1 GBP = 93.00 INR                       

BREAKING NEWS

ക്വാട്ടേഴ്സ് കെട്ടി വാടകയ്ക്ക് കൊടുക്കാന്‍ വീടിനടുത്തു വാങ്ങിയ 1.09 ഏക്കര്‍; പ്രളയകാലം നാട്ടിലുണ്ടാക്കിയ ദുരിതവും സ്വന്തം ജീവിതത്തിലുണ്ടായ ദുരന്തവും അഷ്‌റഫിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു; കാരുണ്യ പ്രവര്‍ത്തിയില്‍ ഭൂവുടമകളാകുന്നത് 14 കുടുംബങ്ങള്‍; വള്ളിത്തോട്ടെ കാരോത്ത് അഷ്റഫിന് കരുത്ത് കുട്ടിക്കാലത്തെ ദാരിദ്ര്യത്തിന്റെ കയ്പുനീര്‍; മലയാളിക്ക് സൗദിയിലെ പ്രവാസി പുതു മാതൃകയാകുമ്പോള്‍

Britishmalayali
kz´wteJI³

ഇരിട്ടി: വള്ളിത്തോട്ടെ കാരോത്ത് അഷ്റഫ്- കാരുണ്യത്തിന്റെ ആള്‍രൂപമാണ് ഈ പ്രവാസി. ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ച ബാല്യവും ജീവിതാനുഭവവും അഷ്റഫിനെ കാരുണ്യ പ്രവര്‍ത്തിയില്‍ മുമ്പില്‍ നിര്‍ത്തുന്നു. അഷ്‌റഫ് കാരോത്തിന്റെ കാരുണ്യ പ്രവര്‍ത്തിയില്‍ ഭൂരഹിതരായ 14 കുടുംബങ്ങള്‍ ഭൂവുടമകളായി മാറി. ഒരേക്കര്‍ ഭൂമി 14 പേര്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി പതിച്ചു നല്‍കിയാണ് വള്ളിത്തോടിലെ പ്രവാസി മലയാളിയായ അഷ്‌റഫ് നാട്ടുകാര്‍ക്ക് മാതൃകയായി മാറിയത്. സൗദിയില്‍ വ്യാപാരിയായ അഷ്‌റഫ് തന്റെ തറവാട് വീടിനോട് ചേര്‍ന്ന് വാങ്ങിയ ഒരേക്കര്‍ 09 സെന്റ് ഭൂമിയാണ് ഭൂരഹിതരായ 14 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി വീതിച്ചു നല്‍കിയത്.

വള്ളിത്തോട്ടിലെ പരേതനായ കാരോത്ത് മേമിയുടെ അഷ്‌റഫ് ഉള്‍പ്പെടെ പത്തു മക്കള്‍ അടങ്ങിയ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. രണ്ടു പ്രളയകാലം നാട്ടിലുണ്ടാക്കിയ ദുരിതവും സ്വന്തം ജീവിതത്തിലുണ്ടായ ദുരന്തവുമാണ് അഷ്‌റഫിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചത്. അഞ്ചുവര്‍ഷംമുമ്പ് 34-ാം വയസ്സില്‍ ഭാര്യ ഹസീന കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും അവരെ ജീവിതത്തിലേക്ക് തിരിച്ചുകിട്ടിയില്ല. ഒരുവര്‍ഷത്തിനു ശേഷം മറ്റൊരു വിവാഹം കഴിച്ചു.

തന്റെ ആഗ്രഹം കുടുംബങ്ങളുമായി പങ്കുവെച്ചപ്പോള്‍ ആദ്യഭാര്യയിലെ നാലുമക്കളും രണ്ടാംഭാര്യ ഉമയ്യയും സന്തോഷത്തോടെ അംഗീകരിച്ചു. വള്ളിത്തോട് ജുമാ മസ്ജിദ് സെക്രട്ടറി മുഹമ്മദ് ബഷീര്‍, സഹോദരങ്ങളായ ഓര്‍മാ ഹുസൈന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് അര്‍ഹരെ തെരഞ്ഞെടുത്തത്. സ്ഥലത്തിന് നടുവിലൂടെ എട്ടുമീറ്റര്‍ വീതിയില്‍ റോഡും കുഴല്‍ക്കിണറും സ്ഥാപിച്ചാണ് കുടുംബക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥലം നല്‍കിയത്. ഒന്‍പത് സെന്റ് സഥലം പള്ളി കമ്മിറ്റിക്കും നല്‍കി. ഓരോ കുടുംബത്തിനും അനുവദിച്ച ഭൂമിയുടെ ആധാരം രണ്ടുദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുമെന്ന് അഷ്‌റഫ് പറഞ്ഞു.

ഒരേക്കര്‍ സ്ഥലത്തിന്റെ ആധാരം സ്വന്തം വീട്ടില്‍ നടന്ന ചടങ്ങില്‍ അഷ്റഫ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ജാതി, മത പരിഗണനയില്ലാതെയാണ് കുടുംബങ്ങളെ തെരഞ്ഞെടുത്തത്. കടുത്ത ജീവിതദുരിതം ചെറുപ്പം മുതല്‍ നേരിട്ടയാളാണ് അഷ്റഫ്. ചെറുപ്പത്തിലാരംഭിച്ച പ്രവാസ ജീവിതത്തിനിടയിലും മനുഷ്യപ്പറ്റിന്റെ തിരിനാളം കെടാതെയുണ്ടായിരുന്നു അഷ്റഫിന്റെ മനസ്സില്‍. സൗദിയിലെ വ്യാപാരത്തിനിടെയാണ് വള്ളിത്തോടിനടുത്ത് തറവാടിനോടു ചേര്‍ന്ന് ഒരേക്കര്‍ ഒമ്പത് സെന്റ് സ്ഥലം വാങ്ങിയത്.

വാടക ക്വാര്‍ട്ടേഴ്‌സുകള്‍ പണിയാന്‍ വാങ്ങിയതാണ് 1.09 ഏക്കര്‍. ഇരിക്കൂറില്‍ നിന്ന് അര നൂറ്റാണ്ടു മുന്‍പാണ് അഷ്‌റഫിന്റെ പിതാവ് അയ്യന്‍കുന്ന് പഞ്ചായത്തിലേക്കു താമസം മാറ്റിയത്. 10 മക്കളടങ്ങുന്ന കുടുംബം അക്കാലത്തു കടുത്ത ദാരിദ്ര്യത്തിലായിരുന്നു. 26 വര്‍ഷത്തെ പ്രവാസജീവിതമാണ് അഷറഫിനെ കരകയറ്റിയത്. സ്വത്തും പണവും സമ്പാദിക്കുന്നവരല്ല, പാവങ്ങളുടെ കണ്ണീരൊപ്പുന്നവരാണ് ഏറ്റവും വലിയ സമ്പന്നര്‍ എന്ന അഷറഫിന്റെ വിശ്വാസം ബലപ്പെട്ടു. ഇതാണ് പാവങ്ങള്‍ക്ക് തണലാകുന്നത്.

മലപ്പുറത്ത് വീടില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് പുറത്താക്കിയ യുവതിയുടെ വാര്‍ത്ത മുമ്പൊരിക്കല്‍ ശ്രദ്ധിച്ചു. അവരെ സഹായിക്കാന്‍ ഇടപെടലും നടത്തി. ഇതാണ് പുതിയ തലത്തിലേക്ക് എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category