1 GBP = 93.50 INR                       

BREAKING NEWS

എസ്ഡിപിഐ എന്നത് ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണെന്ന് 'പറയാതെ വയ്യ'യില്‍ തുറന്നു പറഞ്ഞ് ഷാനി പ്രഭാകര്‍; എന്തുകൊണ്ട് സംഘടന എതിര്‍ക്കപ്പെടണം എന്ന് എണ്ണിപ്പറഞ്ഞു അവതരണം; പൗരത്വ സമരത്തില്‍ നുഴഞ്ഞു കയറിയവര്‍ സംഘപരിവാറിന് ദേശീയ തലത്തില്‍ വടി കൊടുക്കുന്നെന്നും ആക്ഷേപം; പുതിയ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ സൈബര്‍ ആക്രമണവുമായി എസ്ഡിപിഐക്കാരും; എസ്ഡിപിഐയെ വിമര്‍ശിച്ചത് നിലപാട് മാറ്റത്തിന്റെ തന്ത്രമെന്ന് ആരോപിച്ചു സംഘപരിവാറും

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ മാധ്യമ രംഗത്ത് ദ്വീര്‍ഘകാല പാരമ്പര്യമുള്ള വ്യക്തിയാണ് ഷാനി പ്രഭാകര്‍. പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞ് പലരുടെയും കണ്ണില്‍ കരടായവര്‍. എന്നാല്‍, തന്റെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്നു പറയുന്നതും അവരുടെ പതിവാണ്. നേരത്തെ സംഘപരിവാറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന ഷാനി പ്രഭാകര്‍ ഇപ്പോള്‍ വീണ്ടും വിവാദത്തില്‍ ചാടിയിരിക്കയാണ്.

ഇക്കുറി എസ്ഡിപിഐ എന്ന സംഘട കേരള സമൂഹത്തെ എത്രത്തോളം അപകടത്തിലാക്കുന്നു എന്നു തുറന്നു പറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് അവര്‍. പ്രതിവാര പരിപാടിയായ പറയാതെ വയ്യയില്‍ പൗരത്വ ഭേദഗതി സമരങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞു കയറി നടത്തുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഷാനി രംഗത്തുവന്നത്. എസ്ഡിപിഐ ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രസ്്ഥാനമാണെന്ന് തുറന്നു പറയുകയായിരുന്നു ഷാനി. എന്തുകൊണ്ടാണ് കേരള സമൂഹം ഈ സംഘടനെ എതിര്‍ക്കണം എന്ന് എണ്ണിപ്പറഞ്ഞു കൊണ്ടു രംഗരംഗത്തെത്തിയത്.

സമൂഹത്തില്‍ അടിമുടി വര്‍ഗീയ പറഞ്ഞു കൊണ്ടു വിഭജിക്കുകയും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്യുക മാത്രമാണ് എസ്ഡിപിഐയുടെ ലക്ഷ്യമെന്നും ഷാനി വ്യക്തമാക്കി. കേരളത്തില് ഹൈന്ദവ വര്‍ഗീയ വളര്‍ത്തുന്നതിന് വളമാകുന്നത് എസ്ഡിപിഐ ആണെന്നും അവര്‍ അടിവരയിട്ടു വ്യക്തമാക്കി. എല്ലാത്തിലും മതം കുത്തികയറ്റുകയും ജനാധിപത്യം എന്ന് സ്വയമേ അവകാശം ഉന്നയിക്കുകയും ചെയ്യു. മുസ്ലിം സംരക്ഷകര്‍ എന്ന നടിക്കുന്നവര്‍ക്ക് ഇന്ത്യയിലെ മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ല... പകരം ദ്രോഹമാണ് ഇവരുടെ കോണ്ട്രിബൂഷനെന്നും ഷാനി തുറന്നു പറഞ്ഞു. പരിപാടിയിലെ നിശിദ വിമര്‍ശനങ്ങള്‍ കാരണം ഇപ്പോള്‍ എസ്ഡിപിഐക്കാരുടെ കണ്ണിലെ കരടായിരിക്കയാണ് ഷാനി.

ഷാനി പരിപാടിയില്‍ തുറന്നു പറഞ്ഞത് ഇങ്ങനെയാണ്: ''എസ്.ഡി.പി.ഐ എന്ന ഏറ്റവും പുതിയ പേരിലും ഒളിച്ചിരിക്കുന്നത് വിഭാഗീയ, വര്‍ഗീയ രാഷ്ട്രീയമാണെന്നതിനും ഔദ്യോഗികസാക്ഷ്യങ്ങള്‍ പോലും ആവശ്യമില്ല. ജനാധിപത്യവിരുദ്ധമാണ്, മനുഷ്യത്വവിരുദ്ധമാണ് രാഷ്ട്രീയമെന്ന പേരില്‍ നടത്തുന്ന വിഭാഗീയപ്രവര്‍ത്തനങ്ങള്‍. കൈവെട്ടിയും കൊന്നൊടുക്കിയും സൃഷ്ടിച്ചുവച്ചിരിക്കുന്ന ഭീതിയുടെ അടയാളങ്ങളും വ്യക്തമാണ്. മനുഷ്യാവകാശസംരക്ഷകരെന്നും സമുദായസംരക്ഷകരെന്നും അവകാശപ്പെട്ടെത്തുന്ന എസ്.ഡി.പി.ഐ ആണ് സമുദായത്തിനും സമൂഹത്തിനും ഏറ്റവും വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദം സമൂഹം വ്യക്തമായി തിരിച്ചറിഞ്ഞതോടെ രൂപീകരിക്കപ്പെട്ട ജനാധിപത്യമറയാണ് എസ്.ഡി.പി.ഐ എന്ന പേര്. ജനാധിപത്യത്തെയും മാനിക്കുന്നുവെന്ന കാപട്യത്തിന് തെളിവുണ്ടാക്കല്‍ മാത്രമാണ് തിരഞ്ഞെടുപ്പിലും ജനകീയ പ്രക്ഷോഭങ്ങളിലുമുള്ള പങ്കാളിത്തം. പൗരത്വനിയമഭേദഗതിയുടെ പേരില്‍ മതേതര ഇന്ത്യക്കാരന്റെ വേവലാതികളൊന്നുമല്ല അവരുടെ മനസിലെന്നറിഞ്ഞും കൂടെക്കൂട്ടുന്നവരുണ്ടെങ്കില്‍ അവര്‍ ഈ പ്രക്ഷോഭത്തെയാകെ ഒറ്റുകൊടുക്കുകയാണ്. കാരണം പൗരത്വപ്രക്ഷോഭത്തില്‍ എസ്.ഡി.പിഐയുടെ സാന്നിധ്യം ഗുണം ചെയ്യുന്ന ഒരേയൊരു വിഭാഗമേയുള്ളൂ. സംഘപരിവാര്‍!

പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്കെല്ലാം ഒരു പൊതുതാല്‍പര്യമേയുള്ളൂ. മതേതരഇന്ത്യയുടെ ഭാവി. അവിടെ ഞങ്ങള്‍ക്ക് മുതലെടുക്കാനൊരു സുവര്‍ണാവസരം എന്ന എസ്.ഡി.പി.ഐയുടെ ആവേശം വളരെ പ്രകടവും അപായകരവുമാണ്. ദേശീയതലത്തില്‍ സമരമുഖമായി മാറിയ ചന്ദ്രശേഖര്‍ ആസാദിനെ വരെ വേദിയിലെത്തിച്ച് എങ്ങനെയെങ്കിലും പൊതുസ്വീകാര്യത ഉറപ്പിക്കാന്‍ എസ്.ഡി.പി.ഐ കിണഞ്ഞു പണിയെടുക്കുന്നുണ്ട്. സമാന്തരമായി വിഭാഗീയ പ്രചാരണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്. പല ഭാവങ്ങളില്‍ വേഷപ്രച്ഛന്നരായി കടന്നു കൂടാന്‍ അവര്‍ ആവതു ശ്രമിക്കുന്നുണ്ട്. എസ്.ഡി.പി.ഐയ്ക്കെതിരെ അതിജാഗ്രത പുലര്‍ത്തേണ്ട രാഷ്ട്രീയ സന്ദര്‍ഭത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വിശേഷിച്ചും ആ ഉത്തരവാദിത്തമുണ്ട്. മതേതരത്വം സംരക്ഷിക്കാന്‍ മതവര്‍ഗീയവാദികളുടെ പങ്കാളിത്തം കേരളത്തിനാവശ്യമില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരോട് ജനാധിപത്യമര്യാദയുടെ ന്യായം സ്വീകാര്യവുമല്ല''

എന്തുകൊണ്ട് എസ്.ഡി.പി.ഐയെ കേരളം പ്രതിരോധിക്കണം? ഇന്ത്യന്‍ ജനാധിപത്യത്തിന് ആര്‍.എസ്.എസ്. ഉയര്‍ത്തുന്ന ഭീഷണിയെന്താണോ അതു തന്നെയാണ് എസ്.ഡി.പി.ഐയും ചെയ്യുന്നത്. മതധ്രുവീകരണമാണ് ആത്യന്തികലക്ഷ്യം. പക്ഷേ വിഘാതമായി വന്നാല്‍ അതേ മതവിശ്വാസികളെയും കൊന്നു തള്ളും. ന്യൂനപക്ഷത്തെയാകെ പ്രതിരോധത്തില്‍ നിര്‍ത്തുന്ന തീവ്രനിലപാടുകള്‍ സ്വീകരിക്കും. എന്നിട്ട് സ്വയം ന്യൂനപക്ഷസംരക്ഷകര്‍ എന്നവകാശപ്പെടും. എസ്.ഡി.പി.ഐയില്‍ നിന്നാണ് ന്യൂനപക്ഷരാഷ്ട്രീയത്തിന് സംരക്ഷണം വേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്ഡിപിഐയെ തള്ളിപ്പറഞ്ഞതും അതേസമയം നരേന്ദ്ര മോദി ഈ വാദം ഏറ്റുപിടിച്ചു തിരിച്ചടിച്ച കാര്യവും അടക്കം ഷാനിപ്രഭാകര്‍ എടുത്തു പറഞ്ഞു. മുഖ്യധാരയിലേക്ക് എത്താന്‍ വെമ്പല്‍ കൊള്ളുന്ന സംഘടനയുടെ യാഥാര്‍ത്ഥ മുഖം തുറന്നു കാണിച്ചു. ഷോ ടെലികാസ്റ്റ് ചെയ്തതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് ഷാനിക്കെതിരെ സൈബര്‍ ലോകത്ത ഉയര്‍ന്നത് എസ്ഡിപിഐക്കാര്‍ തന്നെയാണ് ഈ വിമര്‍നം ഉന്നയിച്ചത്. എസ്ഡിപിഐ നേതാവ് എം കെ മനോജ് കുമാറിനെ അടക്കം രംഗത്തിറങ്ങിയാണ് ഷാനിക്ക് സംഘടന മറുപടി നല്‍കിയത്. ഇസ്ലാമോ ഫോബിയ കൊണ്ടാണ് ഷാനി വിമര്‍ശനം ഉന്നയിച്ചതെന്നായി ഇവരുടെ വാദം.

ഷാനിയെ വിമര്‍ശിച്ച് എം കെ മനോജ് കുമാര്‍ എഴുതിയത് ഇങ്ങനെ:

പറയാതെ വയ്യ 'എങ്കില്‍ ഷാനി പറഞ്ഞോളൂ. പക്ഷേ, പറയുന്നതില്‍ കാമ്പും കഴമ്പും ഉണ്ടാകണം. 'വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് ' എന്നൊരു പഴമൊഴിയുണ്ട്. അങ്ങനെയാകുതെന്നൊരപേക്ഷയും താങ്കളോടുണ്ട്. 8. 2. 2020ല്‍ ഷാനി ഛര്‍ദ്ദിച്ചതെല്ലാം അങ്ങനായിരുന്നു. മാധ്യമ പ്രവര്‍ത്തനം കേവലമൊരു ശമ്പളം പറ്റുന്ന ജോലി മാത്രമല്ല, മറിച്ച് ഭാരിച്ച ഉത്തരവാദിത്വം കൂടിയാണത്. കാഴ്ചയില്ലാത്തവന്‍ മാവിലെറിയും പോലാകരുത് ആ ജോലി.
ഷാനി, ഒരു കാര്യം അറിഞ്ഞിരിക്കണം.ഇന്ത്യന്‍ രാഷ്ട്രീയം ഒരു ബ്രാഹ്മണിക്കല്‍ 'സബോട്ടേജ് ' ആണെന്ന യാഥാര്‍ഥ്യം. കോണ്‍ഗ്രസും, ജനതാ പാര്‍ട്ടികളും, ബിജെപിയും എന്തിന് ഷാനിയുടെ പാര്‍ട്ടിയായ സി പി എം ഉള്‍പ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലും ബ്രാഹ്മണിക്കല്‍ ഹിന്ദൂ യിസത്തിന്റെ വലയത്തിനകത്താണി പ്പോഴും.,മീഡിയകളും അങ്ങനെ തന്നെ.ഈ ബ്രാഹ്മണിക്കല്‍ സംഘത്തിനെതിരെ ചിന്തയിലും വരയിലും എഴുത്തിലും എപ്പോഴൊക്കെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെയും 'തീവ്രവാദം' ഒരു തുറുപ്പു ചീട്ടായി പെരിശിനിറങ്ങിയിട്ടുണ്ട്.

ഇത് ബ്രിട്ടീഷുകാര്‍ എക്കാലവും ഇന്ത്യന്‍ പൊതുബോധത്തിലേക്ക് എറിഞ്ഞിട്ട വിത്താണ്. ആ വിഷവിത്ത് പടര്‍ന്നു പന്തലിച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരുടെ ചിന്തകളെയും സ്വാധീനിച്ചിട്ടുണ്ട്. സവര്‍ണ്ണ ഹിന്ദുത്വ പരിപ്രേഷ്യത്തിന്റെ കുഴലൂത്തുകാരും പ്രചാരകരുമായി മാധ്യമ പ്രവര്‍ത്തകര്‍ തെയ്യം കെട്ടിയാടരുത്. ഇന്ത്യന്‍ ജനതയെ, ജാതികളും ഉപജാതികളുമായി വേര്‍തിരിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് CAA, NPR തുടങ്ങിയ ഉഡായിപ്പുകള്‍.
SDPI ആവശ്യപ്പെട്ടത് ഭരണഘടന സംരക്ഷിക്കണമെന്നാണ്. രാജ്യത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ശാക്തീകരണത്തിന് എന്നും 'തീവ്രവാദ മുദ്ര' പതിച്ചു കിട്ടിയിട്ടുണ്ട്. 1930കള്‍ മുതല്‍ ഡോ.അംബേദ്കറും, മി.മുഹമ്മദലി ജിന്നയും തുടങ്ങി വച്ച ദലിത്-മുസ്ലിം - പിന്നാക്ക ശാക്തീകരണത്തെ തുടര്‍നാളുകളില്‍ തുരങ്കം വച്ചതില്‍ ബ്രാഹ്മണിക്ക് - മനു വാദികള്‍ക്കൊപ്പം കമ്മൂണിസ്റ്റുകളെന്ന ലേബല്‍ പതിച്ച കമ്മ്യൂണലിസ്റ്റുകള്‍ക്കും വ്യക്തമായ പങ്കുണ്ടായിരുന്നു. ഷാനി ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഇന്ത്യന്‍ ജാതീയതയെക്കുറിച്ചും ഗൗരവമായി പഠിക്കണം.ഇന്ത്യന്‍ സവര്‍ണ്ണതയുടെ രാഷ്ട്രീയാധിപത്യത്തിന്റെ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടാകണം. ഡോ.അംബേദ്കര്‍ രചനകള്‍ വായിച്ചാല്‍ യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയമെന്തെന്ന് കൃത്യമായ അറിവ് ലഭിക്കും. കൈവെട്ട് കേസും, അഭിമന്യു വിഷയമൊക്കെ പറഞ്ഞ് പറഞ്ഞ് തേഞ്ഞു പോയതതാണ്. അതിനു ശേഷം നാം എത്ര പ്രളയത്തെ അതിജീവിച്ചു.ഇനിയും അത് ചര്‍വ്വിത ചര്‍വ്വണം നടത്തി പരിഹാസ്യമാകരുത്.

ഷാനി ,കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഒരു വിവരാവകാശം കൊടുക്കണം. കേരളത്തിലെ ജയിലുകളില്‍ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക്. ആ ലിസ്റ്റ് വച്ച് ആരോഗ്യകരമായ ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ നിങ്ങള്‍ ധൈര്യം കാണിക്കണം. അല്ലാതെ വായ പോയ കോടാലി കണക്കെ ചുമ്മാ വളവളാന്ന് ചിലയ്ക്കരുത്. അത് അസഹനീയമാണ്! അത് അരോചകവുമാണ്! 'ഇസ്ലാമോഫോബിയ ഒരു അന്താരാഷ്ട്ര പ്രൊഡക്ടാണ് ' വന്‍ ഡിമാന്റുള്ള ഉല്‍പ്പന്നം.

അതേസമയം സംഘപരിവാറിന്റെ കണ്ണിലും ഒരുപോലെ കരടായതിനാല്‍ ഷാനിക്കെതിരെ മറുവശത്തും ആക്രമണം നടക്കുന്നുണ്ട്. ഷാനിയുടെ സംഘപരിവാര്‍ വിരുദ്ധ നിലപാടുകള്‍ ശക്തമായതോടെ നിഷ്പക്ഷതയ്ക്ക് വേണ്ടായാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് ഇവരുടെ വാദം. മനോരമ ബഹിഷ്‌ക്കരിക്കണം എന്ന ആവശ്യം , ബിജെപി അനുഭാവിയായ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍ ഫേസ്ബുക്ക് വഴി മുന്നോട്ട് വച്ചിരുന്നു. മിസോറാം ഗവര്‍ണ്ണര്‍ ആയിരിക്കെ കുമ്മനം രാജശേഖരനെ അധിക്ഷേപിച്ചതും മനോരമയുടെ സംഘപരിവാര്‍ വിരുദ്ധത മൂലമായിരുന്നുവെന്നു എന്നാണ് പരിവാറുകാരുടെ വാദം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category