനുവദിക്കുന്നതുമായ മറ്റൊരു കലാവിരുന്ന് യുകെ മലയാളികള്‍ക്കു വേണ്ടി ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ഇപ്പോഴത്തെ ചാന്‍സലറും നീതിന്യായ മന്ത്രിയുമായ റോബര്‍ട്ട് ബാക്ലാന്റ് ഉദ്ഘാടകനായി എത്തിയ സ്വിണ്ടന്‍ അവാര്‍ഡ് നൈറ്റിന് ശേഷം മലയാള സിനിമയുടെ കാരണവര്‍ കെ മധു മുതല്‍ റൊമാന്റിക് ഹീറോ ശങ്കര്‍ വരെയുള്ളവര്‍ വിശിഷ്ട അതിഥികള്‍ ആയി എത്തിയിട്ടുണ്ട്. ഗായകന്‍ ജി വേണുഗോപാല്‍, ലോകപ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്, ടി യു കുരുവിള എംഎല്‍എ, നടി പ്രിയാ ലാല്‍, സിനിമാതാരം തമ്പി കണ്ണന്താനം, ഗായകന്‍ കിഷന്‍, ഗായിക ഗായത്രി സുരേഷ്, കൊമേഡിയന്‍ കലാഭവന്‍ ദിലീപ്, റെജി രാമപുരം, കലാമണ്ഡലം വിജയകുമാര്‍, ബാര്‍ബറ വിജയകുമാര്‍ തുടങ്ങി അനേകം പ്രതിഭകള്‍ അഥിതികളായും അവാര്‍ഡ് നൈറ്റിന്റെ താരങ്ങളെയും ഒക്കെ വന്നുപോയവരാണ്.
ആ പാരമ്പര്യം നിലനിര്‍ത്താന്‍ ഇത്തവണയും ലോകം അറിയുന്ന താരങ്ങള്‍ അവാര്‍ഡ് നൈറ്റില്‍ എത്തിച്ചേരും. യുകെ മലയാളികളുടെ സ്‌നേഹവും ആദരവും ലഭിക്കുന്ന വേദി എന്ന നിലയിലാണ് ഇവരെല്ലാം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിനെ അടുത്തറിയുന്നത്. അതോടൊപ്പം യുകെയിലെ വേദികളില്‍ മിന്നിത്തിളങ്ങുന്ന ചിത്രാലക്ഷ്മി, കലാഭവന്‍ നൈസ് എന്നിവരുടെയൊക്കെ നേതൃത്വത്തില്‍ നൂറുകണക്കിന് നര്‍ത്തകരാണ് പ്രതിഭയുടെ മാറ്ററിഞ്ഞു അവാര്‍ഡ് നൈറ്റിനെ യുകെ മലയാളികളുടെ എഴുതിച്ചേര്‍ത്ത ചരിത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്.
2011 ല്‍ സ്വിണ്ടനില്‍ യാത്ര തുടങ്ങിയ അവാര്‍ഡ് നൈറ്റ് മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍, ക്രോയ്‌ഡോണ്‍, സൗത്താംപ്ടണ്‍, ഹണ്ടിങ്ങ്ടണ്‍, ഗ്ലോസ്റ്റര്‍, സൗത്താംപ്ടണ്‍, കവന്‍ട്രി എന്നീ നഗരങ്ങള്‍ ചുറ്റിക്കറങ്ങിയാണ് ഒടുവില്‍ നോര്‍വിച്ചില്‍ എത്തി നില്‍ക്കുന്നത്. ഈ യാത്രയില്‍ ഉടനീളം സൗഹൃദങ്ങളുടെ ചങ്ങലക്കണ്ണികള്‍ നെയ്തുകൂട്ടിയാണ് ബ്രിട്ടീഷ് മലയാളി അതിന്റെ ജൈത്രയാത്ര തുടരുന്നതും.
ഓരോ അവാര്‍ഡ് നൈറ്റും ഒരു പറ്റം ആളുകളുടെ അധ്വാനവും സ്‌നേഹവും മൂലമാണ് യാഥാര്‍ത്ഥ്യമായി മാറുന്നതും. അതിനൊപ്പം ഓരോ അവാര്‍ഡ് നൈറ്റും ഓരോ അനുഭവവും ആയി മാറുകയും ചെയ്യുന്നു. ഇനി പുതിയൊരു അനുഭവത്തിന്റെ നാളുകളാണ് മുന്നില്‍ ഉള്ളത്. അതിനായി ഓരോ വായനക്കാരും തയാറെടുത്തോളൂ, സംതൃപ്തി നൂറു ശതമാനം, അത് ബ്രിട്ടീഷ് മലയാളിയുടെ വാഗ്ദാനം.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category